സെവിയ്യക്ക് വേണ്ടി ❛നോ ലുക്ക്❜ പെനാൽറ്റിയടിച്ചു അർജന്റീനയുടെ ഒക്കാമ്പസ്..
യൂറോപ്യൻ ഫുട്ബോൾ സീസണിലെ ലാലിഗ പോരാട്ടത്തിൽ തുടർ തോൽവികളുമായി പിന്നോട്ട് കുതിക്കുകയാണ് സ്പെയിനിലെ ശക്തരായ ടീമുകളിൽ ഒന്നായ സെവിയ്യ. ഇന്ന് നടന്ന ലാലിഗ മത്സരത്തിൽ തങ്ങളുടെ സ്വന്തം കാണികൾക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ വച്ചാണ് സെവിയ്യ മറ്റൊരു പരാജയം നേരിട്ടത്. ലാലിഗ പോയിന്റ് ടേബിളിൽ പതിനഞ്ചാം സ്ഥാനത്തുള്ള അലാവസിനോടാണ് സെവിയ്യയുടെ തോൽവി.
സെവിയ്യയുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് ആരംഭിച്ച പോരാട്ടത്തിൽ ആദ്യപകുതിയിൽ തന്നെ കൂടുതൽ ഗോളുകൾ സ്കോർ ചെയ്തുകൊണ്ട് അലാവസ് തുടക്കം ഗംഭീരമാക്കി. 26 മിനിറ്റിൽ ടെനഗ്ലിയയിലൂടെയും 40 മിനിറ്റിൽ കികെയിലൂടെയും ഗോളുകൾ സ്കോർ ചെയ്ത ഡിപ്പാർട്ടിവോ അലാവസ് ആദ്യപകുതിയിൽ രണ്ടു ഗോളുകൾക്ക് സെവിയ്യക്കെതിരെ ലീഡ് നേടി.
Le niveau d’insolence du penalty de Lucas Ocampos ce soir. 😂👏 pic.twitter.com/f9vwJhPfGK
— Footballogue (@Footballogue) January 12, 2024
എന്നാൽ രണ്ടാം പകുതിയുടെ എഴുപത് മിനിറ്റിൽ മിറിലൂടെ ഒരു ഗോൾ സ്കോർ ചെയ്ത സെവിയ്യ 82-മിനിറ്റിൽ അർജന്റീന താരമായ ഒകാമ്പസിന്റെ തകർപ്പൻ നോ ലുക്ക് പെനാൽറ്റി ഗോളിലൂടെ മത്സരത്തിൽ സമനില നേടി. അതേസമയം അർജന്റീന താരമായ ഒകാമ്പസിന്റെ തകർപ്പൻ നോ ലുക്ക് പെനാൽറ്റി ഗോൾ ആരാധകർക്കിടയിൽ തരംഗമായിട്ടുണ്ട്.
OCAMPOS est totalement fou
— Chebli Ishaq (@IshaqChebli) January 12, 2024
Il vient de marquer un penalty à l'aveugle et célèbre le but avant même que le ballon dépasse la ligne 😳pic.twitter.com/B65Y3GGLvZ
സമനില ഗോൾ സ്കോർ ചെയ്തെങ്കിലും മത്സരത്തിന്റെ അവസാനനിമിഷം 90 മിനിറ്റിൽ വിജയഗോൾ നേടിയ ഡിപ്പാർട്ടിവോ അലാവസ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വന്തമാക്കി പോയിന്റ് ടേബിൾ 13 സ്ഥാനത്തേക്ക് കയറി. അതേ സമയം തുടർ തോൽവികൾ നേരിടുന്ന സെവിയ്യ ലാലിഗ ടേബിളിൽ പതിനാറാം സ്ഥാനത്താണ് ഉള്ളത്. അപ്രതീക്ഷിതമായി തോൽവികൾ നേരിടുന്ന മോശം സീസണിലാണ് നിലവിലെ യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യ.