യൂറോപ്പിലെ കിരീടംനേടിയ രാജാക്കന്മാർ തമ്മിൽ ഇന്ന് കപ്പിന് വേണ്ടിയുള്ള പോരാട്ടം

യൂറോപ്യൻ ഫുട്ബോൾ സീസണിന് തുടക്കം കുറിച്ചതിനുശേഷമുള്ള ഈ സീസണിലെ രണ്ടാമത്തെ ഫൈനൽ മത്സരം കളിക്കാൻ ഒരുങ്ങുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. സീസണിലെ ആദ്യ ഫൈനൽ മത്സരത്തിൽ ആഴ്സനലിനോട് പരാജയപ്പെട്ടു കൊണ്ട് കമ്മ്യൂണിറ്റി ഷീൽഡ് ട്രോഫി മാഞ്ചസ്റ്റർ സിറ്റിക്ക് നഷ്ടമായിരുന്നു.

സീസണിലെ ആദ്യത്തെ ട്രോഫി ലക്ഷ്യമിടുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ ഇത്തവണ യുവേഫയുടെ സൂപ്പർ കപ്പ് കിരീടമാണ് കാത്തിരിക്കുന്നത്. നിലവിലെ യുവേഫയുടെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് നടക്കുന്ന യുവേഫ സൂപ്പർ കപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ നിലവിലെ യൂറോപ്പ ലീഗിന്റെ ജേതാക്കളായ സ്പാനിഷ് ക്ലബ്ബായ സെവിയ്യയെയാണ് നേരിടുന്നത്.

ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30ന് ഗ്രീസിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്. പരിക്ക് ബാധിച്ച് പുറത്തിരിക്കുന്ന കെവിൻ ഡി ബ്രൂയ്നെയുടെ അഭാവത്തിലും എർലിംഗ് ഹാലൻഡിനെ പോലെയുള്ള താരങ്ങളിൽ വിശ്വാസമർപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി കിരീടം നേടുവാൻ വേണ്ടി കളത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ നിർത്തിയടുത്ത് നിന്നും ഇത്തവണ കിരീടം നേടിക്കൊണ്ട് തുടങ്ങുവാൻ വേണ്ടിയാണ് പെപിന്റെ സംഘം ആഗ്രഹിക്കുന്നത്.

ഏഴുതവണ യുവേഫ യൂറോപ ലീഗിന്റെ കിരീടം നേടി റെക്കോർഡ് നേടിയ സെവിയ്യ നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് യുവേഫ സൂപ്പർ കപ്പ് നേടണമെന്ന ആഗ്രഹത്തോടെയാണ് കളത്തിലേക്ക് എത്തുന്നത്. റയൽ മാഡ്രിഡിന് ശേഷം സ്പെയിനിലേക്ക് യുവേഫ സൂപ്പർ കപ്പിന്റെ കിരീടം എത്തിക്കുവാൻ വേണ്ടിയാണ് സെവിയ്യ ഒരുങ്ങുന്നത്. ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിന്റെ ലൈവ് ലിങ്ക് ഗോൾമലയാളം ടെലിഗ്രാം ചാനലിൽ കൊടുത്തിട്ടുണ്ട്.

Rate this post