ബെൽജിയൻ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കു തന്റെ നിലവിലെ ക്ലബ് ചെൽസിയിലെ അവസ്ഥയിൽ അതൃപ്തി പ്രകടിപ്പിച്ചു, മാനേജർ തോമസ് തുച്ചലിന്റെ പരിശീലന രീതിയെ വിമർശിച്ചു. സ്കൈ ഇറ്റലിക്ക് നൽകിയ അഭിമുഖത്തിൽ, ചെൽസിയിലെ അവസ്ഥയിൽ താൻ സന്തുഷ്ടനല്ലെന്നും സമീപഭാവിയിൽ തന്റെ മുൻ ക്ലബ് ഇന്റർ മിലാനിലേക്ക് മടങ്ങാൻ താൻ ആഗ്രഹിക്കുന്നുവെന്നും ലുക്കാക്കു പറഞ്ഞു.
“ശാരീരികമായി ഞാൻ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.എന്നാൽ ഈ സാഹചര്യത്തിൽ ഞാൻ അത്ര സന്തുഷ്ടനല്ല, പക്ഷേ അത് സാധാരണമാണ്. ബോസ് വ്യത്യസ്തമായ ഒരു ഫോർമേഷൻ കളിക്കാൻ തീരുമാനിച്ചുവെന്ന് ഞാൻ കരുതുന്നു, പക്ഷേ ഞാൻ അതിൽ ഉറച്ചുനിൽക്കുകയും പ്രൊഫഷണലായി അത് തുടരുകയും വേണം. ഞാൻ ‘ ഈ സാഹചര്യത്തിൽ ഞാൻ സന്തുഷ്ടനല്ല, പക്ഷേ ഇത് എന്റെ ജോലിയാണ്, ഞാൻ ഉപേക്ഷിക്കേണ്ടതില്ല, ”ലുകാകു പറഞ്ഞു.
Romelu Lukaku has shared how he feels about his current situation at Chelsea 🗣 pic.twitter.com/NU0oDgNk8E
— ESPN FC (@ESPNFC) December 30, 2021
ലുക്കാക്കു വീണ്ടും ഇന്ററിനായി കളിക്കാനും കൂടുതൽ ട്രോഫികൾ നേടാനുമുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.ഈ വർഷം ആദ്യം ക്ലബ് വിട്ടതിന് ലുക്കാക്കു ഇന്റർ ആരാധകരോട് ക്ഷമാപണം നടത്തി. ഇന്റർ വിടുന്നതിന് മുമ്പ് താൻ ആദ്യം ആരാധകരോട് സംസാരിക്കേണ്ടതായിരുന്നുവെന്ന് ലുക്കാക്കു പറഞ്ഞു, ഇറ്റലിയിൽ താമസിക്കുന്ന സമയത്ത് അവർ തനിക്കും കുടുംബത്തിനും വേണ്ടി ചെയ്ത എല്ലാത്തിനും നന്ദി അറിയിക്കുകയും ചെയ്തു.
Romelu Lukaku to @SkySport: "I think everything that happened last summer was not supposed to happen like this… how I left Inter, the way I left the club, how I communicated with Inter fans – this bothers me because it was not the right time". 🔵 #CFC @MatteoBarzaghi pic.twitter.com/7QHLeQNsMc
— Fabrizio Romano (@FabrizioRomano) December 30, 2021
“എനിക്ക് ഇന്റർ ആരാധകരോട് ശരിക്കും മാപ്പ് പറയണം, കാരണം ഞാൻ ചെയ്തതുപോലെ ആയിരുന്നില്ല ഞാൻ ഇന്റർ വിടേണ്ടിയിരുന്നത് . ഞാൻ ആദ്യം നിങ്ങളോട് സംസാരിക്കണം, പ്രത്യേകിച്ചും നിങ്ങൾ എനിക്ക് വേണ്ടി, എന്റെ കുടുംബത്തിന്, എന്റെ അമ്മയ്ക്ക് വേണ്ടി, എന്റെ മകന് വേണ്ടി ചെയ്തത് ഞാനത് ഒരിക്കലും മറക്കില്ല. എന്റെ കരിയറിന്റെ അവസാനത്തിലല്ല, ഇന്ററിലേക്ക് തിരികെ പോകുമെന്ന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പക്ഷേ കൂടുതൽ ട്രോഫികൾ നേടാനുള്ള മികച്ച ലെവലിൽ ഞാനിപ്പോഴും ഉണ്ടെന്നും “ലുക്കാക്കു കൂട്ടിച്ചേർത്തു.
97.5 മില്യൺ മൂല്യമുള്ള റെക്കോർഡ് ഡീലിൽ ലുക്കാക്കു ഈ വർഷം ചെൽസിയിൽ എത്തിയത്.മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷം 2019ലാണ് ലുക്കാക്കു ഇന്ററിലേക്ക് ചേക്കേറിയത്.അരങ്ങേറ്റ സീസണിൽ ഇന്ററിനായി 34 ഗോളുകൾ അദ്ദേഹം നേടി. അതേസമയം, ഓഗസ്റ്റിൽ ചെൽസിയിൽ ചേർന്നതിന് ശേഷം 18 മത്സരങ്ങൾ ലുക്കാക്കു ചെൽസിക്ക് വേണ്ടി കളിച്ചിട്ടുണ്ട്, ചാമ്പ്യൻസ് ലീഗിൽ രണ്ട് ഗോളുകൾ ഉൾപ്പെടെ ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്.