പ്രീമിയർ ലീഗ് സീസണിൻ്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിലെത്തിയ ഡാനിഷ് ഫോർവേഡ് റാസ്മസ് ഹോയ്ലുണ്ടിന് സാധിച്ചിരുന്നില്ല. തൻ്റെ ആദ്യ 14 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഗോൾ നേടാൻ ഡാനിഷ് സ്ട്രൈക്കർക്ക് സാധിച്ചിരുന്നില്ല. താരത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു വരികയും ചെയ്തു.എന്നാൽ പുതുവർഷത്തിൻ്റെ ആരംഭം മുതൽ യുണൈറ്റഡിന് ഏറ്റവും ആവശ്യമുള്ള സമയത്ത് ഡാനിഷ് സ്ട്രൈക്കർ തൻ്റെ ഫോം കണ്ടെത്തിയതോടെ അദ്ദേഹത്തിൻ്റെ ഭാഗ്യവും മാറിയതായി തോന്നുന്നു.
ഇന്നലെ രാത്രി ലൂട്ടൺ ടൗണിനെതിരെ നേടിയ ഇരട്ടഗോളിലൂടെ ഹോജ്ലണ്ട് പ്രീമിയർ ലീഗിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. മത്സരം തുടങ്ങി 37 ആം സെക്കൻഡിൽ തന്നെ കൗണ്ടർ അറ്റാക്കിൽ നിന്ന് ഹോയ്ലുണ്ട് യുണൈറ്റഡിനെ മുന്നിലെത്തിച്ചു. യുണൈറ്റഡിൻ്റെ ഇതുവരെയുള്ള സീസണിലെ ഏറ്റവും വേഗമേറിയ ലീഗ് ഗോൾ ആയിരുന്നു ഇത്.
🌟 Rasmus Hojlund 🌟 pic.twitter.com/vh3pyCBXig
— Sky Sports Premier League (@SkySportsPL) February 18, 2024
ഏഴാം മിനിറ്റിൽ ഹോയ്ലുണ്ട് തൻ്റെ രണ്ടാം ഗോളും നേടി.21 കാരനായ ഡാനിഷ് സ്ട്രൈക്കർ പ്രീമിയർ ലീഗ് ചരിത്രത്തിൽ തുടർച്ചയായി ആറ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.ന്യൂകാസിൽ മിഡ്ഫീൽഡർ ജോ വില്ലോക്കിൻ്റെ 21 വർഷം 272 ദിവസം പഴക്കമുള്ള മുൻ റെക്കോർഡ് മറികടന്ന് ഹോജ്ലണ്ട് ഒന്നാം സ്ഥാനത്തെത്തി. 21 വർഷം 14 ദിവസം പ്രായമുള്ളപ്പോളാണ് ഹോയ്ലുണ്ട് ഈ നേട്ടം സ്വന്തമാക്കിയത്.
🔴🇩🇰 Rasmus Hojlund: “Let me say thanks to my teammates and the coach because they have showed me great confidence and kept believing in me".
— Fabrizio Romano (@FabrizioRomano) February 19, 2024
"I knew as well that I could score goals but of course it was annoying I didn't score in the Premier League. Now, I want to keep going". pic.twitter.com/ecuhIGQ6IC
പുതുവർഷാരംഭം മുതൽ ഇതുവരെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്കോററായി ഹോജ്ലണ്ട് മാറി, യുണൈറ്റഡിനായി തൻ്റെ അവസാന എട്ട് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടി.“എൻ്റെ ടീമംഗങ്ങളോടും പരിശീലകനോടും എനിക്ക് നന്ദി പറയേണ്ടതുണ്ട്, കാരണം അവർ എന്നിൽ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്തു” ഹോയ്ലുണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
Rasmus Hojlund has really found his rhythm 🔥 pic.twitter.com/58WFwVWUYp
— Premier League (@premierleague) February 18, 2024
“എനിക്ക് ഗോളുകൾ നേടാനാകുമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു, പക്ഷേ പ്രീമിയർ ലീഗിൽ ഞാൻ സ്കോർ ചെയ്യാത്തത് അരോചകമായിരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.ആറാം സ്ഥാനത്തുള്ള യുണൈറ്റഡിൻ്റെ തുടർച്ചയായ നാലാം ലീഗ് വിജയം, അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനുള്ള മത്സരത്തിലെത്തിച്ചിരിക്കുകയാണ്.
👤 5 starts
— Premier League (@premierleague) February 14, 2024
⚽ 5 goals
How impressive is Rasmus Hojlund's form for @ManUtd right now? 😲 pic.twitter.com/sIsZsRqREo