ലൂയിസ് സുവാരസ് ഇനി ലയണൽ മെസ്സിക്കോപ്പം ഇന്റർ മയാമിയിൽ പന്ത് തട്ടും |Luis Suarez |Lionel Messi

നീണ്ട കാത്തിരിപ്പിന് ശേഷം ആ ട്രാൻസ്ഫർ യാഥാർഥ്യമായിരിക്കുകയാണ്.ഉറുഗ്വേൻ ലൂയിസ് സുവാരസ് അടുത്ത സീസണിന് മുന്നോടിയായി മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മിയാമിയിൽ ചേർന്നിരിക്കുകയാണ്.ലയണൽ മെസ്സിയും സുവാരസും വീണ്ടും ഒരുമിച്ച് കളിക്കുന്നത് അടുത്ത സീസണിൽ അമേരിക്കയിൽ കാണാൻ സാധിക്കും.

ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ലീഗ് ക്ലബായ ഇന്റർ മയാമിയിൽ ചേർന്നതിന് ശേഷം മുൻ ബാഴ്‌സലോണ ടീമംഗങ്ങളായ ജോർഡി ആൽബയെയും സെർജിയോ ബുസ്‌കെറ്റ്‌സിനെയും ടീമിലേക്ക് കൊണ്ട് വന്നു. സുവാരസിനെ ഇന്റർ മായാമിയിലേക്ക് എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല.36 കാരനായ സുവാരസ് നിലവിൽ ബ്രസീലിയൻ ടോപ്പ് ഡിവിഷനിൽ ഗ്രെമിയോയ്ക്ക് വേണ്ടി കളിക്കുകയായിരുന്നു.ഒരുവർഷത്തേക്കാണ് കരാർ. വേണമെങ്കിൽ കരാർ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനുള്ള അവസരവും താരത്തിന് ലഭിക്കും.

സ്പാനിഷ് ക്ലബ് ബാഴ്‌സയിലെ തന്റെ പഴയ സഹതാരങ്ങൾക്കൊപ്പം വീണ്ടും കളിക്കാനുള്ള അവസരമാണ് സുവാരസിന് ലഭിക്കുന്നത്.അയാക്സ് (2007-11), ലിവർപൂൾ (2011-14), ബാഴ്‌സലോണ (2014-20), അത്‌ലറ്റിക്കോ മാഡ്രിഡ് (2020-22) എന്നിവയ്‌ക്കൊപ്പം സുവാരസ് യൂറോപ്പിൽ കളിച്ചിട്ടുണ്ട്.ഈ വർഷം ഗ്രെമിയോയിലേക്ക് മാറുന്നതിന് മുമ്പ് അദ്ദേഹം 2022-ൽ തന്റെ ബാല്യകാല ക്ലബ്ബായ നാഷനൽ ഓഫ് മോണ്ടെവീഡിയോയിലേക്ക് മടങ്ങി.അയാക്സിനായി 110 മത്സരങ്ങളിൽ നിന്ന് 81 ഗോളുകളും ലിവർപൂളിനായി 110 മത്സരങ്ങളിൽ നിന്ന് 69 ഗോളുകളും നേടിയതിന് ശേഷം ബാഴ്സലോണയ്ക്ക് വേണ്ടി 191 മത്സരങ്ങളിൽ നിന്ന് 147 ഗോളുകൾ സുവാരസ് നേടിയിട്ടുണ്ട്.

നാല് ലോകകപ്പുകളിൽ തന്റെ രാജ്യത്തിനായി കളിച്ചിട്ടുള്ള സുവാരസ് 137 മത്സരങ്ങളിൽ നിന്ന് 68 ഗോളുകൾ നേടി ഉറുഗ്വേയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ കൂടിയാണ്.മെസ്സിയുടെ നേതൃത്വത്തിലുള്ള ഇന്റർ മിയാമി ഈ സീസണിൽ ലീഗ് കപ്പ് നേടുകയും യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിലെത്തുകയും ചെയ്തു. എന്നിരുന്നാലും, എം‌എൽ‌എസ് പ്ലേ ഓഫിൽ കടക്കുന്നതിൽ ടീമിന് കഴിഞ്ഞില്ല.ഈ സീസണില്‍ ഗ്രമിയോക്ക് വേണ്ടി യ സുവാരസ് 33 മത്സരങ്ങളിൽനിന്ന് 17 ഗോളുകൾ നേടുകയും 12 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

Rate this post
Lionel Messi