വനിതാ ലോകകപ്പ് ജേതാക്കളായ സ്പാനിഷ് വനിതാ ടീം താരത്തെ ചുംബിച്ച സംഭവത്തിൽ സ്പാനിഷ് ഫുട്ബോൾ തലവൻ ലുയിസ് റുബിയാലസ് രാജിവെയ്ക്കുന്നു. റുബിയാലസ് രാജിക്കത്ത് തയാറാക്കിയെന്നും നാളെ ഔദ്യോഗികമായി റുബിയാലസ് രാജിക്കത്ത് നൽകുമെന്നും എല്ലാം അധികാരങ്ങളും ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ.
വനിതാ ലോകകപ്പ് വിജയത്തിന് ശേഷം സ്പാനിഷ് വനിതാ താരം ജെന്നിഫർ ഹോർമോസോയെ സ്പാനിഷ് ഫുട്ബോൾ പ്രസിഡന്റ് റൂബിയാസ് ചുണ്ടിൽ ചുംബിക്കുകായിരുന്നു. സമ്മാനവേദിയിൽ വെച്ചായിരുന്നു പ്രസിഡന്റിന്റെ ചുംബനം. സംഭവത്തിൽ താരം പ്രതിഷേധം അറിയിച്ചതോടെ വലിയ പ്രതിഷേധങ്ങൾ റൂബിയാസിന് മേൽ ഉയർന്നു.
താരങ്ങൾക്ക് മേൽ ഇത്തരത്തിൽ ലൈം ഗീക അതിക്രമം നടത്തുന്നത് ഒരു തരത്തിലും യോജിക്കാനാവില്ലെന്ന് സ്പെയിനിലെ വിവിധ ഫുട്ബോൾ സംഘടനകൾ നിലപാടെടുക്കുകയും ചെയ്തു. കൂടാതെ റുബിയാലസിന്റെ പ്രവർത്തി ഫിഫയുടെ അച്ചടക്ക കോഡിന്റെ ലംഘനമാണെന്നും ഫിഫ പ്രാഥമിക വിലയിരുത്തലും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റുബിയാലസ് രാജിക്കൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.
🚨 𝗕𝗥𝗘𝗔𝗞𝗜𝗡𝗚: Luis Rubiales will submit his resignation tomorrow from the presidency of the Spanish Football Federation. 🇪🇸❌
— Football Tweet ⚽ (@Football__Tweet) August 24, 2023
(Source: @EFEnoticias) pic.twitter.com/YwNbFANyLp
സ്പെയിനിലെ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിരുന്ന റുബിയാലസ് 2009 ലാണ് കളി മതിയാക്കുന്നത്. 2010 ൽ സ്പാനിഷ് ഫുട്ബോൾ താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റുബിയാലസ് 2018 ലാണ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. ദേശീയ ടീമിന്റെ പരിശീലകനായിരിക്കെ റയൽ മാഡ്രിഡുമായി ചർച്ച നടത്തിയതിന് 2018 ലോകക്കപ്പിന് ആഴ്ചകൾക്ക് മുമ്പ് ലോപട്ട്യോഗിയെ പുറത്താക്കിയതാണ് റുബിയാലസ് പ്രസിഡന്റ് ആയതിനു ശേഷം സ്വീകരിച്ച ആദ്യ നടപടി.