‘ലിസാൻഡ്രോ ഡിഫെൻസിവ് മാസ്റ്റർ ക്ലാസ്’ : അർജന്റീനയുടെ പ്രതിരോധത്തിലെ വിശ്വസ്തത താരം||Qatar 2022 |Lisandro Martinez

ഖത്തർ ലോകകപ്പിൽ സൗദി അറേബ്യക്കെതിരെ അർജന്റീന ആദ്യ മത്സരത്തിനിറങ്ങിയപ്പോൾ പ്രതിരോധ നിരയിൽ മികച്ച ഫോമിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിസാൻഡ്രോ മാർട്ടിനെസിന്റെ അഭാവം പ്രകടമായിരുന്നു. അര്ജന്റീന പരിശീലകൻ ഓട്ടമെന്റിക്ക് ഒപ്പം ക്രിസ്ത്യൻ റൊമേരോയെയാണ് പരീക്ഷിച്ചത്.

എന്നാൽ ലൈസൻഡ്രോയെ ബെഞ്ചിൽ ഇരുത്തിയത് ഒരു തെറ്റായ തീരുമാനം തന്നെയായിരുന്നു. മത്സരത്തിൽ അര്ജന്റീന ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുകയും ചെയ്‌തു. അതോടെ മെക്സികോക്ക് എതിരെയുള്ള മത്സരം നിര്ണായകമാവുകയും ചെയ്തു. വിജയം അനിവാര്യമായ മത്സരത്തിൽ സ്കെലോണി ടീമിൽ വലിയ മാറ്റങ്ങൾ വരുത്തി. പ്രത്യേകിച്ചും പിന് നിരയിൽ . ക്രിസ്ത്യൻ റൊമേറോക്ക് പകരം ലിസാൻഡ്രോ ടീമിൽ ഇടം പിടിക്കുകയും ചെയ്തു. തന്നെ ടീമിൽ ഉൾപ്പെടുതാനുള്ള പരിശീലകന്റെ തീരുമാനം ശെരിവെക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്.

സൗദിക്കെതിരെ രണ്ടാം പകുതിയിൽ ലിസാൻഡ്രോയെ സ്കെലോണി പരീക്ഷിക്കുകയും ചെയ്തിരുന്നു. മാർട്ടിനെസ് ഇറങ്ങിയതിനു ശേഷം സൗദി താരങ്ങൾക്ക് അര്ജന്റീന പ്രതിരോധം മറികടക്കാൻ സാധിച്ചില്ല. മെക്സിക്കോക്കെതിരെ മാർട്ടിനെസ് 90 മിനിറ്റ് കളിച്ചു . മത്സരത്തിലെ വിജയത്തിന് ശേഷം ലിസാൻഡ്രോ മാർട്ടിനെസിനെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് പ്രശംസിച്ചു. 24 കാരനായ മാർട്ടിനെസ് ഈ സീസണിൽ യൂണൈറ്റഡിനായും കിട്ടിയ അവസരങ്ങളിലും അർജന്റീനക്ക് വേണ്ടിയും മികച്ച പ്രകടനമാണ് നടത്തിയത്.

തന്റെ ഉയരക്കുറവിനെ പ്രകടനങ്ങൾ കൊണ്ട് മറികടന്ന താരം നിർണായകമായ പല ഹെഡ്ഡർ ക്ലിയറൻസുകൾ നടത്തുകയും ചെയ്തു. കൃത്യമായ ടാക്കിളുകളും ഭയമില്ലാതെ എതിർ താരങ്ങളെ നേരിടുന്നതിലും ലിസാൻഡ്രോയുടെ സവിശേഷതകൾ. ഇന്നലത്തെ മത്സത്തിൽ മെക്സിക്കൻതാരങ്ങൾക്ക് ബൊക്ടിൽ ഒരു അവസരവും അര്ജന്റീന പ്രതിരോധ താരങ്ങൾ നൽകിയില്ല.

മെക്സിക്കോക്കെതിരെ അർജന്റീന എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 64 ആം മിനുട്ടിൽ ലയണൽ മെസ്സിയാണ് അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. 87 ആം മിനുട്ടിൽ മെസ്സിയുടെ പാസിൽ നിന്നും എൻസോ മാർട്ടിനെസ് രണ്ടാമത്തെ ഗോൾ കരസ്ഥമാക്കി വിജയം ഉറപ്പിച്ചു. ബുധനാഴ്ച നടക്കുന്ന അവസാന ലീഗ് മത്സരത്തിൽ അര്ജന്റീന പോളണ്ടിനെ നേരിടും.

Rate this post
ArgentinaFIFA world cupLisandro MartinezQatar2022