‘ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു, മാഞ്ചസ്റ്റർ യുണൈറ്റഡിനെ തേടി നല്ല ദിവസങ്ങൾ വരും’ : തോൽവിക്ക് ശേഷം ആത്മവിശ്വാസമുള്ള വാക്കുകളുമായി ടെൻ ഹാഗ് |Manchester United

ഡെര്‍ബി പോരാട്ടത്തിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയിരിക്കുമാകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.സ്വന്തം കാണികള്‍ക്ക് മുന്നില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സിറ്റിയോട് കീഴടങ്ങിയത്. സിറ്റിക്കായി സൂപ്പർ സ്‌ട്രൈക്കർ എര്‍ലിങ് ഹാലണ്ട് ഇരട്ട ഗോളുകൾ നേടിയപ്പോൾ മൂന്നാം ഗോൾ ഫിൽ ഫോഡന്റെ വകയായിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗില്‍ വഴങ്ങുന്ന അഞ്ചാം പരാജയമാണിത്. സീസണിലുടനീളം മോശം ഫോമിലുള്ള യുണൈറ്റഡിന് ഓള്‍ഡ് ട്രഫോര്‍ഡിലും താളം കണ്ടെത്താനായില്ല. സീസണിലെ നിരാശാജനകമായ തുടക്കമാണെങ്കിലും തന്നെ പിന്തുണയ്ക്കാൻ ക്ലബ്ബിന്റെ ആരാധകരോട് അഭ്യർത്ഥിചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ്.

“ഞങ്ങൾ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു, പക്ഷേ അത് മതിയാകില്ല.ഞങ്ങളുടെ പിന്നിൽ നിൽക്കാനും ടീമിനെ തുടർന്നും പിന്തുണയ്ക്കാനും ഞാൻ ആരാധകരോട് ആവശ്യപ്പെടുന്നു. ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ്. നല്ല ദിവസങ്ങൾ വരും” ടെൻ ഹാഗ് പറഞ്ഞു.മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച രീതിയിൽ മത്സരം തുടങ്ങിയെങ്കിലും 26-ാം മിനിറ്റില്‍ റോഡ്രിയെ റാസ്മസ് ഹോയ്‌ലണ്ട് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഹാലണ്ട് ഗോളാക്കി മാറ്റി സിറ്റിക്ക് ലീഡ് നൽകി.

“പെനാൽറ്റി കളി മാറ്റി, എനിക്ക് അതിൽ ഒരു അഭിപ്രായവുമില്ല. എനിക്ക് ഒരു അഭിപ്രായവുമില്ല. അതെ, ഞാൻ അത് കണ്ടു, പക്ഷേ അഭിപ്രായമില്ല” ടെൻ ഹാഗ് പറഞ്ഞു.”പ്രത്യേകിച്ച് ആദ്യ പകുതിയിൽ, ഗെയിം പ്ലാൻ കൃത്യമായി പോയി. പെനാൽറ്റി മാത്രമാണ് കളി മാറ്റിമറിച്ചത്. ആദ്യ പകുതി ഞങ്ങൾ നന്നായി കളിച്ചു. ഞങ്ങൾ വളരെ നന്നായി പ്രതിരോധിച്ചു, നന്നായി പ്രസ് ചെയ്തു .സ്പേസ് കൊടുത്തില്ല അവർക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല.ഞങ്ങൾക്ക് അവസരങ്ങൾ ഉണ്ടായിരുന്നു, പക്ഷേ അതിൽ നിന്ന് പ്രയോജനം ലഭിച്ചില്ല” ടെൻ ഹാഗ് പറഞ്ഞു.

എന്നാൽ രണ്ടാം പകുതിയിൽ യുണൈറ്റഡിന്റെ പ്രകടനം ഇടിഞ്ഞു 49 ആം മിനുട്ടിൽ ഹാലൻഡ് ഹെഡറിലൂടെ ഗോൾ നേടിയപ്പോൾ സിറ്റി ലീഡ് ഇരട്ടിയാക്കി.80-ാം മിനിറ്റില്‍ ഹാലണ്ടിന്റെ പാസില്‍ ഫില്‍ ഫോഡന്‍ കൂടി ഗോളടിച്ചതോടെ ഓള്‍ഡ് ട്രഫോര്‍ഡില്‍ സിറ്റി ആധികാരികവിജയം ഉറപ്പിച്ചു. വിജയത്തോടെ സിറ്റി 24 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഉള്ളത്. യുണൈറ്റഡ് 15 പോയിന്റുമായി എട്ടാം സ്ഥാനത്താണുള്ളത്.

Rate this post
Manchester United