ആർബി ലെപ്സിഗിൽ നിന്ന് ക്രോയേഷ്യൻ ഡിഫൻഡർ ജോസ്കോ ഗ്വാർഡിയോളിനെ സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. അഞ്ച് വർഷത്തെ കരാറിലാണ് താരം എത്തിഹാദിലെത്തിയത്.സഹ ക്രൊയേഷ്യൻ ഇന്റർനാഷണൽ മറ്റിയോ കൊവാസിച്ചിന്റെ ചുവടുപിടിച്ച് 2023/24 കാമ്പെയ്നിന് മുന്നോടിയായുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ സിറ്റിയുടെ രണ്ടാമത്തെ സൈനിംഗായി 21-കാരൻ മാറി.
കൊവാസിച്ചിനെപ്പോലെ ഗ്വാർഡിയോളും തന്റെ സീനിയർ കരിയർ ആരംഭിച്ചത് ഡിനാമോ സാഗ്രെബിലാണ്.ഏറ്റവും പ്രഗത്ഭരായ ക്രൊയേഷ്യൻ കളിക്കാരുടെ ബ്രീഡിംഗ് ഗ്രൗണ്ടായിട്ടാണ് ഡിനാമോ സാഗ്രെബിനെ കാണുന്നത്.രണ്ട് സീസണുകളിൽ ക്രോയേഷ്യൻ ക്ലബിന് വേണ്ടി കളിച്ച താരം രണ്ട് ക്രൊയേഷ്യൻ ലീഗ് കിരീടങ്ങളും ഒരു ക്രൊയേഷ്യൻ കപ്പും ഒരു ക്രൊയേഷ്യൻ സൂപ്പർ കപ്പും നേടി.
അതിനു ശേഷം ജർമ്മനിയിലെ ആർബി ലെപ്സിഗിലേക്ക് മാറി.2021-22, 2022-23 കാമ്പെയ്നുകളിൽ റെഡ് ബുൾസിനായി 87 മത്സരങ്ങൾ കളിച്ച ഗ്വാർഡിയോൾ അഞ്ച് ഗോളുകൾ നേടുകയും രണ്ട് ഡിഎഫ്ബി-പോക്കൽ ട്രോഫികൾ നേടുകയും ചെയ്തു.2022-ലെ ഖത്തർ വേൾഡ് കപ്പ് അടക്കം ക്രൊയേഷ്യക്ക് വേണ്ടി 21 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.പ്രീമിയർ ലീഗിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും പുതിയ ബോസ് പെപ് ഗാർഡിയോളയുടെ കീഴിൽ കളിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഗ്വാർഡിയോൾ പറഞ്ഞു.
Joško Gvardiol: “I have always dreamed of one day playing in England… this is an incredible day for me”. 🔵✨ #MCFC
— Fabrizio Romano (@FabrizioRomano) August 5, 2023
“Anyone who saw Manchester City play last season knows they are the best team in the world”. pic.twitter.com/X9xd8kbFZg
“സിറ്റിയിൽ ചേരുക എന്നത് എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രത്യേകതയുള്ള കാര്യമാണ്.പെപ് ഗ്വാർഡിയോളയ്ക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിക്കുന്നത് അതിശയകരമാണ്.ഫുട്ബോളിലെ മികച്ച പരിശീലകന്റെ കീഴിൽ എന്റെ കളി പുരോഗമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.മറ്റേയോ കോവാസിക്കുമായി ബന്ധം സ്ഥാപിക്കുന്നതും സവിശേഷമായിരിക്കും.2023/24 ലും അതിനുശേഷവും മറ്റൊരു വിജയകരമായ സീസൺ നേടാൻ സിറ്റിയെ സഹായിക്കാൻ ഞങ്ങൾ രണ്ടുപേർക്കും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”ഗ്വാർഡിയോൾ പറഞ്ഞു.
"I did it, we did it" ✍️
— Sky Sports Premier League (@SkySportsPL) August 5, 2023
Josko Gvardiol speaks for the first time as a Man City player 🎥 pic.twitter.com/UosEwiozr2