റയൽ മാഡ്രിഡിന്റെ ജർമൻ മിഡ്ഫീൽഡർ ടോണി ക്രൂസ് പ്രിമിയർ ലീഗിലേക്ക്. താരത്തെ സ്വന്തമാക്കാൻ പ്രിമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി താല്പര്യം പ്രകടിപ്പിച്ചതായി മുണ്ടോ ഡി പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത സീസണോട് കൂടി ക്രൂസിന്റെ കരാർ കാലാവധി റയലിൽ അവസാനിക്കും.
ഈ സാഹചര്യത്തിൽ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ ടീമിൽ എത്തിക്കാനാണ് സിറ്റിയുടെ പ്ലാൻ. താരത്തിന് പ്രതിഫലമായി 13 മില്യൻ വരെ മുടക്കാനും സിറ്റി തയാറാണെന്നാണ് റിപ്പോർട്ടുകൾ.2014 മുതൽ റയലിന്റെ ഭാഗമായ ടോണി അവർക്കായി നീണ്ട 9 സീസണുകൾ കളിക്കുകയും നിരവധി കിരീടങ്ങൾ നേടുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. 2014 ൽ ബയേൺ മ്യുണിക്കിൽ നിന്നാണ് താരത്തെ റയൽ ടീമിൽ എത്തിക്കുന്നത്. 2014 ൽ ലോകകിരീടം നേടിയ ജർമൻ ടീമിലും ക്രൂസ് ഭാഗമായിരുന്നു.
🚨 Manchester City are keen to sign Real Madrid midfielder Toni Kroos when his contract expires next summer, with City willing to pay him £13m-a-season.
— Transfer News Live (@DeadlineDayLive) October 13, 2023
(Source: Mundo Deportivo) pic.twitter.com/EJ99dL0SBQ
നിലവിൽ മധ്യനിരയിൽ ക്രിയാത്മക മിഡ്ഫീൽഡർമാരുടെ അഭാവം നേരിടുന്ന പെപ്പിന് ക്രൂസിനെ ടീമിലെത്തിക്കുന്നത് ഒരു സഹായകമാകും. ഗുൺഡോഗന് പകരക്കാരനായി ഒരു താരത്തെ ടീമിലെത്തിക്കാൻ സിറ്റിയ്ക്ക് സാധിച്ചിരുന്നില്ല. ആ സ്ഥാനത്തേക്കാണ് 33 കാരനായ ടോണി ക്രൂസിനെ സിറ്റി പരിഗണിക്കുന്നത്. അടുത്ത സീസണോ ട് കൂടി ക്രൂസിന് റയലിൽ കരാർ അവസാനിക്കും. ഈ സഹചര്യത്തിൽ താരത്തെ സ്വന്തമാക്കാനാണ് ഇംഗ്ലീഷ് വമ്പന്മാരുടെ പ്ലാൻ.