ചെൽസി മാത്രമല്ല,നെയ്മർക്ക് വേണ്ടി നിരവധി പ്രീമിയർ ലീഗ് ക്ലബ്ബുകൾ രംഗത്ത്

നെയ്മർ ജൂനിയർ അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജിയുമായി അത്ര നല്ല ബന്ധത്തിലല്ല ഇപ്പോൾ ഉള്ളത്.ഈയിടെ ലോക്കർ റൂമിൽ വെച്ച് നെയ്മർ ജൂനിയർ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.മാത്രമല്ല അദ്ദേഹത്തിന്റെ ആറ്റിട്യൂഡിന്റെ കാര്യത്തിൽ ഇപ്പോൾ പിഎസ്ജി ബോർഡ് അംഗങ്ങൾക്ക് കടുത്ത അനിഷ്ടമുണ്ട്.അതുകൊണ്ടുതന്നെ നെയ്മറെ ഒഴിവാക്കാൻ ക്ലബ്ബ് തീരുമാനിച്ചു എന്ന വാർത്തകൾ ഉണ്ടായിരുന്നു.

വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നെയ്മറെ മറ്റേതെങ്കിലും ക്ലബ്ബിനെ കൈമാറാനാണ് പാരീസ് ഉദ്ദേശിക്കുന്നത്.നെയ്മർക്ക് വേണ്ടി സജീവമായി രംഗത്തുള്ളത് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയാണ്.ചെൽസിയുടെ ഉടമസ്ഥനും പിഎസ്ജിയുടെ പ്രസിഡണ്ടും തമ്മിൽ ഒരു കൂടിക്കാഴ്ച നടത്തിയെന്നും നെയ്മറെ കുറിച്ച് അവർ രണ്ടുപേരും ചർച്ച ചെയ്തു എന്നും ഫ്രഞ്ച് മീഡിയാസ് കണ്ടെത്തിയിരുന്നു.

എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നെയ്മർക്ക് വേണ്ടി ഇപ്പോൾ മുന്നോട്ടു വന്നിട്ടുള്ളത് ചെൽസി മാത്രമല്ല.നിരവധി പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് നെയ്മറിൽ താല്പര്യമുണ്ട്.അതിൽ ഒരു ക്ലബ്ബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.മാത്രമല്ല മറ്റു പ്രീമിയർ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ,ന്യൂകാസിൽ യുണൈറ്റഡ് എന്നിവരൊക്കെ നെയ്മറിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നെയ്മറെ സ്വന്തമാക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല.അദ്ദേഹത്തിന്റെ വില കുറക്കാൻ പിഎസ്ജി തയ്യാറായേക്കും.പക്ഷേ അദ്ദേഹത്തിന്റെ ഭീമമായ സാലറിയാണ് പ്രശ്നം.അതുതന്നെയാണ് പല ക്ലബ്ബുകൾക്കും തടസ്സമാവുക.നിരവധി പ്രതിസന്ധികൾ നേരിടുന്നതിനാൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരുപക്ഷേ അദ്ദേഹത്തെ സ്വന്തമാക്കുക എന്നുള്ളത് ഇപ്പോൾ എളുപ്പമുള്ള കാര്യമായിരിക്കില്ല.

ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡുമൊക്കെ ഉടമസ്ഥ കൈമാറ്റത്തിന്റെ അരികിലാണ് ഉള്ളത്.ഈ സാഹചര്യങ്ങളൊക്കെ പരിഗണിക്കുമ്പോൾ ന്യൂകാസിൽ യുണൈറ്റഡ്,ചെൽസി എന്നിവർക്ക് തന്നെയാണ് സാധ്യതകൾ ഉള്ളത്.ഈ സീസണിൽ ആകെ 28 മത്സരങ്ങളാണ് നെയ്മർ കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 17 ഗോളുകളും 16 അസിസ്റ്റുകളും നേടാൻ നെയ്മർക്ക് സാധിച്ചിട്ടുമുണ്ട്.

Rate this post
Neymar jr