ലുസൈൽ സ്റ്റേഡിയം നീലക്കടലാവും,വമ്പൻ പദ്ധതികളുമായി അർജന്റീന ആരാധകർ! |Qatar 2022

ആരാധകർ നെഞ്ചിടിപ്പോട് കൂടി കാത്തിരിക്കുന്ന വേൾഡ് കപ്പിന്റെ ഫൈനൽ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ആരായിരിക്കും ആ ലോക കിരീടം ഉയർത്തുക എന്നതറിയാനുള്ള ആകാംക്ഷ വർദ്ധിച്ചു കൊണ്ടേയിരിക്കുകയാണ്. ഫ്രാൻസും അർജന്റീനയും തമ്മിലുള്ള ഫൈനൽ മത്സരത്തിൽ വിജയം ആർക്കൊപ്പമായിരിക്കും എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈ ഫൈനൽ മത്സരം നടക്കുക.ലുസൈൽ സ്റ്റേഡിയമാണ് ഈ കലാശ പോരാട്ടത്തിന് വേദിയാവുക. എന്നാൽ യഥാർത്ഥത്തിൽ ലൂസൈൽ സ്റ്റേഡിയം അർജന്റീനയുടെ ഹോം ഗ്രൗണ്ട് പ്രതീതിയാണ് ഉണ്ടാക്കുക എന്നുള്ള റിപ്പോർട്ടാണ് പുറത്തേക്ക് വരുന്നത്. ഫൈനലിന് വേണ്ടി വിറ്റഴിക്കപ്പെട്ട ടിക്കറ്റുകളിൽ ഭൂരിഭാഗവും സ്വന്തമാക്കിയിട്ടുള്ളത് അർജന്റീനക്കാരാണ്.

ഏകദേശം അമ്പതിനായിരത്തോളം മുകളിൽ അർജന്റീന ആരാധകരാണ് തങ്ങളുടെ ടീമിന് വേണ്ടി ആർപ്പുവിളിക്കാൻ ലുസൈൽ സ്റ്റേഡിയത്തിൽ ഉണ്ടാവുക. 4000 ത്തോളം നീലയും വെള്ളയും ബലൂണുകൾ അർജന്റീന ആരാധകർ സ്റ്റേഡിയത്തിൽ ഉപയോഗിക്കും. 6000 പതാകകളാണ് അർജന്റീനയുടെതായി കൊണ്ട് സ്റ്റേഡിയത്തിൽ ഉണ്ടാവുക. കൂടാതെ 2000 സ്‌കാർഫുകളും ഉണ്ടാവും.

ചുരുക്കത്തിൽ ലുസൈൽ സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ ഒരു നീലക്കടലായി മാറും. തങ്ങളുടെ ടീമിനെ പിന്തുണ അർപ്പിക്കാൻ വേണ്ടി വലിയൊരു ആരാധക കൂട്ടം തന്നെ അർജന്റീനയിൽ നിന്ന് ഖത്തറിലേക്ക് എത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പല ആരാധകർക്കും ടിക്കറ്റുകൾ ലഭ്യമായിട്ടില്ലെന്നും മാധ്യമങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഏതായാലും ഗ്രൗണ്ടിനകത്ത് ഫ്രാൻസിനേക്കാൾ കൂടുതൽ ആരാധക പിന്തുണ അർജന്റീനക്ക് ഉണ്ടാവുമെന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.

ഈ വേൾഡ് കപ്പിൽ ഉടനീളം വലിയ രൂപത്തിലുള്ള ആരാധക പിന്തുണ ലഭിച്ചിട്ടുള്ള ടീമാണ് അർജന്റീന.അർജന്റീനക്കാർ മാത്രമല്ല, മറിച്ച് വിദേശികളായ അർജന്റീന ആരാധകരും വലിയ പിന്തുണ അർജന്റീനക്ക് നൽകിയിട്ടുണ്ട്. ഏതായാലും ഈ ആരാധക പിന്തുണയോടെ കൂടി ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിക്കും സംഘത്തിനും കിരീടം നേടാൻ കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Rate this post
ArgentinaFIFA world cupQatar2022