‘അർജന്റീനിയൻ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു, ഞാൻ മെസ്സിയെ വിമർശിച്ചിട്ടില്ല ‘ :ലൂയിസ് വാൻ ഗാൽ |Qatar 2022
ലോകകപ്പിലെ ഏറ്റവും നാടകീയമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. ലയണൽ മെസ്സി നെതർലൻഡ്‌സ് ബെഞ്ചിലേക്ക് ഇരച്ചു കയറിച്ചെന്നു,ലൂയിസ് വാൻ ഗാലും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് കോച്ച് എഡ്ഗർ ഡേവിഡ്‌സും നിൽക്കുന്നിടത്ത് സ്തംഭിച്ചു നിന്നും പോയി. കാരണം ഇങ്ങനെയുള്ള മെസ്സിയെ അവർ മുൻപ് കണ്ടിരുന്നില്ല.
മത്സരത്തിന് മുന്നേ ഡച്ച് കോച്ച് വാൻ ഗാൽ വളരെയധികം സംസാരിച്ചെന്ന ആഗ്യം മെസ്സി അവർക്ക് നേരെ കാണിക്കുകയും ചെയ്തു.ഡേവിഡ്‌സ് മെസ്സിയെ ശാന്തനാക്കാനായി മുതുകിൽ കൈ വയ്ക്കുമ്പോഴും അദ്ദേഹത്തിന്റെ ലക്‌ഷ്യം വാൻ ഗാൽ തന്നെയായിരുന്നു.ഇപ്പോൾ മത്സരം കഴിഞ്ഞ് ദിവസങ്ങൾക്ക് ഗാൽ സംഭവത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ്.”ഞാൻ മെസ്സിയെ വിമർശിച്ചിട്ടില്ല. 2014ൽ അദ്ദേഹത്തിനു പന്ത് കിട്ടിയില്ല എന്നത് ഞാൻ ശ്രദ്ധിച്ചു എന്നാണ് പറഞ്ഞത്. എന്നാൽ അർജന്റീനിയൻ പത്രങ്ങൾ അത് തെറ്റായി വ്യാഖ്യാനിച്ചു” വാൻ ഗാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“മെസ്സി ഏറ്റവും അപകടകാരിയായ ക്രിയേറ്റീവ് കളിക്കാരനാണ്, അദ്ദേഹത്തിന് ഒരുപാട് സൃഷ്ടിക്കാനും സ്വയം ഗോളുകൾ നേടാനും കഴിയും,” ആ ഗെയിമിന് ഒരു ദിവസം മുമ്പ് വാൻ ഗാൽ പറഞ്ഞിരുന്നു.”എന്നാൽ അവർക്ക് പന്ത് നഷ്ടപ്പെടുകയും എതിരാളിയുടെ കൈവശം കൈവശം വയ്ക്കുകയും ചെയ്യുമ്പോൾ മെസ്സിയുടെ സാനിധ്യം കുറവായിരിക്കും ,ഇത് ഞങ്ങൾക്ക് അവസരങ്ങൾ നൽകുന്നു” വാൻ ഗാൽ പറഞ്ഞു.
Lionel Messi really celebrated right in front of Louis van Gaal and the Netherlands bench 🥶 pic.twitter.com/5hu2D1tbG8
— ESPN FC (@ESPNFC) December 9, 2022
Lionel Messi had words for Louis van Gaal and the Netherlands staff after the match 😮 pic.twitter.com/Wq71WxYWnV
— ESPN FC (@ESPNFC) December 9, 2022
“വാൻ ഗാലിന്റെ വാക്കുകൾ ലിയോയെ സ്പർശിച്ചുവെന്ന് ഞാൻ കരുതുന്നു. പന്തില്ലാതെ നമ്മൾ ഒരാളുമായി കുറച്ച് കളിക്കുമെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ എക്കാലത്തെയും മികച്ചത് ആരാണെന്ന് മെസ്സി കാണിച്ചു. അവൻ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ”അർജന്റീനയുടെ കോച്ച് ലിയോ സ്‌കലോനി മെസ്സിയുടെ പെരുമാറ്റത്തെ ന്യായീകരിച്ചു.
When Messi confronted with Louis Van Gaal and Edgar Davids after the match
— Biswarup Ghatak (@BishOnTheRockz) December 10, 2022
With the desi swag of “Gangs of Wasseypur”. #Messi𓃵 #louisvangaal #edgardavids #argvsned pic.twitter.com/lc5PF72vYo
മത്സരത്തിൽ ഫറി 18 മഞ്ഞക്കാർഡുകൾ ആണ് പുറത്തെടുത്തത്. മത്സര ശേഷം ഡച്ച് സ്‌ട്രൈക്കർ വൗട്ട് വെഘോർസ്റ്റുമായും മെസ്സി വാഗ്വാദത്തിൽ ഏർപ്പെട്ടു.”നീ എന്താ നോക്കുന്നത്, വിഡ്ഢി? പോകൂ,” മെസ്സി ഡച്ച് താരത്തിനോട് പറഞ്ഞു.