‘അസാധ്യം’: ഇന്റർ മിയാമിയിൽ ലയണൽ മെസ്സിക്കൊപ്പം ചേരുന്നതിനെക്കുറിച്ച് ലൂയി സുവാരസ്
പിഎസ്ജിയോട് വിടപറഞ്ഞ അർജന്റീന സൂപ്പർ താരം ലിയോ മെസ്സി തന്റെ പുതിയ തട്ടകമായി തിരഞ്ഞെടുത്തത് അമേരിക്കയിലെ മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിയാണ്.എംഎൽഎസ് ക്ലബ്ബിൽ ചേരാനുള്ള തീരുമാനം മെസ്സി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
മെസ്സിക്ക് പിന്നാലെ വേറെയും ചില സൂപ്പർ താരങ്ങളെ കൊണ്ടുവരാനും ഇന്റർ മിയാമി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ലിയോ മെസ്സിയുടെ അടുത്ത സുഹൃത്തക്കളെ കൊണ്ടുവരാൻ ഇന്റർ മിയാമി തയ്യാറെടുക്കുന്നുണ്ട്.2020-ൽ ബാഴ്സലോണ വിട്ടുപോയ ലിയോ മെസ്സിയുടെ അടുത്ത സുഹൃത്തായ ഉറുഗായ് താരം ലൂയിസ് സുവാരസ് നിലവിൽ ബ്രസീലിയൻ ക്ലബ്ബിലാണ് കളിക്കുന്നത്. താരത്തിനെ കൂടി കൊണ്ടുവരാൻ ഇന്റർ മിയാമി ശ്രമിക്കുന്നു എന്ന റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.
എന്നാൽ ലയണൽ മെസ്സിക്കൊപ്പം ഇന്റർ മിയാമിയിൽ ചേരില്ലെന്ന് ഉറുഗ്വേൻ സ്‌ട്രൈക്കർ വ്യാഴാഴ്ച പറഞ്ഞു.ബാഴ്‌സലോണയിൽ മെസ്സിക്കൊപ്പം ആറ് സീസണുകൾ ചെലവഴിച്ച 36-കാരൻ ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിൽ തുടരാൻ തന്നെ തീരുമാനിക്കുകയാണ്.“ഇത് തെറ്റാണ്, ഇത് അസാധ്യമാണ്,” സുവാരസ് ഉറുഗ്വേൻ പത്രമായ എൽ ഒബ്സർവഡോറിനോട് പറഞ്ഞു. “ഞാൻ ഗ്രെമിയോയിൽ വളരെ സന്തുഷ്ടനാണ്, എനിക്ക് 2024 വരെ ഒരു കരാറുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.2022 ഡിസംബറിൽ ക്ലബ്ബുമായി രണ്ടു വർഷത്തെ കരാറിൽ ഒപ്പുവെച്ച സുവാരസ് 24 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും എട്ട് അസിസ്റ്റുകളും നേടി.
❌LUIS SUÁREZ DESCARTÓ LA CHANCE DE SUMARSE AL INTER MIAMI EN ESTE MERCADO❌
— TyC Sports (@TyCSports) June 8, 2023
Con llegada de Messi, comenzó a rumorearse que el elenco de la MLS tenía pensado sumar a Busquets, Jordi Alba y el Pistolero. Pero el uruguayo echó por tierra los rumores: "Es falso, es imposible, estoy… pic.twitter.com/oICH41CbUJ
Luis Suarez – World Cup 2010pic.twitter.com/Tq43wQ8kv3
— ً (@DLComps) June 2, 2023
എന്നാൽ മറ്റൊരു മുൻ മെസ്സി സഹതാരം സെർജിയോ ബുസ്കെറ്റ് ഇന്റർ മിയമിലേക്കുള്ള യാത്രയിലാണ്.ജൂൺ 30 ന് ബാഴ്‌സലോണയുമായുള്ള കരാർ അവസാനിക്കുമ്പോൾ അത് പുതുക്കില്ലെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ച മിഡ്ഫീൽഡർ സൗദി അറേബ്യൻ ടീമുകളായ അൽ നാസർ, അൽ ഹിലാൽ എന്നിവരുമായും ചർച്ചകൾ നടത്തിവരികയാണ്.