യൂറോപ്പിൽ നിന്നുള്ള വമ്പൻ താരങ്ങളെ റാഞ്ചി കൊണ്ട് വീണ്ടും സൗദി അറേബ്യൻ ക്ലബ്ബുകൾ ഞെട്ടിക്കുകയാണ്. കഴിഞ്ഞ ദിവസം സൂപ്പർതാരം നെയ്മറുടെ പ്രഖ്യാപനം ഔദ്യോഗികമായി നടത്തി അൽഹിലാൽ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ അൽ ഹിലാലിന്റെ ബദ്ധവൈരികളായ അൽ നസ്ർ ഒരു വമ്പൻ ട്രാൻസ്ഫർ നടത്താൻ ഒരുങ്ങുകയാണ്.
കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് വിജയികളായ മാഞ്ചസ്റ്റർ സിറ്റിയുടെ ഫ്രഞ്ച്- സ്പാനിഷ് പ്രതിരോധ താരമായ ഐമറിക്ക് ലപ്പോർട്ടയെ റാഞ്ചാനാണ് അൽ നസ്ർ ശ്രമിക്കുന്നത്. താരത്തിനു വേണ്ടിയുള്ള അൽ നസറിന്റെ ബിഡ് മാഞ്ചസ്റ്റർ സിറ്റി സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ. ഇതോടെ ലപോർട്ട അൽ നസ്റിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
കേവലം 29 വയസ്സ് മാത്രം പ്രായമുള്ള ഈ പ്രതിരോധ താരം നിലവിൽ സ്പെയിൻ ദേശീയ ടീമിന്റെ ഭാഗം കൂടിയാണ്. സ്പെയിൻ ദേശീയ ടീമിനായി 22 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ഫ്രാൻസ് അണ്ടർ ഏജ് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം പിന്നീട് ഫ്രാൻസ് ദേശീയ ടീമിൽ അവസരം ലഭിക്കാത്തതിനെ തുടർന്നാണ് സ്പെയിൻ പൗരത്വം സ്വീകരിക്കുകയും സ്പെയിൻ ടീമിന് വേണ്ടി കളിക്കുകയും ചെയ്തത്. സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ ബിൽബാവോയിൽ നിന്നും 2018 ലാണ് താരം മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നത്. സിറ്റിക്ക് വേണ്ടി 121 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.
🚨 Manchester City accept offer from Al Nassr for Aymeric Laporte. 29yo Spain centre-back into final 2 years of contract + thought to be open to possibility. #MCFC willing to sell, with Saudi Pro League club #AlNassr pushing to get deal done @TheAthleticFC https://t.co/vTsZT2idii
— David Ornstein (@David_Ornstein) August 16, 2023
ക്രൊയേഷ്യൽ താരം ഗാർഡിയോളിനെ ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി ടീമിൽ എത്തിച്ചതോടുകൂടി അവസരങ്ങൾ നഷ്ടമാവും എന്ന് ഉറപ്പായത്തോടുകൂടിയാണ് ലപോർട്ടയെ ക്ലബ്ബ് വിൽക്കുന്നത്. ഈ അവസരം കൃത്യമായി മുതലെടുക്കാൻ അൽ നസ്റിന് സാധിക്കുകയും മാഞ്ചസ്റ്റർ സിറ്റി അൽ നസ്റിന്റെ ബിഡ് സ്വീകരിക്കുകയും ചെയ്തു.സൗദിയിൽ അൽ നസ്റിന്റെ പ്രധാന എതിരാളികളാണ് അൽ ഹിലാൽ. അൽ ഹിലാൽ കഴിഞ്ഞദിവസം നെയ്മറിനെ സ്വന്തമാക്കിയതിന് പിന്നാലെയാണ് അൽ നസ്ർ യൂറോപ്പിൽ നിന്ന് മറ്റൊരു ഹൈ പ്രൊഫൈലുള്ള താരത്തെ സ്വന്തമാക്കുന്നത്.