റയൽ മാഡ്രിഡിൽ നിന്ന് അൽ നസറിലേക്ക് മാറാൻ ലൂക്കാ മോഡ്രിച്ചിനെ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രേരിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ലയണൽ മെസ്സിയുടെ ഇന്റർ മിയാമിയിലും ക്രൊയേഷ്യൻ ലക്ഷ്യം വച്ചിട്ടുണ്ടായിരുന്നു, എന്നാൽ എംഎൽഎസ് ടീമിന് ഇനി സ്വന്തമാക്കാൻ കഴിഞ്ഞേക്കില്ല.
ടോഡോഫിചാജസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, റൊണാൾഡോ മോഡ്രിച്ചുമായി വീണ്ടും ഒത്തുചേരാൻ തീരുമാനിച്ചിട്ടുണ്ട്, സൗദി അറേബ്യയിലേക്ക് മാറാൻ അദ്ദേഹം മിഡ്ഫീൽഡറെ ബോധ്യപ്പെടുത്തി. സൗദി ക്ലബ്ബ് ഓരോ സീസണിലും ക്രൊയേഷ്യന് € 30 മില്യൺ നൽകാൻ ഒരുങ്ങുന്നുണ്ട് എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇത്രയും വലിയൊരു പ്രതിഫലം ലൂക്കാ മോഡ്രിച്ചിന് ലഭിക്കുമ്പോൾ അമേരിക്കയെ തഴയാൻ തന്നെയാണ് സാധ്യത.
ഇന്റർ മിയാമി മെസ്സിയെ നേടിയതിന് ശേഷം മെസ്സി വഴി തന്നെ ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ലൂയിസ് സുവാരസ് എന്നിവരെയും ടീമിനോപ്പം ചേർത്തു. ഇപ്പോൾ ടീമിനെ മറ്റൊരു ലെവലിലേക്ക് കൊണ്ടുപോകാൻ അവർ മോഡ്രിച്ചിനെ ലക്ഷ്യം വച്ചിരുന്നു, പക്ഷേ അത് നഷ്ടപ്പെടാൻ ഒരുങ്ങുകയാണ്. മോഡ്രിച്ച് അടുത്ത സീസണിൽ ക്ലബ്ബ് വിട്ടേക്കുമെന്ന് ഇതിനകം തന്നെ റയൽ മാഡ്രിഡിനെ അറിയിച്ചിട്ടുണ്ടെന്ന് ടോഡോഫിചാജെസ് അവകാശപ്പെടുന്നു.
🚨 Luka Modrić's contract renewal depends on himself: he will decide if he wants to stay or leave. He will take his time to make a decision. @diarioas pic.twitter.com/0X0Z51Ces7
— Madrid Xtra (@MadridXtra) December 25, 2023
മോഡ്രിച് തന്റെ കരാർ പുതുക്കില്ല. ഈ സീസണിലെ തന്റെ കളിയിൽ മിഡ്ഫീൽഡർ തൃപ്തനല്ല, ഒപ്പം ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി മാർക്ക ഉദ്ധരിച്ചു:“കളിക്കാൻ കഴിയുന്നില്ലെങ്കിൽ ആരും സന്തോഷമായിരിക്കില്ല .എന്റെ കരിയർ ആരംഭിച്ചതിന് ശേഷം എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. പക്ഷേ, കോച്ച് സ്വന്തം കാരണങ്ങളാൽ അങ്ങനെ തീരുമാനിച്ചു, അതുകാരണം ഞാൻ ഒഴിഞ്ഞുമാറാനും ശ്രമിക്കില്ല”.
🚨 #TransferNews
— Saudi League BUZZ (@SaudiLeagueBuzz) December 23, 2023
Luka Modric to bid farewell to Real Madrid at the end of the season.
The Croatian maestro has a confirmed deal with Al-Nassr, influenced by Cristiano Ronaldo's persuasion.
Terms undisclosed, but rumored around €30M per season.
Source: @TDfichajes pic.twitter.com/S27uvQ7Qm0
ലൂക്കാ മോഡ്രിച്ച് ഈ സീസണിൽ ലാലിഗയിൽ 15 മത്സരങ്ങളും യുവേഫ ചാമ്പ്യൻസ് ലീഗിൽ അഞ്ച് തവണയും കളിച്ചിട്ടുണ്ട്. ക്രൊയേഷ്യൻ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം 222 തവണ കളിച്ചിട്ടുണ്ട്, അദ്ദേഹത്തിന് ഒപ്പം ചേർന്ന് 16 ഗോളുകൾ നേടിയിട്ടുണ്ട്.എന്നാൽ അദ്ദേഹം ക്ലബ്ബ് മാറാൻ താല്പര്യപ്പെടുന്നില്ല എന്നും വ്യക്തമാക്കുന്നുണ്ട്. 38 വയസ്സുള്ള ലൂക്കാ മോഡ്രിച്ന്റെ കരാർ പുതുക്കാൻ റയൽ മാഡ്രിഡ് താൽപ്പര്യം കാണിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. പകരക്കാരായി വന്ന യുവതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുമുണ്ട്. ബാലൻഡിയോർ ജേതാവായ ലൂക്കാ മോഡ്രിച്ച് റൊണാൾഡോയോ മെസ്സിയോടൊപ്പമോ പോവുക എന്നതായിരിക്കും ആരാധക വൃത്തങ്ങൾ ഉറ്റു നോക്കുന്നത്.