❝ ഖത്തർ വേൾഡ് കപ്പിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ സാധ്യത ലോതാരൊ മാർട്ടിനസ്സിന് ❞ |Qatar 2022

വരുന്ന ഖത്തർ വേൾഡ് കപ്പ് അരങ്ങേറാൻ ഇനി ഫുട്ബോൾ ആരാധകർക്ക് അധികം കാത്തിരിക്കേണ്ടി വരില്ല. കേവലം ഒരു മാസത്തോളം മാത്രമാണ് ഇനി ഖത്തർ വേൾഡ് കപ്പ് നടക്കാൻ അവശേഷിക്കുന്നത്.ഇത്തവണ അർജന്റീനയുടെ ദേശീയ ടീം വലിയ പ്രതീക്ഷകളിലാണ്.

ലയണൽ മെസ്സിക്ക് പുറമേ മുന്നേറ്റ നിരയിലെ സൂപ്പർ സ്ട്രൈക്കറായ ലൗറ്ററോ മാർട്ടിനസിലും പലരും വലിയ പ്രതീക്ഷകൾ പങ്കുവെക്കുന്നുണ്ട്. നിലവിൽ ഇന്റർ മിലാന് വേണ്ടി ഗോളുകൾ ലൗറ്ററോക്ക് സാധിക്കുന്നുണ്ട്. അർജന്റീനയുടെ ദേശീയ ടീമിൽ സ്‌കലോനിക്ക് കീഴിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാളുമാണ് ലൗറ്ററോ.

മുൻ അർജന്റൈൻ താരമായിരുന്ന ഡിയഗോ മിലിറ്റോ ഇപ്പോൾ ലൗറ്ററോയിൽ വലിയ പ്രതീക്ഷകളാണ് പങ്കുവെച്ചിരിക്കുന്നത്. അതായത് ഖത്തർ വേൾഡ് കപ്പിലെ ഗോൾഡൻ ബൂട്ട് അഥവാ ടോപ് സ്കോറർക്കുള്ള പുരസ്കാരം ലൗറ്ററോ മാർട്ടിനസ് നേടുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.റേസിംഗ് റേഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഈ വരുന്ന ഖത്തർ വേൾഡ് കപ്പിൽ ടോപ് സ്കോറർ ആവുമെന്ന് ഞാൻ കരുതുന്ന താരം,അത് ലൗറ്ററോ മാർട്ടിനസാണ്.അർജന്റീനയുടെ ദേശീയ ടീമിൽ ലയണൽ മെസ്സിക്ക് ശേഷം ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന താരവും ലൗറ്ററോ മാർട്ടിനസ് തന്നെയാണ് ‘ ഡിയഗോ മിലി റ്റോ പറഞ്ഞു.

ഇന്റർ മിലാന് വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള താരം കൂടിയാണ് മിലിറ്റോ. അദ്ദേഹത്തിന്റെ ഗോളടി റെക്കോർഡിനൊപ്പം എത്താൻ ലൗറ്ററോക്ക് ഈയിടെ സാധിച്ചിരുന്നു. അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി 25 മത്സരങ്ങൾ കളിച്ച മിലിറ്റോ നാല് ഗോളുകളും നേടിയിട്ടുണ്ട്.

Rate this post