ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ആരാധകരെ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയ ടീമും ബ്ലാസ്റ്റേഴ്സ് തന്നെ. കഴിഞ്ഞ സീസണുകളിലെല്ലാം തുടർ തോൽവികളുമായി പോയിന്റ് പട്ടികയിലെ അവസാനക്കാരായിരുന്നു ബ്ലാസ്റ്റേഴ്സ്. എട്ടാം സീസണിലെ തുടക്കം കണ്ടപ്പോൾ ആരാധകർ ശേഷിച്ച പ്രതീക്ഷയും കൈവിട്ടു. എന്നാൽ പുതിയ പരിശീലകന് കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ പ്രായോഗിക തന്ത്രങ്ങൾ എല്ലാവരേയും അമ്പരപ്പിച്ചു.
വുകോമനോവിച്ചിന്റെ കീഴിൽ പുതിയൊരു ബ്ലാസ്റ്റേഴ്സിനെയാണ് കാണാൻ സാധിച്ചത്. 2016 നു ശേഷം ബ്ലാസ്റ്റേഴ്സിനെ സെമിയിൽ എത്തിച്ച സെർബിയൻ തന്ത്രജ്ഞൻ എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകർക്കും പ്രിയങ്കരനായി മാറി. ടീം അംഗങ്ങളോടും ആരാധകരോടും ഉള്ള പരിശീലകന്റെ പെരുമാറ്റ രീതി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി .എല്ലാ മത്സരങ്ങൾക്ക് മുൻപുള്ള വാർത്ത സമ്മേളനത്തിൽ ആരാധകരുടെ പിന്തുണയേകുറിച്ച് എപ്പോഴും സംസാരിക്കുകയും ചെയ്യുന്നുണ്ട്.
ഇനി ജാംഷെഡ്പൂരിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി നടന്ന പ്രസ് മീറ്റിൽ മലയാളത്തിൽ സംസാരിച്ച് ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. ചോദ്യം ചോദിക്കാനെത്തിയ മീഡിയ പേഴ്സണോട് “നമസ്കാരം ചേട്ടാ, സുഖമാണോ ” എന്നാണ് ഇവാൻ ചോദിച്ചത്. ഇവന്റെ ചോദ്യം കേട്ട് ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് അദ്ദേഹം മറുപടി കൊടുക്കുകയും ചെയ്തു.
FFS 😭😂 this guy howmany langues he knows man 12 or 13? 🐐 pic.twitter.com/6VQvhA9vwp
— Aswathy (@RM_madridbabe1) March 10, 2022
നാളെ നടക്കുന്ന ആദ്യ സെമി പോരാട്ടത്തിൽ ജാംഷെഡ്പൂരാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ; ഷീൽഡ് വിന്നേഴ്സായി എത്തുന്ന അവർക്കെതിരെ വിജയിക്കാൻ കേരള ടീം കുറച്ച് പാടുപെടും എന്നുറപ്പാണ്. പക്ഷെ ഇവാന്റെ തന്ത്രങ്ങൾ കളിക്കാർ ഗ്രൗണ്ടിൽ നടപ്പിലാക്കിയാൽ വിജയം ബ്ലാസ്റ്റേഴ്സിനൊപ്പം പോരും.
Watch as the Boss and @JeaksonT preview the big clash at the Fatorda Stadium tomorrow 🎙️https://t.co/Yj2NwYhw6v@ivanvuko19 #JFCKBFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ്
— K e r a l a B l a s t e r s F C (@KeralaBlasters) March 10, 2022