2014ൽ ഒരു ഷോട്ട് പോലുമുതിർക്കാൻ കഴിയാതെ മെസിയെ പൂട്ടി, ഹോളണ്ട് ആ പ്രകടനം ആവർത്തിക്കണമെന്ന് വാൻ ഗാൽ |Qatar 2022
2014ലെ ലോകകപ്പിന്റെ സെമി ഫൈനലിൽ അർജന്റീനയും ഹോളണ്ടും തമ്മിൽ മുഖാമുഖം വന്നപ്പോൾ അർജന്റീനയാണ് വിജയം നേടിയത്. ഹോളണ്ട് വിജയം നേടുമെന്നാണ് ഏവരും കരുതിയതെങ്കിലും ഷൂട്ടൗട്ടാണ് വിജയികളെ തീരുമാനിച്ചത്.അർജന്റീന ഫൈനലിൽ ജര്മനിയോട് കീഴടങ്ങിയ ആ ഫൈനലിൽ ലയണൽ മെസിയാണ് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതെങ്കിലും ഹോളണ്ടിനെതിരെ മെസിയെ പൂട്ടാൻ തങ്ങൾക്ക് കഴിഞ്ഞുവെന്നാണ് പരിശീലകൻവാൻ ഗാൽ പറയുന്നത്. ആ പ്രകടനം വരുന്ന ക്വാർട്ടർ ഫൈനലിൽ ആവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.
“തീർച്ചയായും മെസിയാണ് അർജന്റീനക്ക് ഏറ്റവും പ്രധാനപ്പെട്ട കളിക്കാരൻ, വളരെയധികം അവസരങ്ങളും താരം സൃഷ്‌ടിക്കുന്നു. അങ്ങിനെയുള്ള കളിക്കാർ എല്ലായിപ്പോഴും പ്രധാനപ്പെട്ട കളിക്കാർ തന്നെയാണ്. ബ്രസീലിൽ വെച്ച് എട്ടു വർഷങ്ങൾക്ക് മുൻപ് നടന്ന ലോകകപ്പ് മത്സരത്തിൽ മെസിയെ നിഷ്ക്രിയനാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. താരത്തിന് ഒരു ഷോട്ട് പോലുമുതിർക്കാൻ കഴിഞ്ഞില്ല. ഞങ്ങളായിരുന്നു മികച്ച ടീമെന്നാണ് ഞാൻ കരുതുന്നത്, പക്ഷെ പെനാൽറ്റിയിൽ തോറ്റുപോയി. അതിന്റെ കൃത്യമായ കാരണങ്ങൾ ഓർത്തെടുക്കാൻ കഴിയുന്നില്ലെങ്കിലും ഇതെല്ലാമാണ് എന്റെ മനസിലുള്ളത്.”
“സാധാരണ സമയത്തിനുള്ളിൽ തന്നെ മത്സരം വിജയിക്കുന്നതിനു വേണ്ടി ഞാൻ പകരക്കാരെ ഇറക്കിയിരുന്നു.എന്നാൽ അത് ഫലം കണ്ടില്ല. അതൊരു മണ്ടൻ തീരുമാനവുമായിരുന്നുവെന്ന് ഇപ്പോൾ കരുതുന്നു. ഒരു താരം എന്നതിലുപരിയായി ഞാനൊരു ടീമിനെയാണ് വിശ്വസിക്കുന്നത്. ഞങ്ങളൊരു ടീമെന്ന നിലയിൽ മികച്ച ഫോമിൽ എത്തിയോ ഇല്ലയോ എന്നതിൽ കാര്യമില്ല. ഇനിയും മെച്ചപ്പെടാൻ കഴിയും, അതു ഞാനെല്ലായിപ്പോഴും പറയാറുണ്ട്.” വാൻ ഗാൽ പറഞ്ഞു.
'He didn't hit a ball' – Louis Van Gaal wants Netherlands to replicate 2014 efforts against Messi#FIFAWorldCup #Qatar2022 #SportsTakFifaUpdateshttps://t.co/8f5dvUo0VS pic.twitter.com/LL8iOhBKn4
— Sports Tak (@sports_tak) December 6, 2022
അർജന്റീനക്കെതിരെ ഇറങ്ങുമ്പോൾ വാൻ ഗാലിന്റെ തന്ത്രങ്ങളിൽ തന്നെയാണ് ഹോളണ്ടിന്റെ പ്രതീക്ഷ. ഫ്രങ്കീ ഡി ജോംഗ്, വിർജിൽ വാൻ ഡൈക്ക്. ഡെൻസിൽ ഡംഫ്രൈസ്, മെംഫിസ് ഡീപേയ്, കോഡി ഗാക്പോ തുടങ്ങിയ മികച്ച താരനിരയും അവർക്ക് സ്വന്തമായുണ്ട്. ഈ മത്സരത്തിൽ വിജയിക്കുന്ന ടീമുകൾ ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള ക്വാർട്ടർ പോരാട്ടത്തിലെ വിജയിയെയാവും നേരിടേണ്ടി വരിക.