35 ആം വയസ്സിലും ലയണൽ മെസ്സി ലോക ഫുട്ബോളിനെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിന്റെ ഫലമായി ഒരിക്കൽ കൂടി മെസ്സി ചർച്ചകളിൽ നിറയുകയാണ്. കഴിഞ്ഞ മത്സരത്തിൽ മക്കാബി ഹൈഫയെ 7-2 ന് പരാജയപ്പെടുത്തിയപ്പോൾ നാല് ഗോളുകളിലും മെസ്സിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് മെസ്സി നേടിയത്.
അതിന് തൊട്ടു മുന്നേ നടന്ന അജാക്സിയോക്കെതിരെയുള്ള മത്സരത്തിലും മെസ്സി വിസ്മയിപ്പിച്ചിരുന്നു. ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടി കൊണ്ട് മൂന്ന് ഗോളുകളിൽ മെസ്സി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. അതായത് അവസാനത്തെ രണ്ട് മത്സരങ്ങളിൽ നിന്ന് 7 ഗോൾ കോൺട്രിബ്യൂഷനാണ് മെസ്സി നടത്തിയത് എന്നോർക്കണം. ഒരു സംശയവുമില്ലാതെ പറയാൻ കഴിയും മെസ്സി ഇപ്പോൾ നടത്തുന്നത് മാരകമായ പ്രകടനമാണെന്ന്.
കഴിഞ്ഞ മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം അർജന്റൈൻ താരമായ ജൂലിയൻ ആൽവരസിനോട് മെസ്സിയെക്കുറിച്ച് ചോദിച്ചിരുന്നു. മെസ്സിയെ സംബന്ധിച്ചിടത്തോളം ഇതൊരു ഗ്രേറ്റ് വർഷമാണെന്നും പക്ഷേ അദ്ദേഹത്തിന് ഇതൊക്കെ സാധാരണമായ ഒരു കാര്യമാണ് എന്നുമാണ് ജൂലിയൻ ആൽവരസ് പറഞ്ഞത്.ESPN അർജന്റീനയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Manchester City Forward Alvarez Reacts to Messi’s Dominant Second Season at PSG https://t.co/SdYusH4EW6
— PSG Talk (@PSGTalk) October 26, 2022
‘ മെസ്സിക്ക് ഇതൊരു ഗ്രേറ്റ് വർഷമാണ് എന്നുള്ളത് സത്യമാണ്. പക്ഷേ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതൊക്കെ ഒരു സാധാരണമായ കാര്യം മാത്രമാണ്. വളരെ നല്ല രൂപത്തിലാണ് അദ്ദേഹം ഇപ്പോൾ മുന്നോട്ടു പോകുന്നത്. തീർച്ചയായും അത് അർജന്റീനയുടെ ദേശീയ ടീമിന് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ‘ ജൂലിയൻ പറഞ്ഞു.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഈ സീസണിലാണ് താരം കളിച്ചു തുടങ്ങിയത്. ആകെ 9 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ പല മത്സരങ്ങളിലും പകരക്കാരനായി കൊണ്ടായിരുന്നു ഈ അർജന്റീനക്കാരനായ താരം ഇറങ്ങിയത്.