മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ക്രിസ്റ്റൽ പാലസിനെതിരെ നടന്ന പ്രീ സീസൺ മത്സരത്തിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ ജയം. ടെൻ ഹാജിനു കീഴിൽ ലിവർപൂളിനെതിരെയുള്ള ജയമടക്കം മൂന്നു വിജയങ്ങൾ സ്വന്തമാക്കാൻ യുണൈറ്റഡിന് സാധിച്ചു.
മാർഷ്യൽ, മാർക്കസ് റാഷ്ഫോർഡ്, ജാഡോൺ സാഞ്ചോ എന്നിവർ പാലസിനെതിരെ ഗോളുകൾ നേടി.മത്സരത്തിന്റെ 17ആം മിനുട്ടിൽ മാർഷ്യൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഗോൾ നൽകിയത്.മാർഷ്യൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ നേടുകയും ചെയ്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം ഗോൾ നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ പ്രീസീസൺ ടൂറിലെ തന്നെ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. സാഞ്ചോയും മാർഷ്യലും വാൻഡെബീകും ചേർന്ന് നടത്തിയ നീക്കം അവസാനം റാഷ്ഫോർഡ് വലയിൽ എത്തിച്ചു. തീർത്തും ഒരു ടീം ഗോളായിരുന്നു ഇത്.
59ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം ഗോൾ കണ്ടെത്തി. ഇത്തവണ മാർഷ്യലിന്റെ ഫസ്റ്റ് ടച്ച് പാസിൽ ഓഫ്സൈഡ് ട്രാപ്പ് മറികടന്ന് കുതിച്ച സാഞ്ചോ ആണ് ഗോൾ നേടിയത്. 3 ഗോളിന്റെ ലീഡ് ആയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരങ്ങളെ കളത്തിൽ എത്തിച്ചു. 74ആം മിനുട്ടിൽ വാർഡ് ആണ് പാലസിന്റെ ആശ്വാസ ഗോൾ നേടിയത്. 84 ആം മിനുട്ടിൽ യുണൈറ്റഡ് താരം വില്യം ഫിഷ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി.അടുത്ത പര്യടനത്തിലെ അവസാന മത്സരത്തിൽ പെർത്തിൽ ആസ്റ്റൺ വില്ലയെ നേരിടും.
Manchester United all 3 goals vs Crystal Palace. #MUNCRY #MUFC pic.twitter.com/upHAFHPqRV
— Lisandroooo🇦🇷 (@lisandro_mufc) July 19, 2022
അതിനിടയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ പന്ത് തൊടുമ്പോഴെല്ലാം സ്റ്റേഡിയത്തിന് ചുറ്റും കൂവൽ മുഴങ്ങുന്നത് കേൾക്കാമായിരുന്നു. മത്സരത്തിന്റെ മുന്നോടിയായായി താരത്തിന്റെ പേര് വായിച്ചപ്പോൾ 76,000-ത്തോളം വരുന്ന ജനക്കൂട്ടത്തിന്റെ ഭാഗങ്ങളിൽ നിന്ന് കൂവലിന്റെ പരിഹാസത്തോടെ അതിനെ സ്വാഗതം ചെയ്തു.രണ്ടാം പകുതിയുടെ തുടക്കത്തിലും കൂവൽ കേൾക്കാൻ കഴിഞ്ഞു.
🤬 “Absolute idiots!”
— talkSPORT (@talkSPORT) July 19, 2022
😡 “If you turn up to a pre-season game & boo your captain, you’re an idiot.”
😤 “I’ve been Harry Maguire’s biggest critic… but what good can booing do!?”
Alex Crook says any #MUFC fan booing Maguire during pre-season is an idiot! pic.twitter.com/mzPXY1rX8r