2011 ൽ 18 വയസ്സുള്ളപ്പോളാണ് ബെൽജിയൻ സ്ട്രൈക്കർ റോമേലു ലുകാകു ആദ്യമായി സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തുന്നത്. 10 വർഷത്തിന് ശേഷം വീണ്ടും പുതിയൊരു ലുകാകുവായി ചെൽസിയിൽ എത്തിയിരിക്കുകയാണ്. ചെൽസിയിൽ കളിച്ചത്തിൽ വെച്ച് ഏറ്റവും മികച്ച സ്ട്രൈക്കറായ ഐവറി കോസ്ററ് താരമായ ദിദിയർ ദ്രോഗ്ബ ക്ലബ് വിട്ടപ്പോൾ ഒഴിഞ്ഞു കിടക്കുന്ന സിംഹാസത്തിന് പുതിയൊരു അവകാശിയായാണ് ലുകാകുവിനെ കാണുന്നത്. കഴിഞ്ഞ കുറച്ചു സീസണുകളിലായി ചെൽസി നേരിടുന്ന പ്രധാന പ്രശ്നം ഒരു ലോകോത്തര സ്ട്രൈക്കറുടെ അഭാവം തന്നെയായിരുന്നു. ബെൽജിയൻ താരത്തിലൂടെ അതിനൊരു പരിഹാരം ആവും എന്ന് തന്നെയാണ് ചെൽസി കരുതുന്നത്.
ദീർഘ കാലം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ച പരിചയം താരത്തിന് മുതൽക്കൂട്ടാകും. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് നേടിയെങ്കിലും മികച്ചൊരു ഗോൾ സ്കോററുടെ അഭാവം ഉണ്ടായിരുന്നു. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ എർലിംഗ് ഹാലാൻഡ്, ടോട്ടൻഹാമിന്റെ ഹാരി കെയ്ൻ, ബയേൺ മ്യൂണിക്കിന്റെ റോബർട്ട് ലെവൻഡോവ്സ്കി എന്നിവരെയെല്ലാം ചെൽസി നോട്ടമിട്ടെങ്കിലും അവസാനം ലുകാകുവിൽ എത്തുകയായിരുന്നു..കഴിഞ്ഞ സീസണിൽ വലിയ വില കൊടുത്ത് ജർമൻ താരം ടിമോ വെർണറെ ടീമിലെത്തിച്ചെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിൽ ഉയരാൻ സാധിച്ചില്ല.98 മില്യൺ പൗണ്ട് ($ 136 മില്യൺ) നൽകിയാണ് ചെൽസി ലുകാകുവിനെ ടീമിലെത്തിച്ചിരിക്കുന്നത്.ഒരു ദശകം മുമ്പ് സ്ട്രൈക്കർക്ക് 10 മില്യൺ ഡോളർ ($ 14 മില്യൺ) മാത്രമേ ചെൽസി മുടക്കിയത്.
Follow your dreams people.#LukWhosBack pic.twitter.com/xEohisOyit
— . (@LukakuI9I) August 13, 2021
ആൻഡർലെക്റ്റിനൊപ്പം ബെൽജിയത്തിൽ കരിയർ ആരംഭിച്ച ലുകാകു 2011 ൽ ചെൽസിയുടെ ആദ്യമായി ഇംഗ്ലണ്ടിലെത്തി. ചെൽസിയിൽ അവസരങ്ങൾ ലഭിക്കായതോടെ വെസ്റ്റ് ബ്രോമിലേക്കും തുടർന്ന് എവെർട്ടനിലേക്കും ലോണിൽ പോയി.എവെർട്ടണിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.ആദ്യ സീസണിൽ പ്രീമിയർ ലീഗിൽ ഗോളുകൾ നേടിയ സ്ട്രൈക്കറെ 2014ലാണ് 15 മത്സരങ്ങൾ മാത്രം കളിച്ച് ലുകാകു ചെൽസിയിൽ നിന്ന് എവർട്ടണിലേക്ക് പോയത്. തുടർന്ന് ലുകാകു മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയും പ്രീമിയർ ലീഗിൽ കളിച്ചിട്ടുണ്ട്.
2017 വരെ എവെർട്ടണിൽ തുടർന്ന താരം അവർക്കായി 166 മത്സരങ്ങളിൽ നിന്നും 87 ഗോളുകൾ നേടി. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി രണ്ടു സീസണിൽ ബൂട്ട് കെട്ടിയ ബെൽജിയൻ അവർക്കായി 42 ഗോളുകളും നേടിയിട്ടുണ്ട്. 2019 ൽ ഇന്റർ മിലാനിലെത്തിയ താരം ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നു പോകുന്നത്. രണ്ടു സീസണുകളിലായി 95 മത്സരങ്ങളിൽ നിന്നും 64 ഗോളുകൾ നേടിയിട്ടുണ്ട്.