അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയില്ലെങ്കിൽ ലിവർപ്പൂളിനെ കാത്തിരിക്കുന്നത് 50 മില്യൺ പൗണ്ടിന്റെ നഷ്ടമാണ്.
നിലവിൽ പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്ത് നിൽക്കുന്ന ലിവർപൂൾ നാലാം സ്ഥാനക്കാരായ ചെൽസിയേക്കാളും 7 പോയിന്റുകൾക്ക് പിന്നിലാണ് ഇടം നേടിയിരിക്കുന്നത്.
ലിവർപൂളിന്റെ നിലവിലെ പ്രകടനം നോക്കുകയാണെങ്കിൽ കാര്യങ്ങൾ വിപരീതമായി ടീമിനെ ബാധിച്ചേക്കും. 40 മില്യൺ പൗണ്ടിന്റെ നഷ്ടമാണ് ലിവർപൂൾ നേരിടുവാൻ സാധ്യതയുള്ളതെങ്കിലും, യൂറോപ്പ ലീഗിനുള്ള യോഗ്യത കൂടി ലഭിച്ചില്ലെങ്കിൽ 50 മില്യൺ പൗണ്ടിന്റെ നഷ്ടം ടീം നേരിടേണ്ടിവരും.
കാര്യങ്ങളെ മുൻകൂട്ടി കണ്ട ലിവർപൂൾ അധികൃതർ സാമ്പത്തിക നഷ്ടത്തിന്റെ ആഘാതം കുറയ്ക്കാൻ വേണ്ടി കോച്ചിങ് സ്റ്റാഫ് പോലുള്ളവരുടെ ശമ്പളത്തിൽ കമ്മി കൊണ്ടു വന്നിരിക്കുകയാണ്.
കാര്യങ്ങൾ ഇങ്ങനെ പോവുകയാണെങ്കിൽ ലിവർപൂളിനും നൈക്കിക്കുമിടയിലുള്ള 30 മില്യൺ പൗണ്ടിന്റെ ഇടപാടിൽ ലിവർപൂളിന് നഷ്ടം സംഭവിച്ചേക്കും, കാരണം ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടാൻ ടീമിന് സാധിച്ചില്ലെങ്കിൽ അവർ ഇടപാടിൽ നിന്നും അൽപ്പം ശതമാനം തിരിച്ചു ഈടാക്കുന്നതാണ്.
ആ ഇടപാടിൽ നൈക്കി ഒരുപാട് ബോണസ് ഉൾപ്പെടുത്തിയിരുന്നു, അതെല്ലാം ലിവർപൂളിന് നഷ്ടമായേക്കും.