മെസ്സിയെ പെപ്പിന്റെ മാഞ്ചസ്റ്റർ സിറ്റിക്ക് വേണം, കൂടെ ചെൽസിക്കും, പിഎസ്ജിക്ക് വെല്ലുവിളി

ലയണൽ മെസ്സിക്ക് എഫ്സി ബാഴ്സലോണയുടെ പുറത്ത് തിളങ്ങാൻ കഴിയില്ല എന്നുള്ളത് പല വിമർശകരും തുടർച്ചയായി ഉന്നയിച്ചിരുന്ന ഒരു കാര്യമായിരുന്നു.പിഎസ്ജിയിലെ ആദ്യ സീസണിൽ മെസ്സി തന്റെ നിലവാരത്തിനൊത്ത് ഉയരാതിരുന്നതോടെ ഈ വിമർശനങ്ങൾ അധികരിക്കുകയും ചെയ്തു.എന്നാൽ എല്ലാവർക്കും ഇപ്പോൾ മെസ്സി പലിശ സഹിതം മറുപടി നൽകിയിട്ടുണ്ട്.

തകർപ്പൻ പ്രകടനമാണ് ഇപ്പോൾ മെസ്സി പിഎസ്ജി ജേഴ്‌സിയിൽ പുറത്തെടുക്കുന്നത്.പിഎസ്ജിക്ക് വേണ്ടി ഈ സീസണിൽ 11 ഗോളുകളും 12 അസിസ്റ്റുകളും നേടി കൊണ്ട് മെസ്സി മിന്നിത്തിളങ്ങുകയാണ്.പിഎസ്ജിക്കും അർജന്റീനക്കും വേണ്ടി ഈ സീസണിൽ 27 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ ലിയോ മെസ്സിക്ക് സാധിച്ചു.

കഴിഞ്ഞ ദിവസം പ്രശസ്ത മീഡിയയായ കോട്ട് ഓഫ്സൈഡ് ഫിഷാജസിനെ ഉദ്ധരിച്ചുകൊണ്ട് ഒരു ട്രാൻസ്ഫർ റൂമർ പുറത്തേക്ക് വിട്ടിട്ടുണ്ട്.അതായത് ലയണൽ മെസ്സിയെ സ്വന്തമാക്കാൻ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് താല്പര്യമുണ്ട്. ലയണൽ മെസ്സിയുടെ സ്ഥിതിഗതികൾ അവർ നിരീക്ഷിക്കുകയും അതിനനുസരിച്ച് സിറ്റി നീക്കങ്ങൾ നടത്തുകയും ചെയ്യുമെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.

അതായത് ഈ സീസണിന്റെ അവസാനത്തിൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കും. മെസ്സി കരാർ പുതുക്കിയില്ലെങ്കിൽ മാഞ്ചസ്റ്റർ സിറ്റി സജീവമായി രംഗത്തുണ്ടാവും. ഈ പ്രകടനം പ്രീമിയർ ലീഗിലും തുടരാൻ കഴിയുമെന്നാണ് അവർ വിശ്വസിക്കുന്നത്.എന്നാൽ മാഞ്ചസ്റ്റർ സിറ്റി മാത്രമല്ല,ചെൽസിയും മെസ്സിയുടെ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതായത് ചെൽസിയുടെ ഉടമസ്ഥനായ ടോഡ് ബോഹ്ലിക്ക് ലയണൽ മെസ്സിയുടെ കാര്യത്തിൽ താല്പര്യമുണ്ട്.പക്ഷെ മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കിയാൽ ഇവരുടെ മോഹങ്ങളെല്ലാം പാഴാവും. അതേസമയം മെസ്സിയെ ഏറ്റവും കൂടുതൽ ലക്ഷ്യം വയ്ക്കുന്നത് അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ ബാഴ്സ തന്നെയാണ്. ഏതായാലും ലയണൽ മെസ്സി കരാർ പുതുക്കുന്നില്ലെങ്കിൽ അടുത്ത സീസണിൽ അദ്ദേഹത്തിന് വേണ്ടി ഒരു ട്രാൻസ്ഫർ പോരാട്ടം നമുക്ക് കാണാൻ സാധിച്ചേക്കും.

4.5/5 - (16 votes)
Lionel MessiManchester cityPsg