ലാ ലീഗയിൽ 15 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 38 പോയിന്റുമായി റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാം സ്ത്നത്താണ് ജിറോണ.സ്പെയിനിന്റെ വടക്കുകിഴക്കൻ ഭാഗത്ത് നിന്നുള്ള ചെറിയ ക്ലബ് ലാ ലീഗയിൽ അത്ഭുതങ്ങൾ കാണിച്ചു കൊണ്ടിരിക്കുകയാണ്.
മാഞ്ചസ്റ്റർ സിറ്റിയുടെ അബുദാബി ഉടമസ്ഥതയിൽ ഭാഗികമായി നിയന്ത്രിക്കുന്ന ജിറോണ കിരീടത്തിനായി റയലിനോടും ബാഴ്സയോടും മത്സരിക്കുകയാണ്. ലീഗിൽ ഒരു മത്സരത്തിൽ മാത്രമാണ് ജിറോണ പരാജയപ്പെട്ടത്.സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനെയും ബാഴ്സലോണയെയും പിന്തള്ളി ഈ സീസണിൽ ‘പുതിയ ലെസ്റ്റർ സിറ്റി’ ജിറോണയ്ക്ക് ലാലിഗ കിരീടം നേടാനാകുമെന്ന് മുൻ സ്പെയിൻ വിങ്ങർ ലൂയിസ് ഗാർസിയ അഭിപ്രായപ്പെട്ടു.2023/24 സീസണിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് ജിറോണ ലാ ലീഗയിൽ വമ്പൻമാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.
2016-17 സീസണിന് ശേഷം സ്പെയിനിലെ ടോപ് ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടിയതിന് ശേഷം, തരംതാഴ്ത്തലും തുടർന്നുള്ള പ്രമോഷനും ഉൾപ്പെടെ ഒരു റോളർകോസ്റ്റർ യാത്ര ജിറോണ അനുഭവിച്ചിട്ടുണ്ട്.2015 മുതൽ പ്രസിഡന്റ് ഡെൽഫ് ഗെലിയുടെയും സ്പോർട്ടിംഗ് ഡയറക്ടർ ക്വിക്ക് കാർസലിന്റെയും സ്ഥിരമായ നേതൃത്വത്തിന് കീഴിൽ ജിറോണ മാറ്റങ്ങൾ സൃഷ്ടിക്കാൻ അവർക്ക് സാധിച്ചു.Mchel എന്നറിയപ്പെടുന്ന മാനേജർ Miguel ngel Sánchez Muñoz ന്റെ നേതൃത്വത്തിലുള്ള ടീം, ലീഗിലെ ഏറ്റവും ആകർഷകമായ ഫുട്ബോൾ കളിച്ചതിന് പ്രശംസിക്കപ്പെട്ടു.
CLASIFICACIÓN | ¡Así de emocionante está la parte alta de la tabla! 📊
— LALIGA (@LaLiga) December 4, 2023
✍️ ¿Quién ganará #LALIGAEASPORTS? pic.twitter.com/wDwmxCCb6i
4-2-3-1 ഫോർമേഷനിൽ കളിക്കുന്ന ജിറോണയുടെ പന്ത് കൈവശം വയ്ക്കൽ,കൌണ്ടർ അറ്റാക്കിങ് എന്നിവയിലൂടെയാണ് ആധിപത്യം സ്ഥാപിച്ചത്.2015-16 സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടി ലോകത്തെ അമ്പരപ്പിച്ച ലെസ്റ്റർ സിറ്റിയുമായാണ് ഗാർഷ്യ ജിറോണയെ താരതമ്യപ്പെടുത്തുന്നത്.നിലവിൽ യൂറോപ്യൻ മത്സരങ്ങളൊന്നും ജിറോണയ്ക്കില്ലെന്നും ആവശ്യമെങ്കിൽ റെസ്റ്റ് കൊടുക്കാനും കളിക്കാരെ റൊട്ടേറ്റ് ചെയ്യാനും കഴിയുമെന്നും ഗാർസിയ പറഞ്ഞു.
🔥 L'inici d'una remuntada espectacular! 😍#GironaValencia | #LaLigaHighlights | @LaLiga pic.twitter.com/ERdGYCgUH6
— Girona FC (@GironaFC) December 5, 2023
“എന്തുകൊണ്ട് ജിറോണ ആയിക്കൂടാ?” ഗാർഷ്യ പറഞ്ഞു. “അവർക്ക് യൂറോപ്യൻ മത്സരമില്ല. അവർക്ക് ധാരാളം അന്താരാഷ്ട്ര കളിക്കാരില്ല” ഗാർസ്യ പറഞ്ഞു. “സീസണിന്റെ അവസാന ഭാഗത്ത് അവർ സമ്മർദ്ദം അനുഭവിക്കുമോ? അവർക്കുണ്ടാകാം. പക്ഷേ ലെസ്റ്ററിന്റെ കാര്യവും അങ്ങനെ തന്നെയായിരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.