ഇന്നലെ അണ്ടർ 20 സുഡാമേരിക്കാനയിൽ നടന്ന മത്സരത്തിൽ അർജന്റീനക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അർജന്റീന പരാജയം ഏറ്റുവാങ്ങിയത്.പരാഗ്വയായിരുന്നു അർജന്റീനയെ തോൽപ്പിച്ചിരുന്നത്. മത്സരത്തിൽ അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത് യുവ പ്രതിഭയായ മാക്സിമോ പെറോൺ ആയിരുന്നു.
പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി താരവുമായി കരാറിൽ എത്തി എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.ഈ സുഡാമേരിക്കാന ടൂർണമെന്റിനുശേഷം അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചേരും എന്നാണ് അറിയാൻ കഴിയുന്നത്.
20 വയസ്സ് മാത്രമുള്ള പെറോൺ നിലവിൽ അർജന്റീനയിലെ വെലസ് എന്ന ക്ലബ്ബിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. 2028 വരെയുള്ള ഒരു കരാറിലായിരിക്കും താരം ഒപ്പുവെക്കുക. നേരത്തെ തന്നെ താരത്തെത്തി ശ്രമങ്ങൾ മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയിരുന്നു.ഇപ്പോഴാണ് അത് ഫലം കണ്ടത്. ഏതായാലും താരം സിറ്റിക്ക് ഭാവിയിൽ വലിയ പ്രതീക്ഷകൾ നൽകുന്ന താരമാണ്.
Maximo Perrone, the soon to be Manchester City player, scored the equalizer for Argentina in the U-20 South American Championship vs Paraguay.
— Reyi (@Reinaldodcg9) January 21, 2023
pic.twitter.com/WnODX3FgXU
നേരത്തെ മാഞ്ചസ്റ്റർ സിറ്റി അർജന്റീന ക്ലബ്ബായ റിവർ പ്ലേറ്റിൽ നിന്നും ഹൂലിയൻ ആൽവരസിനെ സ്വന്തമാക്കിയിരുന്നു.ക്ലബ്ബിന് വേണ്ടി ഇറങ്ങിയ എല്ലാ കോമ്പറ്റീഷനുകളിലും ഗോൾ നേടാൻ ഈ അർജന്റീന സൂപ്പർതാരത്തിന് സാധിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലും മികച്ച പ്രകടനം നടത്തിക്കൊണ്ട് കയ്യടി നേടാൻ ഹൂലിയൻ ആൽവരസിന് കഴിഞ്ഞിരുന്നു.
Máximo Perrone reportedly signs with Manchester City from Velez. https://t.co/avG29PVU4W pic.twitter.com/hivMMPimdy
— Roy Nemer (@RoyNemer) January 21, 2023
അർജന്റീനയുടെ യുവ താരങ്ങൾ ട്രാൻസ്ഫർ മാർക്കറ്റിൽ ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു ബാഴ്സലോണ മറ്റൊരു അർജന്റീന യുവ സൂപ്പർ താരമായ ലുക്കാസ് റോമനെ സൈൻ ചെയ്തത്. ബാഴ്സയുടെ ബി ടീമിനൊപ്പം ആണ് താരം ജോയിൻ ചെയ്യുക.400 മില്യൺ യൂറോ ആണ് താരത്തിന്റെ റിലീസ് ക്ലോസ് ആയി കൊണ്ട് ബാഴ്സ നിശ്ചയിച്ചിരിക്കുന്നത്.