അവസാനം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കാൻ തീരുമാനിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്|Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിന് ശേഷം ഒരു പുതിയ ടീമിലേക്ക് പോകാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമാക്കിയിരുന്നു . എന്നാൽ 37 കാരന് യുണൈറ്റഡിൽ ഒരു വര്ഷം കൂടി കരാർ ഉള്ളതിനാൽ വിടാൻ ക്ലബ് തയ്യാറായിരുന്നില്ല.

talkSPORT റിപ്പോർട്ട് അനുസരിച്ച ട്രാൻസ്ഫർ വിൻഡോയ്ക്ക് രണ്ടാഴ്ച മാത്രം ശേഷിക്കെ റൊണാൾഡോക്കായുള്ള ഓഫറുകൾ കേൾക്കാൻ തയ്യാറാണെന്ന് ക്ലബ് തീരുമാനിച്ചു. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ക്ലബിന്റെ അഭാവമാണ് അദ്ദേഹം വിടാൻ ആഗ്രഹിക്കുന്ന പ്രധാന കാരണം, അത് വാഗ്ദാനം ചെയ്യാൻ കഴിയുന്ന ഒരു ടീമിലേക്ക് മാറാൻ മാത്രമേ അദ്ദേഹം ആഗ്രഹിക്കുന്നുള്ളൂ.യൂറോപ്പിലെ ഏറ്റവും വലിയ താരങ്ങൾ അദ്ദേഹത്തെ സൈൻ ചെയ്യാനുള്ള അവസരം ഇതിനകം നിരസിച്ചു എന്നതാണ് എക്കാലത്തെയും മികച്ച ഗോൾ സ്‌കോററുടെ ഇപ്പോഴത്തെ പ്രശ്നം.

37 കാരനായ റൊണാൾഡോ വിൽപ്പനയ്‌ക്കില്ലെന്നും തന്റെ പദ്ധതികളുടെ ഭാഗമാണെന്നുമാണ് മാനേജർ എറിക് ടെൻ ഹാഗിന്റെ പൊതു നിലപാട്. എന്നാൽ റൊണാൾഡോയുടെ ടീമിനോടുള്ള സമീപനങ്ങൾ കോച്ചിലും കളിക്കാരിലും അതൃപ്തി ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ റൊണാൾഡോ ക്ലബ് വിടുന്നതാണ് നല്ലത് എന്ന് ടെൻ ഹാഗും ചിന്തിക്കുന്നുണ്ട്.

ബയേൺ മ്യൂണിക്ക്, ചെൽസി, പിഎസ്ജി, ഇന്റർ മിലാൻ, എസി മിലാൻ എന്നിവരെല്ലാം നേരത്തെ അവസരം നിരസിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സ്വന്തം ആരാധകർ ഓഫർ പരിഗണിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ക്ലബ്ബിനെതിരെ തിരിയുകയും ചെയ്തു.. കഴിഞ്ഞ സീസൺ ട്രാൻസ്ഫർ വിൻഡോയുടെ അവസാനം യുവന്റ്സ് വിട്ടത് പോലെ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനും ആകും എന്ന് റൊണാൾഡോ വിശ്വസിക്കുന്നു. ഇതിനായുള്ള ശ്രമങ്ങൾ റൊണാൾഡോയുടെ ഏജന്റ് മെൻഡസ് നടത്തുന്നുണ്ട്.

റൊണാൾഡോയ്ക്ക് പകരക്കാരനായി ഒരു ഫോർവേഡിനായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ എത്തിയതോടെയാണ് ക്ലബ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മാത്യൂസ് കുൻഹ റെഡ് ഡെവിൾസുമായി 50 മില്യൺ യൂറോ കരാർ ഒപ്പിടാൻ പോകുകയാണ്

Rate this post
Cristiano RonaldoManchester United