ലൂക്കാസ് പക്വെറ്റ : ❝ കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ കണ്ടുപിടിത്തം ❞

കോപ്പ അമേരിക്കയിൽ തുടർച്ചയായ രണ്ടാം കിരീടത്തിലേക്കുള്ള യാത്രയിലാണ് ബ്രസീൽ. ഈ വർഷത്തെ കോപ്പയിൽ തോൽവി അറിയാതെ മുന്നേറുന്ന ബ്രസീൽ ഇന്ന് നടന്ന ആദ്യ സെമിയിൽ എതിരില്ലാത്ത ഒരു ഗോളിന് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ പെറുവിനെ പരാജയെപടത്തിയത്. തോൽവി അറിയാതെയുള്ള ബ്രസീലിന്റെ 12 മത്തെ മത്സരമാണിത്. ഇന്നത്തെ ബ്രസീലിന്റെ വിജയത്തിൽ നിർണായകമായ പ്രകടനം പുറത്തെടുത്ത താരങ്ങളാണ് സൂപ്പർ താരം നെയ്മറും വിജയ ഗോൾ നേടിയ മിഡ്ഫീൽഡർ ലൂക്കാസ് പക്വെറ്റയും. ചിലിക്കെതിരെയുള്ള ക്വാർട്ടറിൽ എന്ന പോലെ നെയ്മറുടെ പാസിൽ നിന്നാണ് പക്വെറ്റ പെറുവിനെതിരെ ഗോൾ നേടിയത്. ഈ കോപ്പയിൽ ബ്രസീലിയൻ ടീമിലെ കണ്ടു പിടുത്തം തന്നെയായിരുന്നു 23 കാരനായ ലിയോൺ മിഡ്ഫീൽഡർ.

നെയ്മറുമായുള്ള ലൂക്കാസ് പക്വെറ്റയുടെ കൂട്ട്കെട്ട് ബ്രസീൽ വിജയങ്ങളിൽ നിര്ണായകമാവുന്ന കാഴ്ചയാണ് കാണുന്നത്. ബ്രസീലിയൻ സ്‌ട്രൈക്കർമാർ ഗോൾ കണ്ടെത്താൻ മറന്നു പോയ ക്വാർട്ടറിലും സെമിയിലും പക്വെറ്റയുടെ ബൂട്ടുകളാണ് വിജയം കൊണ്ട് വന്നത്.മത്സരത്തിൽ ഉടനീളം നെയ്മർ പക്വെറ്റ കൂട്ട്കെട്ട് പെറുവിയൻ പ്രതിരോധത്തിൽ തലവേദന സൃഷ്ടികൊണ്ടിരുന്നു.ഒരുമിച്ച് ഇറങ്ങുമ്പോഴെല്ലാം മികച്ച ധാരണയോടെ കളിക്കുന്ന ഇരു താരങ്ങളും ഫൈനലിൽ ബ്രസീലിനു വലിയ പ്രതീക്ഷ താനെയാണ് നൽകുന്നത്. കോപ്പക്ക് മുൻപ് കഴിഞ്ഞ മാസം നടന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാഗ്വേയ്‌ക്കെതിരായ പക്വെറ്റയുടെ ഗോളിന് വഴി ഒരുക്കിയതും നെയ്മറായിരുന്നു.

പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത ബ്രസീലിയൻ ഫുട്ബോളിൽ നിന്നും ദേശീയ ടീമിൽ ഒരു മുതല്കൂട്ടാവുമെന്ന പ്രതീക്ഷയിൽ ഉയർന്നു വന്നെങ്കിലും താരത്തിന്റെ പ്രതിഭകൊത്ത പ്രകടനം പുറത്തെടുക്കാൻ 23 കാരന് സാധിച്ചില്ല. ബ്രസീലിയൻ ലീഗിൽ ഫ്ലെമെംഗോയിലെ മികച്ച പ്രകടനങ്ങൾ പക്വെറ്റയെ 2018 ൽ 35 മില്യൺ ഡോളറിന് ഇറ്റാലിയൻ വമ്പന്മാരായ എസി മിലാനിൽ എത്തിച്ചു. എന്നാൽ പരിചിതമല്ലാത്ത യൂറോപ്യൻ ഫുട്ബോളുമായി ഇണങ്ങി ചേരാൻ പക്വെറ്റക്കയില്ല. ആദ്യ രണ്ടു സീസണുകളിൽ മിലാൻ ടീമിൽ വേണ്ട അവസരം ലഭിക്കുകയും ചെയ്തില്ല .കിട്ടിയ അവസരങ്ങൾ എല്ലാം പകരക്കാരനായിട്ടായിരുന്നു. രണ്ടുവർഷം മിലാനിൽ ചിലവഴിച്ച പക്വെറ്റക്ക് ഒരു ഗോൾ മാത്രമാണ് നേടാൻ സാധിച്ചത്.എന്നാൽ 2020 -21 സീസണിൽ ഫ്രഞ്ച് ക്ലബ് ലിയോണിൽ എത്തിയതോടെ താരത്തിന്റെ തലവര തന്നെ മാറി. ഡച്ച് സ്‌ട്രൈക്കർ ഡിപ്പെയുമായി മികച്ച കൂട്ട്കെട്ട് പടുത്തുയർത്തിയ താരം ഫ്രഞ്ച് ലീഗിൽ 9 ഗോളും അഞ്ചു അസിസ്റ്റും നേടി തന്റെ പ്രതിഭ തെളിയിച്ച കൊടുത്തു. ലിയോണിലെ മികച്ച ഫോം തന്നെയാണ് താരത്തിന് കോപ്പയിൽ ബ്രസീൽ ടീമിൽ ഇടം നേടിക്കൊടുത്തത്.

കോപ്പ അമേരിക്കയിൽ വെനിസ്വേലക്കെതിരെയായ ആദ്യ മത്സരത്തിൽ ബ്രസീലിന്റെ ആദ്യ പത്തിനിന്നിൽ സ്ഥാനം പിടിച്ചെങ്കിലും ആദ്യ പകുതി മാത്രമാണ് കളിക്കാൻ സാധിച്ചത്. പെറുവിനെതിരെ രണ്ടാം മത്സരത്തിൽ ബഞ്ചിലായിരുന്നു പക്വെറ്റയുടെ സ്ഥാനം. ഇക്വഡോറിനെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരത്തിൽ ടീമിലേക്ക് തിരിച്ചെത്തിയ 23 കാരൻ തന്റെ സെലെക്ഷനെ ന്യായീകരിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ചിലിക്കെതിരെയുള്ള മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കരനായി ഇറങ്ങിയാണ് വിജയ ഗോൾ നേടിയത്. ഇന്ന് പെറുവിനെതിരെ ആദ്യ പതിനൊന്നിൽ സ്ഥാനം നേടി ബ്രസീലിനെ ഫൈനലിൽ എത്തിക്കുകയും ചെയ്തു. ഫൈനലിൽ നെയ്മർ പക്വെറ്റ കോംബോ ക്ലിക്ക് ചെയ്താൽ കോപ്പ കിരീടം ബ്രസീലിന്റെ ഷെൽഫിലെത്തും.

Rate this post