ലുലു ഗ്രൂപ്പ് ഫുട്ബോളിലേക്ക് , കൊൽക്കത്തൻ ക്ലബ്ബിനെ ഏറ്റെടുക്കാൻ യുസഫ് അലിയുടെ ലുലു ഗ്രൂപ്പ്

കൊല്കത്തൻ വമ്പന്മാരായ മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബിനെ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് യൂസഫ് അലിയുടെ ലുലു ഗ്രൂപ്.മുഖ്യമന്ത്രി മമത ബാനർജി മുൻ കയ്യെടുത്താണ് ലുലു ഗ്രൂപ്പിനെ ഇതിലേക്ക് കൊണ്ട് വന്നത്.

മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും ശേഷം ഐഎസ്‌എൽ കളിക്കുന്ന മൂന്നാമത്തെ കൊല്കത്തൻ ടീമായി ഇതോടെ മൊഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ് ആവും. ലുലു ഗ്രൂപ്പ് ക്ലബ്ബുമായി ഉടൻ കരാറുണ്ടാക്കാൻ സാധ്യതയുണ്ട്.ദുബായിൽ നടക്കുന്ന വ്യവസായ സമ്മേളനത്തിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി ബംഗാളിലെ നിക്ഷേപം സംബന്ധിച്ച് ലുലു ഗ്രൂപ്പ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി.ലുലു മൊഹമ്മദന്‍സില്‍ നിക്ഷേപം ഇറക്കുന്ന പക്ഷം സാമ്പത്തികമായി ക്ലബ് മികച്ച നിലയിലെത്തും.

നിലവിൽ ഹരിയാന ബേസ് ചെയ്‌തുള്ള ബങ്കർഹിൽസ് എന്ന കമ്പനിയാണ് മൊഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിന്റെ ഉടമകൾ. ലുലു ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ ഇവർ ക്ലബുമായുള്ള ബന്ധം അവസാനിപ്പിച്ചേക്കും. വമ്പൻ നിക്ഷേപം നടത്താൻ കഴിവുള്ള ലുലു ഗ്രൂപ്പ് ഏറ്റെടുത്താൽ മൊഹമ്മദൻസ് സാമ്പത്തികമായി ഉയർന്ന നിലയിലേക്ക് കുതിക്കുമെന്നതിലും സംശയമില്ല.ന്യൂടൗണിൽ ഒരു വലിയ ഷോപ്പിംഗ് മാൾ നിർമ്മിക്കുന്നതിനു പുറമേ, മറ്റ് പല മേഖലകളിലും നിക്ഷേപം നടത്താൻ ലുലു ഒരുക്കമാണ്.

1891 ഫെബ്രുവരിയിൽ രൂപീകൃതമായ ഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ് രാജ്യത്തെ ഏറ്റവും പഴയ സജീവ ഫുട്ബോൾ ക്ലബ്ബുകളിലൊന്നാണ്.സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇടക്കാലത്ത് ക്ലബ് പൂട്ടിപ്പോയെങ്കിലും കുറച്ചു വർഷങ്ങൾക്കു മുൻപ് തിരിച്ചെത്തി. വിദേശ മണ്ണിൽ ഒരു ഫുട്ബോൾ ടൂർണമെന്റ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബായി മുഹമ്മദൻ മാറിയിരുന്നു.1996-ൽ, ഇന്ത്യയിലെ ആദ്യത്തെ ദേശീയ ലീഗ് – നാഷണൽ ഫുട്ബോൾ ലീഗിന്റെ (NFL) സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു ക്ലബ്.1983-84 ലും 1984-85 ലും അവർ രണ്ട് തവണ ഫെഡറേഷൻ കപ്പ് നേടിയിട്ടുണ്ട്.

2.6/5 - (16 votes)