ഡിഹിയ ക്ലബ്ബ് വിട്ടതിന് പിന്നാലെ മഗ്വയറിനു ക്യാപ്റ്റൻ സ്ഥാനം നഷ്ടമായി, മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ അപ്ഡേറ്റ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ കിരീടം ഏറ്റവും കൂടുതൽ തവണ നേടിയ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് സർ അലക്സ്‌ ഫെർഗൂസന്റെ പരിശീലക കാലത്തിനു ശേഷം വീണുപോകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്, കിരീടം പോലുമില്ലാത്ത വർഷങ്ങളും സീസണുകളുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സമീപകാലത്ത് ആരാധകർക്ക് നൽകിയത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി കരാർ അവസാനിപ്പിച്ചതും താരത്തിന് കളിക്കാൻ അവസരം കൊടുക്കാതെ ബെഞ്ചിലിരുത്തിയതിമെല്ലാം ആരാധകർ കണ്ടതാണ്. എന്നാൽ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് എറിക് ടെൻ ഹാഗ് പരിശീലകനായി വന്നതിന് ശേഷം ഒരുപാട് മാറ്റങ്ങൾ നടത്തുന്നുണ്ട്.

നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിനെ കുറിച്ച് വരുന്ന വാർത്തകളിൽ പ്രധാനപ്പെട്ടത് കാലങ്ങളായി ടീമിന്റെ ഗോൾവല കാത്ത സ്പാനിഷ് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയ ടീം വിടുമെന്ന കാര്യം സ്ഥിരീകരിക്കുന്നതാണ്. പുതിയ ഗോൾകീപ്പറായി ഇന്റർ മിലാന്റെ കാമറൂൺ താരം ആൻഡ്രെ ഒനാനയെ ടീമിലെത്തിക്കാൻ ടെൻ ഹാഗ് ഒരുങ്ങിയതോടെയാണ് ഡി ഹിയയും യുണൈറ്റഡിന്റെ പടിയിറങ്ങുന്നത്.

കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ ഒഫീഷ്യൽ ക്യാപ്റ്റനായ ഇംഗ്ലീഷ് താരം ഹാരി മഗ്വയറിന്റെ നായക സ്ഥാനവും ഉടൻ തന്നെ തെറിച്ചേക്കും. ടെൻ ഹാഗിന്റെ പ്ലാനുകളിൽ ഭാഗമല്ലാത്ത ഹാരി മഗ്വയറിനെ അധികം മത്സരങ്ങളിലും കളിപ്പിക്കാറില്ല. പകരം പുതിയ ഒഫീഷ്യൽ ക്യാപ്റ്റനായി പോർച്ചുഗീസ് സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2.2/5 - (148 votes)
Manchester United