അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ നീക്കങ്ങൾ നടത്താനാണ് പ്രീമിയർ ലീഗ് വമ്പന്മാരയ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. കഴിഞ്ഞ സീസണിൽ ടെൻ ഹാഗിന്റെ കീഴിൽ പഴയ പ്രതാപത്തിന്റെ അടുത്തെത്താൻ ചുവന്ന ചെകുത്താന്മാർക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ പണം മുടക്കി നല്ല താരങ്ങളെ വാങ്ങിച്ചാൽ മാത്രമേ യുണൈറ്റഡിന് ഇനിയും മുന്നേറാനാകുമെന്ന് ടെൻ ഹാഗ് വ്യക്തമാക്കിയിരുന്നു. അതിനാൽ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ മികച്ച താരങ്ങളെ ടീമിലെത്തിക്കാനാണ് ടെൻ ഹാഗും യുണൈറ്റഡും ശ്രമിക്കുന്നത്.
പുതിയ താരങ്ങളെ വാങ്ങുന്നതോടൊപ്പം ചില താരങ്ങളെ യുണൈറ്റഡിന് വിൽക്കുകയും വേണം. എങ്കിൽ മാത്രമേ പുതിയ താരങ്ങളെ വാങ്ങിക്കാനുള്ള യുണൈറ്റഡിന്റെ ബഡ്ജറ്റ് കൃത്യമാവുകയുള്ളു. ഇത്തരത്തിൽ പുതിയ താരങ്ങളെ വാങ്ങിക്കാനായി സൂപ്പർ യുവതാരം ജേഡൻ സാഞ്ചോയെ വിൽക്കാൻ യുണൈറ്റഡ് നീക്കങ്ങൾ നടത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ട്രാൻസ്ഫർ ബഡ്‌ജറ്റ് കുറവായതിനാൽ ചില താരങ്ങളെ വിൽക്കാൻ ടെൻ ഹാഗ് പദ്ധതിയിടുന്നുണ്ട്. ഇത്തരത്തിൽ ടെൻ ഹാഗ് വിൽക്കാൻ ഉദ്ദേശിക്കുന്നവരുടെ പട്ടികയിൽ സാഞ്ചോയുമുണ്ട്. 45 മില്യനാണ് സഞ്ചോയ്ക്ക് യുണൈറ്റഡ് ഇട്ട വില. എന്നാൽ സാഞ്ചോയെ പോലുള്ള യുവതാരത്തെ വിൽക്കുന്നതിൽ ആരാധകരിൽ ചിലർക്ക് എതിർപ്പുമുണ്ട്. താരത്തിന് ആകെ 23 വയസ്സ് മാത്രമേ പ്രയുമുള്ളൂവെന്നും അതിനാൽ യുണൈറ്റഡിൽ തിളങ്ങാൻ അദ്ദേഹത്തിന് ഇനിയും അവസരം നല്കണമെന്നാണ ആരാധകരിൽ ചിലർ നിർദേശിക്കുന്നത്.
#mufc are reported to be willing to sell Jadon Sancho for £45 million.
— UtdDistrict (@UtdDistrict) June 25, 2023
Do you think this is a fair price? pic.twitter.com/XJML9jcJO0
23 കാരനായ സാഞ്ചോ 2021 ൽ വലിയ പ്രതീക്ഷളോടെയാണ് ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. എന്നാൽ യുണൈറ്റഡിൽ വേണ്ടത് മികവ് കാട്ടാൻ ഈ ഇംഗ്ളീഷുകാരന് സാധിച്ചില്ല.മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടാലും താരം പ്രിമീയർ ലീഗിൽ തന്നെ തുടരാനാണ് സാധ്യത. അല്ലെങ്കിൽ താരം തന്റെ പഴയ ക്ലബായ ഡോർട്മുണ്ടിലേക്ക് തന്നെ തിരിച്ച് പോകാനുള്ള സാധ്യതയുമുണ്ട്. സാഞ്ചോയെ കൂടാതെ പത്തോളം താരങ്ങളെ വിൽക്കാനാണ് യുണൈറ്റഡിന്റെ പ്ലാൻ.