ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നവംബറിലെ മികച്ച മാനേജരായി മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗിനെ തിരഞ്ഞെടുത്തു.ടെൻ ഹാഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 100 ശതമാനം വിജയ റെക്കോർഡ് ഉണ്ടായിരുന്നു, നവംബരിൽ ഒരു പോയിന്റും ഡ്രോപ്പ് ചെയ്യാത്ത ഏക ടീമും അവർ ആയിരുന്നു.
ഫുൾഹാം, ലൂട്ടൺ ടൗൺ, എവർട്ടൺ എന്നിവർക്കെതിരായ മൂന്ന് മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയങ്ങൾ നേടി. നവംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഗോൾ പോലും വഴങ്ങിയില്ല എന്നത് ശ്രദ്ധേയമാണ്.ഇത് മൂന്നാം തവണയാണ് ടെൻ ഹാഗ് ഈ പുരസ്‌കാരം നേടുന്നത്. ഒമ്പത് ജയവും ആറ് തോൽവിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് പട്ടികയിൽ ആറാം സ്ഥാനത്താണ്.
🥁 Presenting the #PL Manager of the Month for November…
— Manchester United (@ManUtd) December 8, 2023
Erik ten Hag! 👏#MUFC pic.twitter.com/GdrdAlaljS
എവർട്ടനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് അലജാൻഡ്രോ ഗാർനാച്ചോയുടെ അവിശ്വസനീയമായ ഓവർഹെഡ് കിക്ക് പ്രീമിയർ ലീഗിന്റെ നവംബറിലെ മാസത്തെ ഗോളായി തിരഞ്ഞെടുക്കപ്പെട്ടു. അര്ജന്റീന താരത്തിന്റെ സ്‌ട്രൈക്ക് ഗോൾ ഓഫ് ദി സീസണിന്റെ അവാർഡിനായും ഉണ്ടാവും.12 വർഷം മുമ്പ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ വെയ്ൻ റൂണിയുടെ സമാനമായ മികച്ച ബൈസിക്കിൾ കിക്ക് അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ ഗോൾ.
🏆 Manchester United complete the PL November Awards trio. ⤵️🔴
— Fabrizio Romano (@FabrizioRomano) December 8, 2023
◉ Manager of the Month, Erik ten Hag.
◉ Goal of the Month, Alejandro Garnacho.
◉ Player of the Month, Harry Maguire. pic.twitter.com/G1q4GQ6pw0
എവർട്ടനെതിരെ യുണൈറ്റഡിന്റെ 3-0 വിജയത്തിൽ ആദ്യ ഗോളായിരുന്നു ഗാർനാച്ചോയുടെ അക്രോബാറ്റിക്‌സ് കിക്കിൽ നിന്നാണ് പിറന്നത്. ഗാർനച്ചോയുടെ ഹാരി മഗ്വെയറിനെ ഈ മാസത്തെ കളിക്കാരനായി തെരഞ്ഞെടുത്തു.മാഞ്ചസ്റ്റർ സിറ്റിയുടെ ജോണി ഡോകു, ചെൽസിയുടെ റഹീം സ്റ്റെർലിംഗ് തുടങ്ങി ഷോർട്ട്ലിസ്റ്റ് ചെയ്ത അഞ്ചോളം താരങ്ങളെ മറികടന്നുകൊണ്ടാണ് യുണൈറ്റഡ് താരത്തിന്റെ നേട്ടം.
Who knew you could enjoy this goal EVEN more! @ESPNFutbolArg's commentary of Alejandro Garnacho's goal is superb 🤌 pic.twitter.com/WqxFvvd1wd
— Premier League (@premierleague) December 1, 2023