യൂറോപ്പിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയാടക്കമുള്ള സൂപ്പർ താരങ്ങളെ സ്വന്തമാക്കി ഫുട്ബോളിൽ വലിയൊരു വിപ്ലവമാണ് സൗദി അറേബ്യ സൃഷ്ടിച്ചത്.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സാദിയോ മാനേ, കരീം ബെൻസിമ , ഫിർമിനോ , നെയ്മർ … തുടങ്ങിയ നിരവധി സൂപ്പർ താരങ്ങൾ സൗദിയിൽ പന്ത് തട്ടാനെത്തി. ലയണൽ മെസ്സി, എംബപ്പേ അടക്കമുള്ള നിരവധി സൂപ്പർ താരങ്ങൾക്കായി ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല.
ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം കെവിൻ ഡി ബ്രൂയ്നെ എന്ത് വിലകൊടുത്തും സ്വന്തമാക്കാൻ ഒരുങ്ങുകയാണ് സൗദി ക്ലബ്ബുകൾ.ബെൽജിയം താരത്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറാണ് മുൻ നിരയിലുള്ളത്.ഏകദേശം 50 മില്യൺ യൂറോയ്ക്ക് ഡി ബ്രൂയിനെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് അൽ നാസർ.ഫുട്ബോൾ ജേണലിസ്റ്റ് റൂഡി ഗാലെറ്റി പറയുന്നതനുസരിച്ച് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) സിറ്റി താരവുമായി വീണ്ടും ബന്ധം സ്ഥാപിച്ചതായി റിപ്പോർട്ടുണ്ട്.
32കാരനായ താരത്തിന് പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ മാത്രമാണ് സിറ്റി ജഴ്സിയിൽ കളിക്കാൻ കഴിഞ്ഞത്. ബോൺമൗത്തിനെതിരായ മാഞ്ചസ്റ്റർ സിറ്റിയുടെ PL സീസൺ ഓപ്പണറിലാണ് ഡി ബ്രൂയ്ന്റെ സീസണിൽ പരുക്ക് പറ്റിയത്. തുടർന്ന് പരിക്കിന്റെ പിടിയിലായ താരം ശസ്ത്രക്രിയയ്ക്ക് വിധേയനായി.ഡിസംബർ 30 ന് ഷെഫീൽഡ് യുണൈറ്റഡിനെതിരായ ട്രെബിൾ വിജയികളുടെ പ്രീമിയർ ലീഗ് പോരാട്ടത്തിനുള്ള ടീമിൽ ഡി ബ്രൂയ്നെ ഉൾപ്പെടുത്തിയിരുന്നു .
🚨🎯 A delegation of the Public Investment Fund got back in touch with Kevin #DeBruyne, reiterating that he represents a main target for next season.
— Rudy Galetti (@RudyGaletti) January 3, 2024
‼️ The 🇧🇪 player – after June – is open to evaluate the details of the possible transfer to 🇸🇦. 🐓⚽ #Transfers #MCFC pic.twitter.com/fGmjDYTjMy
ഡിബ്രൂയ്നെയുടെ മാഞ്ചസ്റ്റർ സിറ്റിയിലെ കരാർ അവസാനിക്കുന്നത് 2025ലാണ്. എങ്കിലും അടുത്ത സീസണിൽ താരത്തെ സ്വന്തമാക്കാനാണ് സൗദിയുടെ ശ്രമം.കോവാസിക്, മാത്യൂസ് നൂൺസ് തുടങ്ങിയ താരങ്ങളെ താരങ്ങളെ കൊണ്ട് വന്ന് സിറ്റി അവരുടെ മധ്യനിര ശക്തമാക്കിയിട്ടുണ്ട്.ഫിൽ ഫോഡനും ഇപ്പോൾ കെഡിബിക്ക് സമാനമായ റോളിൽ മിഡ്ഫീൽഡിൽ കളിക്കുന്നുന്നുണ്ട്. ഇതെല്ലം മുന്നിൽ കണ്ട് സൗദി പ്രൊ ലീഗിലേക്കുള്ള നീക്കം സംബന്ധിച്ച തന്റെ മുൻ നിലപാടിൽ അദ്ദേഹം മാറ്റം വരുത്തിയേക്കാം.വാഗ്ദാനം ചെയ്യുന്ന പണം കാരണം സൗദി അറേബ്യയിലേക്ക് മാറാൻ പ്രലോഭിപ്പിച്ചേക്കാം.