ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാഴ്സെയുടെ യുവ ഫ്രഞ്ച് മിഡ്ഫീൽഡർ ബൂബക്കർ കമാരയെ സൈൻ ചെയ്യാനുള്ള അവസരം നിരസിച്ചുവെന്ന് പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ അഭിപ്രായപ്പെട്ടു. ഫ്രഞ്ച് ക്ലബ്ബുമായുള്ള തന്റെ കരാറിന്റെ അവസാന ആറ് മാസത്തേക്ക് കടന്ന കമാരയെ യുണൈറ്റഡിന് സ്വന്തമാക്കാനുള്ള അവസരമാണ് ജനുവരിയിൽ വന്നത്.
അഞ്ചാം വയസ്സ് മുതൽ മാഴ്സെക്ക് വേണ്ടി കളിക്കുനന് കമാരാ ഒരു സെൻട്രൽ ഡിഫൻഡറായാണ് തുടങ്ങിയത് എന്നാൽ ഇപ്പോൾ ലീഗ് 1 ന്റെ ഏറ്റവും മികച്ച യുവ സെൻട്രൽ ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളാണ്.സീസണിന്റെ അവസാനത്തോടെ കമാര ഒരു സ്വതന്ത്ര ഏജന്റായി മാറും. ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും ഉൾപ്പെടെ നിരവധി പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഫ്രഞ്ച് താരത്തിൽ തലപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Manchester United were offered the chance to sign Boubacar Kamara, after Denis Zakaria and Julián Álvarez – turned down because of new manager plans in the summer. 🔴 #MUFC
— Fabrizio Romano (@FabrizioRomano) February 2, 2022
Buy options not included in Donny and Martial deal for the same reason.
📲 More: https://t.co/sWFu0mbNpb
ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ വരാനെ, ജാഡോൺ സാഞ്ചോ എന്നിവരെ ഈ സീസണിൽ ടീമിലെത്തിച്ചിട്ടും പ്രതീക്ഷിച്ച പ്രകടനം യുണൈറ്റഡിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.നിലവിൽ പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ നാലാം സ്ഥാനത്താണ്, ഒരു കളി കൈയിലുണ്ടെങ്കിലും ലീഗ് ലീഡർമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് 19 പോയിന്റ് പിന്നിലാണ്.എഫ്എ കപ്പിൽ അഞ്ചാം റൗണ്ടിൽ വെള്ളിയാഴ്ച മിഡിൽസ്ബ്രോയെ നേരിടും.ചാമ്പ്യൻസ് ലീഗിൽ, ഫെബ്രുവരി 23 ന് നടക്കുന്ന പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ യുണൈറ്റഡ് അത്ലറ്റിക്കോ മാഡ്രിഡുമായി കൊമ്പുകോർക്കും.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നാണ് ഒരു സെൻട്രൽ ഡിഫൻസീവ് മിഡ്ഫീൽഡർ .സ്കോട്ട് മക്ടോമിനയെയാണ് റാംഗ്നിക്ക് ഈ സീസണിൽ ആശ്രയിക്കുന്നത്. ഫ്രഡും ,മാറ്റിക്കും ആ പൊസിഷനിൽ ഒരിക്കൽ പോലും മികച്ച നിലവാരത്തിൽ എത്തിയിട്ടുമില്ല. എന്തായാലൂം അടുത്ത സീസണുകൾ ഒരു സെൻട്രൽ ഡിഫൻസീവ് മിഡ്ഫീൽഡറെ കൊണ്ടുവരാൻ എന്തായാലും മാഞ്ചസ്റ്റർ ശ്രമിക്കും.വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ഡെക്ലാൻ റൈസിനാണ് കൂടുതൽ സാധ്യത.ഇംഗ്ലണ്ട് ഇന്റർനാഷണലിന് കുറഞ്ഞത് 100 മില്യൺ പൗണ്ട് ചിലവാകും.നിലവാരമുള്ള ഒരു ഡിഫൻസീവ് മിഡ്ഫീൽഡറുടെ അഭാവം യുണൈറ്റഡിന്റെ കളിയെ സാരമായി ബാധിച്ചിട്ടുണ്ട്.