“പിഎസ് ജി ക്കെതിരെ റയലിനെ വിജയത്തിലെത്തിച്ച ലൂക്ക മോഡ്രിച്ചിന്റെ മിഡ്ഫീൽഡ് ഷോ”

ഇന്നലെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിന്നിൽ നിന്നും തിരിച്ചു വന്നാണ് റയൽ മാഡ്രിഡ് വിജയം നേടിയെടുത്തത്, സൂപ്പർ താരം എംബാപ്പയുടെ ഗോളിൽ ലീഡ് നേടിയ പിഎസ്ജി യെ ഫ്രഞ്ച് സ്ട്രൈക്കെർ കരീം ബെൻസീമ നേടിയ ഹാട്രിക്കിന്റെ പിൻബലത്തിലാണ് കീഴടക്കിയത്. ഇന്നലത്തെ മത്സരത്തിൽ ഏവരുടെയും സംസാര വിഷയം ബെൻസിമയുടെ ഹാട്രിക്ക് തന്നെയായിരുന്നു. എന്നാൽ പിഎസ്ജി ക്കെതിരെ റയലിന്റെ വിജയത്തിൽ നിർണായക പ്രകടനം നടത്തിയ താരമാണ് റയലിന്റെ മിഡ്ഫീൽഡ് എൻജിൻ എന്നറിയപ്പെടുന്ന ലോക മോഡ്രിച്.

ലൂക്കാ മോഡ്രിച്ചിന്റെ ചടുലതയില്ലാതെയും ,മാജിക് ഇല്ലാതെയും ഇന്നലത്തെ വിജയം സാധ്യമാവില്ല എന്ന് മത്സരം കണ്ട ഏതൊരു ഫുട്ബോൾ ആരാധകനും മനസ്സിലാക്കാൻ സാധിക്കും. ലോകോത്തര താര നിരയുമായി എത്തിയ പിഎസ്ജി ക്കെതിരെ ഒരു 36 കാരൻ ഇനങ്ങനെയൊരു പ്രകടനം നടത്തുന്നത് ഒരു അത്ഭുതത്തോടെ മാത്രം നോക്കി കാണാൻ സാധിക്കു.അവിശ്വസനീയമായ ഡ്രൈവും ഫിറ്റ്നസും ആണ് ക്രോയേഷ്യൻ മിഡ്ഫീൽഡറെ ഈ പ്രായത്തിലും കളിക്കളത്തിൽ ഉയർന്ന തലത്തിൽ മികവ് കട്ടി കൊണ്ട് പോകാൻ സഹായിക്കുന്നത്.

ഇന്നലെ റയൽ നേടിയ രണ്ടു ഗോളുകളിലും മോഡ്രിച്ചിന്റെ സാനിധ്യം കാണാനായി കഴിയും.പാരീസ് സെന്റ് ജെർമെയ്‌നെതിരെ റയൽ മാഡ്രിഡിന്റെ രണ്ടാം ഗോളിന്റെ ബിൽഡ്-അപ്പിൽ ലൂക്കാ മോഡ്രിച്ച് ഒരു മാന്ത്രിക നിമിഷം സൃഷ്ടിച്ചു.ഗംഭീരമായ റണ്ണുമായി പന്ത് ഒരു കൂട്ടം പിഎസ്ജി കളിക്കാരെ മറികടന്ന് ബെൻസീമക്ക് കൈമാറുകയും മത്സരത്തിലെ നിർണായക ഗോൾ നേടി സമനിലയിൽ ആക്കുകയും ചെയ്തു. ഇന്നലത്തെ മത്സരത്തിലെ അവസാന അറ മണിക്കൂറിൽ മത്സരം റയലിന്റെ കൈപ്പിടിയിൽ ഒതുക്കിയത് മോഡ്രിച്ചിന്റെ പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ്.ലോസ് ബ്ലാങ്കോസിന് ഏറ്റവും ആവശ്യമുള്ളപ്പോൾ മോഡ്രിച് തന്റെ മികവ് പുറത്തെടുക്കുകയും ചെയ്തു .

മോഡ്രിച്ച് ക്ലബിലെ തന്റെ 10 വർഷത്തെ വാർഷികത്തോട് അടുക്കുകയാണ്, സീസൺ അവസാനത്തോടെ അദ്ദേഹത്തിന്റെ കരാർ അവസാനിക്കുമെങ്കിലും 36 കാരൻ ഒരു വര്ഷം കൂടി റയലിൽ തുടരാൻ സാധ്യതയുണ്ട്.റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡ് നിയന്ത്രിക്കുനന്ത് ഇപ്പോഴും ഈ 36 കാരൻ തന്നെയാണ്.ഫെഡെ വാൽവെർഡെ അല്ലെങ്കിൽ എഡ്വാർഡോ കാമാവിംഗ പോലുള്ള കഴിവുള്ള ചെറുപ്പക്കാർ ഉയർന്നുവന്നിട്ടും ടീമിലെ തർക്കമില്ലാത്ത സ്റ്റാർട്ടറാണ് മോഡ്രിച്. 36 ലും മികച്ച ഫിറ്റ്നസ് നിലനിർത്തുന്ന മോഡ്രിച്ചിനോട് മത്സരിച്ചു വേണം റയലിൽ പല യുവ താരങ്ങൾക്കും തങ്ങളുടെ സ്ഥാനം നിലനിർത്താൻ.കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഡ്രിച് നിലനിർത്തുന്ന കർശനമായ ഫിറ്റ്നസ് പ്ലാനിംഗ് തന്നെയാണ് ഇപ്പോഴും ടോപ്-ഫ്ലൈറ്റ് ഫുട്ബോളിൽ പിടിച്ചു നിക്കാൻ സാധിക്കുന്നത്.