മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുരോഗതിയിൽ റൊണാൾഡോ ഒരു തടസ്സമായി മാറിയോ?

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായാണ് ക്രിസ്ത്യാനോ റൊണാൾഡോയെ കണക്കാക്കപ്പെടുന്നത്.ഒരു പതിറ്റാണ്ടായി ഫുട്ബോളിന്റെ നിലവാരം പുനർനിർവചിക്കുന്ന ലയണൽ മെസ്സിയുമായി ആരാണ് മികച്ചവൻ എന്ന മത്സരത്തിലാണ് പോർച്ചുഗീസ് സൂപ്പർ താരം. റൊണാൾഡോയുടെ ഗോളുകളും സ്ഥിതിവിവരക്കണക്കുകളിലൂടെയും അദ്ദേഹത്തിന്റെ നിലവാരം നമുക്ക് മനസിലാക്കാം.

36 കാരനായ താരം കരിയറിന്റെ അവസാന കാലത്തിൽ തന്റെ ആദ്യ കാല ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഒരു ഞെട്ടിക്കുന്ന തിരിച്ചു വരവ് നടത്തുകയും ചെയ്തു. തിരിച്ചു വരവിൽ പ്രീമിയർ ലീഗിൽ 16 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും 3 അസിസ്റ്റുകളും നേടിയ അദ്ദേഹം തീർച്ചയായും യുണൈറ്റഡിന്റെ അറ്റാക്കിംഗ് ഫ്രണ്ടിൽ നിലവാരം ഉയർത്തി. വ്യകതിപരമായി റൊണാൾഡോ മികച്ചു നിന്നെങ്കിലും യുണൈറ്റഡിന്റെ മൊത്തത്തിലുള്ള കളി വലിയ തകർച്ച നേരിട്ടു.റൊണാൾഡോയുടെ വരവോടെ തന്റെ യന്ത്രത്തെ സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കാത്ത “കോഗ്” തിരിച്ചറിയാൻ മുൻ പരിശീലകൻ ഒലെയ്ക്ക് കഴിഞ്ഞില്ല. റാൽഫ് റാങ്‌നിക്കിന്റെ കളിയുടെ ശൈലിക്ക് കീഴിലും വലിയ മാറ്റം കൊണ്ട് വരാനായില്ല.

ക്രിസ്റ്റ്യാനോയുടെ റയൽ മാഡ്രിഡിലെ സമയം അദ്ദേഹത്തിന്റെ കരിയറിലെ ഹൈലൈറ്റാണ്. റോണോയും,സിദാനും റയൽ മാഡ്രിഡും ചേർന്ന് യൂറോപ്പിൽ വലിയ നേട്ടങ്ങളാണ് കൊയ്തത്. കാസെമിറോ, ക്രൂസ്, മോഡ്രിച്ച് എന്നി മൂന്നു ലോകോത്തര മിഡ്ഫീൽഡർമാരെ മുൻനിർത്തിയാണ് റൊണാൾഡോ റയലിൽ തന്റെ നേട്ടങ്ങൾ നേടിയത്.മക്‌ടോമിനെയും ഫ്രെഡും മാറ്റിക്കുമാണ് റൊണാൾഡോക്ക് യുണൈറ്റഡിൽ പിന്തുണയുമായുള്ളത്.എതിരാളിയുടെ മേൽ സമ്മർദ്ദം സൃഷ്ടിക്കാൻ ആവശ്യമായതോന്നും ചെയ്യാൻ ഈ മിഡ്ഫീൽഡർമാർക്ക് സാധിച്ചിട്ടില്ല.

റൊണാൾഡോക്ക് ഈ പ്രായത്തിൽ കൂടുതൽ പ്രസ് ചെയ്തു കളിക്കാനും സാധിക്കുന്നില്ല. ഇന്നത്തെ മോഡേൺ ഫുട്ബോൾ രീതിയിൽ റൊണാൾഡോയ്ക്ക് വലിയ സ്ഥാനമില്ല എന്ന് പറയേണ്ടി വരും.ഇത്തരത്തിലുള്ള സജ്ജീകരണത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ട രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ല എന്നത് യാഥാർഥ്യമാണ്. ഉറുഗ്വേന് സ്‌ട്രൈക്കർ എഡിസൺ കവാനി മുന്നേറ്റ നിരയിൽ ഇറങ്ങുമ്പോൾ എതിരാളിയുടെ പകുതിയിൽ കൂടുതൽ സമ്മർദം സൃഷ്ടിക്കുകയും കൂടുതൽ അവസരങ്ങൾ തുറക്കാനും സാധിക്കുന്നു.നിലവിൽ യർന്ന തീവ്രതയോടെ സമ്മർദ്ദം ചെലുത്തേണ്ട ഒരു സംവിധാനത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രവർത്തിക്കുന്നത്.

എന്നാൽ റൊണാൾഡോക്ക് ഒരിക്കൽ പോലും എതിരാളിക്കൾക്ക് മേൽ സമ്മർദം ചെലുത്താൻ സാധിക്കറില്ല. അത് കൊണ്ട് തന്നെ കൂടുതൽ സമയം പന്ത് കൈവശം കളിക്കാൻ യുണൈറ്റഡ് സാധിക്കുന്നില്ല. ക്രിയേറ്റീവ് മിഡ്ഫീൽഡർമാരുടെ അഭാവം ടീമിനെ കാര്യമായി ബാധിക്കുന്നുണ്ട്. ആറോ ഏഴോ വർഷം മുമ്പുള്ള നിലവാരത്തിലല്ലാത്ത റൊണാൾഡോയുടെ കഴിവ് പൂർണമായും പ്രയോജനപ്പെടുത്തണമെങ്കിൽ പുതിയ സൈനിംഗുകൾ കൊണ്ടുവരേണ്ടതുണ്ട്. റൊണാൾഡോയുടെ വരവിന്റെ ലക്‌ഷ്യം പൂർത്തിയാക്കണമെങ്കിൽ കൂടുതൽ താരങ്ങൾ യുണൈറ്റഡിലേക്ക് എത്തിയെ തീരു.

Rate this post