“ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോൾ താരമായി റയൽ മാഡ്രിഡ് ഫോർവേഡ് വിനീഷ്യസ് ജൂനിയർ “

റയൽ മാഡ്രിഡ് ഫോർവേഡ് വിനീഷ്യസ് ജൂനിയറിനെ CIES പ്രകാരം ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോൾ കളിക്കാരനായി തിരഞ്ഞെടുത്തു.166.4 മില്യൺ യൂറോയാണ് ബ്രസീലിയൻ താരത്തിന്റെ മൂല്യം, ഫിൽ ഫോഡനെയും എർലിംഗ് ഹാലൻഡിനെയും പിന്തള്ളിയാണ് ബ്രസീലിയൻ താരം ഒന്നാം സ്ഥാനത്തെത്തിയത്. ബ്രസീലിയൻ താരം ഫുട്ബോൾ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലോടോടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത് .ഗോളിന് മുന്നിൽ കഴിവില്ലായ്മയുടെ പേരിൽ വളരെക്കാലമായി പരിഹസിക്കപ്പെട്ട 21 കാരൻ ഗോളുകളിലൂടെ അതിനു മറുപടി നൽകിയിരിക്കുകയാണ്.

റിയോ ഡി ജനീറോയിൽ ജനിച്ച് വളർന്ന വിനീഷ്യസ് 18-ആം വയസ്സിൽ സാന്റിയാഗോ ബെർണബ്യൂവിലേക്ക് മാറുന്നത്. ബ്രസീലിയൻ ക്ലബ് ഫ്ലെമെംഗോയിൽ നിന്നാണ് താരം റയലിലെത്തുന്നത്. ആദ്യ സീസണുകളിൽ തന്റെ സാനിധ്യം അറിയിക്കാൻ വിനിഷ്യസിന് സാധിച്ചില്ലെങ്കിലും എന്നാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും അപകടകരമായ ഫോർവേഡുകളിൽ ഒരാളായി മാറിയിരിക്കുന്നു. ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലുമായി ഈ സീസണിൽ 25 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും ഒമ്പത് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

ഈ സീസണിൽ വിനീഷ്യസ് ജൂനിയറിനൊപ്പം റയൽ മാഡ്രിഡും പറക്കുകയാണ്. ലാ ലീഗയിൽ രണ്ടാം സ്ഥാനത്തുള്ള സെവിയ്യയെക്കാൾ അഞ്ചു പോയിന്റ് ലീഡുണ്ട് റയലിന്.സെവിയ്യ ഒരു മത്സരം കുറവാണ് കളിച്ചിട്ടുള്ളത്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പാരീസ് സെന്റ് ജെർമെയ്‌നുമായാണ് റയൽ മാഡ്രിഡിന്റെ മത്സരം. യൂറോപ്പിലെ ഏറ്റവും മികച്ച ബോൾ പ്രോഗ്രസറുകളിൽ ഒരാളാണ് വിനീഷ്യസ്.തന്റെ വേഗതയും ശക്തിയും ബുദ്ധിയും ഒരുമിച്ചു കൊണ്ട് പോകുന്നതിൽ താരം മിടുക്കനാണ്.സ്വന്തം ഹാഫിൽ പന്തുമായി ടീമിനെ എതിർ ബോക്സിലേക്ക് കുത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് മികച്ചതാണ്.മാത്രമല്ല ബ്രസീലിയൻ ഇത് വളരെ ലളിതവും അനായാസവുമായാണ് ചെയ്യുന്നത്.

വിനീഷ്യസ് 2018-ൽ ഫ്ലെമെംഗോയിൽ മികച്ച സ്കോറിന് നടത്തിയതിനു ശേഷമാണ് വിനീഷ്യസ് റയലിലെത്തിയത്.എന്നാൽ ലോസ് ബ്ലാങ്കോസിൽ ചേർന്നതിന് ശേഷം ഒരു സീസണിൽ ആറ് ഗോളിൽ കൂടുതൽ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.എന്നാൽ ഈ സീസണിൽ ലോസ് ബ്ലാങ്കോസിന് ആവശ്യമായ മറ്റൊരു സ്‌കോറിംഗ് ഓപ്ഷൻ നൽകിക്കൊണ്ട് ബ്രസീൽ ഇന്റർനാഷണൽ ആക്രമണത്തിൽ ബെൻസെമയ്‌ക്കൊപ്പം തിളങ്ങി. എതിരാളികളെ ഡ്രിബിൾ ചെയ്യാനുള്ള കഴിവ് കാരണം യുവ മുന്നേറ്റക്കാരെ തടയാൻ എതിർ പ്രതിരോധക്കാർ പാടുപെടുകയാണ്.ഈ സീസണിൽ വിനിഷ്യസിനെ തടയാൻ എതിരാളികൾ വളരെ ബുദ്ധിമുട്ടുന്നുണ്ട്.

Rate this post