ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ പല പ്രമുഖ ടീമുകളും ഇപ്പോൾ കടുത്ത ആശങ്കയിലാണുള്ളത് ,കാരണം ക്ലബ് ഫുട്ബോളിലെ കടുത്ത ഷെഡ്യൂൾ മൂലം പല പ്രമുഖ താരങ്ങളും പരിക്കിന്റെ പിടിയിലാണുളളത്.ചില താരങ്ങൾ ലോകകപ്പിന് മുന്നേ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ്. ചില താരങ്ങൾക്ക് ലോകകപ്പ് നഷ്ടപ്പെടും എന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം പരിക്ക് വില്ലനായി എത്തിയിരിക്കുന്നത് അഞ്ചു തവണ ലോകകപ്പ് ചാമ്പ്യന്മാരായ ബ്രസീലിനാണ്.വെസ്റ്റ് ഹാം മിഡ്ഫീൽഡർ ലൂക്കാസ് പക്വെറ്റക്ക് ‘ഗുരുതരമായ’ പരിക്കാണെന്നും ഖത്തർ വേൾഡ് കപ്പ് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ക്ലബ് ബോസ് ഡേവിഡ് മോയസ് വെളിപ്പെടുത്തിയിരിന്നു. ഇന്നലെ വെസ്റ്റ് ഹാമിന്റെ ആൻഫീൽഡിലേക്കുള്ള യാത്രയിൽ പക്വെറ്റ ഇല്ലായിരുന്നു.
സതാംപ്ടണുമായുള്ള 1-1 സമനിലയിൽ തോളിന് പരിക്കേറ്റത് മൂലമാണ് ഇന്നലെ കളിക്കാതിരുന്നത്. ബ്രസീലിയൻ താരം എത്ര നാൾ പുറത്തിറക്കേണ്ടി വരുമെന്ന് അറിയില്ല. കുറഞ്ഞത് രണ്ടാഴ്ച പുറത്തിരിക്കണ്ടി വരുമെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ.’അദ്ദേഹത്തിന് പരിക്ക് ഉണ്ട്, ഇപ്പോൾ അത് വളരെ ഗുരുതരമാണ്. എത്രനാൾ അത് അവനെ പുറത്താക്കുമെന്ന് എനിക്ക് ഉറപ്പില്ല,’ മോയസ് പറഞ്ഞു.
Lucas Paqueta has taken to Instagram to confirm he is set to be unavailable for the next 2 weeks due to an injury to his shoulder.
— West Ham News & Views (@WestHamViews_) October 19, 2022
Come back stronger @LucasPaqueta97!
👊⚒️ #WHUFC #COYI pic.twitter.com/gPuPzNHLQW
ബ്രസീലിന്റെ അവസാന 20 മത്സരങ്ങളിൽ ഒന്നൊഴികെ ബാക്കിയെല്ലാം പക്വെറ്റ കളിച്ചിട്ടുണ്ട്.നവംബർ 24 ന് സെർബിയയ്‌ക്കെതിരായ തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിന് മുന്നേ 25-കാരന് ഫിറ്റ്‌നസ് ലഭിക്കുമോ എന്നറിയാൻ ബ്രസീൽ ഹെഡ് കോച്ച് ടിറ്റേകാത്തിരിക്കുകയാണ്.2018 ൽ ൽ ബ്രസീൽ ടീമിനൊപ്പം അരങ്ങേറ്റം കുറിച്ചത് മുതൽ പ്രധാന മിഡ്ഫീഡറായി താരം വളർന്നിരുന്നു.