ആവേശകരമായ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി എഫ്എ കപ്പ് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. വെബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി വിജയം സ്വന്തമാക്കിയത്. മിഡ്ഫീൽഡർ ഇൽകെ ഗുണ്ടോഗൻ ഇരു പകുതിയിലുമായി നേടിയ തകർപ്പൻ ഗോളുകളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം നേടിക്കൊടുത്തത്. ബ്രൂണോ ഫെർണാണ്ടസ് ആണ് മാഞ്ചസ്റ്റർ യൂണൈറ്റഡിനായി ഗോൾ നേടിയത്.
ഓൾ-മാഞ്ചസ്റ്റർ എഫ്എ കപ്പ് ഫൈനലിന് ആവേശകരമായ തുടക്കമാണ് ലഭിച്ചത്.കളി തുടങ്ങി 13 സെക്കൻഡിനുള്ളിൽ തന്നെ മിഡ്ഫീൽഡർ ഇൽകെ ഗുണ്ടോഗൻ തകർപ്പൻ ഗോളിലൂടെ ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്തു.ഒരു എഫ്എ കപ്പ് ഫൈനലിൽ നേടിയ ഏറ്റവും വേഗതയേറിയ ഗോളായി ഈ നിമിഷം എന്നെന്നേക്കുമായി ഓർമ്മിക്കപ്പെടും.മത്സരം ആരംഭിച്ചപ്പോൾ പന്ത് സ്റ്റെഫാൻ ഒർട്ടേഗയുടെ കൈകളിലെത്തി. ഗോൾകീപ്പർ ഉയർത്തിയടിച്ച പന്തിൽ നിന്നും ലഭിച്ച പാസിൽ ബോക്സിനു പുറത്ത് നിന്നുള്ള ഫസ്റ്റ് ടൈം വോളിയിലൂടെ ഇൽകെ ഗുണ്ടോഗൻ യുണൈറ്റഡ് വലയിലാക്കി.ജർമ്മൻ മിഡ്ഫീൽഡറുടെ അസാധാരണമായ സാങ്കേതിക ആരാധകരെയും പണ്ഡിതന്മാരെയും ഒരുപോലെ വിസ്മയിപ്പിച്ചു.
THAT'S UNBELIEVABLE 🤯@IlkayGuendogan with an incredible volley for @ManCity, and it's the FASTER EVER #EmiratesFACup Final goal! pic.twitter.com/x95dNx9a8w
— Emirates FA Cup (@EmiratesFACup) June 3, 2023
എന്നാൽ 31 ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. 51 ആം മിനുട്ടിൽ മറ്റൊരു തകർപ്പൻ ഗോളിലൂടെ ഇൽകെ ഗുണ്ടോഗൻ മാഞ്ചസ്റ്റർ സിറ്റിക്ക് ലീഡ് നേടിക്കൊടുത്തു. കെവിൻ ഡി ബ്രൂയിൻ എടുത്ത കോർണറിൽ നിന്നുമുള്ള ഗുണ്ടോഗന്റെ ഇടം കാൽ ഷോട്ട് യുണൈറ്റഡ് വലയിൽ എത്തുകയായിരുന്നു. 62 ആം മിനുട്ടിൽ പെനാൽറ്റി ഏരിയയിൽ പ്രതിരോധക്കാരെ മറികടന്ന് കെവിൻ ഡി ബ്രൂയ്ൻ എടുത്ത ഷോട്ട് മികച്ച സേവിലൂടെ ഗോൾകീപ്പർ തടഞ്ഞു.
Ice cold 🥶@B_Fernandes8 bags from the spot 🎯#EmiratesFACup pic.twitter.com/9OURRxZoGH
— Emirates FA Cup (@EmiratesFACup) June 3, 2023
69 ആം മിനുട്ടിൽ മാർക്കസ് റാഷ്ഫോർഡിന്റെ റോക്കറ്റ് ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പോയി. 71 ആം മിനുട്ടിൽ ഇൽകെ ഗുണ്ടോഗൻ നേടിയ ഒരു ഗോൾ ഓഫ്സൈഡ് കാരണം അനുവദിച്ചില്ല. 72 ആം മിനുട്ടിൽ അലജാൻഡ്രോ ഗാർനാച്ചോയുടെ ഗോൾ ശ്രമം പുറത്തേക്ക് പോയി.അവസാന നിമിഷങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളിനായി ശ്രമിച്ചെങ്കിലും സിറ്റി പ്രതിരോധം കീഴടക്കാൻ സാധിച്ചില്ല.
CAPTAIN FANTASTIC 🦸@IlkayGuendogan with another magical volley ✨#EmiratesFACup pic.twitter.com/HLCo4VpARt
— Emirates FA Cup (@EmiratesFACup) June 3, 2023