ഓൾഡ് ട്രാഫോർഡിൽ നടന്ന യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സെവിയ്യയോട് 2-2 സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിലെ മികച്ച പ്രകടനം നടത്തി 2-0ന് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ യുണൈറ്റഡ് രണ്ട് സെൽഫ് ഗോളുകൾ വഴങ്ങി മത്സരം കൈവിട്ടു.
മാർക്കസ് റാഷ്ഫോർഡിന്റെ അഭാവം ആദ്യ പകുതിയിൽ യുണൈറ്റഡിനെ തളർത്തിയില്ല, കാരണം അവർ കളിയിൽ ആധിപത്യം പുലർത്തി. ഓസ്ട്രിയൻ മിഡ്ഫീൽഡർ മാർസെൽ സാബിറ്റ്സറാണ് യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തത്.ഓസ്ട്രിയൻ മിഡ്ഫീൽഡർ യുണൈറ്റഡിനായി മുമ്പ് 12 മത്സരങ്ങളിൽ ഒരു തവണ മാത്രമേ സ്കോർ ചെയ്തിട്ടുള്ളൂ. 14 , 21 മിനുട്ടുകളിലാണ് ഓസ്ട്രിയൻ താരത്തിന്റെ ഗോളുകൾ പിറന്നത്.
യുണൈറ്റഡിന്റെ രണ്ട് ഹൊറർ സെൽഫ് ഗോളുകൾക്ക് സെവിയ്യ സമനിലയിൽ തിരിച്ചെത്തി. യുണൈറ്റഡ് ഒരു ക്രോസ് ശരിയായി ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പെട്ടപ്പോഴാണ് ആദ്യത്തേത്, പരിക്കേറ്റ ലൂക്ക് ഷായ്ക്ക് പകരക്കാരനായി കൊണ്ടുവന്ന ടൈറൽ മലേഷ്യ അശ്രദ്ധമായി പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ സ്വന്തം വലയിലേക്ക് പന്ത് കയറുന്നത്.മുൻ മാഞ്ചസ്റ്റർ സിറ്റി താരം ജീസസ് നവാസിന്റെ ഷോട്ട് താരത്തിന്റെ കാലിൽ തട്ടി വലയിൽ കയറുകയായിരുന്നു.
അവസാന നിമിഷം യൂസഫ് എൻ-നെസിരിക്ക് സമനില ഗോൾ നിഷേധിക്കാൻ ഡി ഗിയ ഒരു മികച്ച സേവ് നടത്തി. ഇഞ്ചുറി ടൈമിൽ യൂസഫ് എൻ-നെസിരിയുടെ ഹെഡ്ഡർ മഗ്വെയരുടെ ശരീരത്തിൽ തട്ടി വലയിൽ കയറുകയായിരുന്നു.