2022-23 സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. വലിയ കിരീട പ്രതീക്ഷയുള്ള പിഎസ്ജി ഗ്രൂപ്പ് എച്ചിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ്, കഴിഞ്ഞ സീസണിൽ അട്ടിമറികൾ നടത്തിയ പോർച്ചുഗീസ് ക്ലബ് ബെൻഫിക്ക, ഇസ്രായേലി ക്ലബ് മക്കാബി ഹൈഫ എന്നിവർക്കൊപ്പമാണ് ഇടം പിടിച്ചത്. നിലവിലെ ഫോമിൽ കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്നവരാണ് ഫ്രഞ്ച് വമ്പന്മാർ.
മത്സരത്തിന് മുന്നോടിയായി പാരീസ് സെന്റ് ജെർമെയ്ൻ ജോഡികളായ ലയണൽ മെസ്സി-നെയ്മർ എന്നിവരോട് അസാധാരണമായ അഭ്യർത്ഥനയുമായി ഇസ്രായേലി ക്ലബായ മക്കാബി ഹൈഫയുടെ കളിക്കാർ.ചൊവ്വാഴ്ച രാത്രി റെഡ് സ്റ്റാർ ബെൽഗ്രേഡിനെ രണ്ടു പാദങ്ങളിലുമായി 5-4 ന് തോൽപ്പിച്ച് മക്കാബി ഹൈഫ 2009 ന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്കുള്ള അവരുടെ ടിക്ക ഉറപ്പിച്ചിരുന്നു. മത്സരം ആരംഭിക്കുന്നതിന് ആഴ്‌ചകൾ അകലെയാണെങ്കിലും, ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്‌ജിക്ക് -അവർ കളിക്കുന്ന ഗെയിമുകളിലൊന്നിന് മുമ്പായി ഒരു അസാധാരണ അഭ്യർത്ഥന ലഭിച്ചു.
ഇസ്രായേലി ടീമിന്റെ മിഡ്ഫീൽഡറും വിംഗറുമായ ഒമർ അറ്റ്‌സിലി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഒരു റിക്വസ്റ്റ് നടത്തിയിട്ടുണ്ട്. അതായത് പിഎസ്ജിക്കെതിരെയുള്ള മക്കാബിയുടെ മത്സരശേഷം നിങ്ങളുടെ ജേഴ്സികൾ ദയവായി നൽകാമോ എന്നാണ് മെസ്സി, നെയ്മർ എന്നിവരോട് ഇവർ റിക്വസ്റ്റ് ചെയ്തിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളാണ് പിഎസ്ജി മക്കാബിക്കെതിരെ കളിക്കുക. മത്സരം തീരുമാനമായ ഉടൻതന്നെ മെസ്സിയുടെയും നെയ്മറുടെയും ജേഴ്സിക്ക് ആവശ്യക്കാർ വർദ്ധിച്ചുവരുന്ന ഒരു സാഹചര്യമാണ് കാണാൻ സാധിച്ചിട്ടുള്ളത്.
Inferiority complex or sheer admiration?https://t.co/2VqEvRwVt8
— Godwin Nii Armah Tagoe (@NiiArmahGoddey) August 26, 2022
മെസ്സിയും നെയ്‌മറും സീസണിൽ മിന്നുന്ന ഫോമിലാണുളളത്.ഫ്രഞ്ച് ലീഗ് 1-ൽ കളിച്ച അത്രയും മത്സരങ്ങളിൽ ഈ ജോഡി മൊത്തം എട്ട് ഗോളുകൾ സംഭാവന ചെയ്തു. ഫ്രെഞ്ച് ടോപ്-ഫ്ലൈറ്റിൽ നെയ്മർ മൂന്ന് ഗോളുകൾ നേടിയപ്പോൾ ലിയോ മെസ്സി രണ്ട് ഗോളുകൾ നേടുകയും ചെയ്തു.ഇവരുടെ ഫോമിന്റെ അടിസ്ഥാനത്തിൽ പിഎസ്ജിക്ക് ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗിൽ വലിയ പ്രതീക്ഷകൾ വെച്ച് പുലർത്താം.