മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി എറിക് ടെൻ ഹാഗ് ചുമതലയേറ്റത് മുതൽ അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു അയാക്സിൽ നിന്നും ബ്രസീലിയൻ ഫോർവേഡ് ആന്റണിയെ സ്വന്തമാക്കുക എന്നത്. 22 കാരനായി യുണൈറ്റഡ് പല തവണ ഡച്ച് ക്ലബ്ബിനെ സമീപിച്ചെങ്കിലും താരത്തെ വിട്ടുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല.
കഴിഞ്ഞ ദിവസം 90 മില്യണിന്റെ ഓഫർ മുന്നോട്ട് വെച്ചെങ്കിലും അയാക്സ് അതും നിരസിക്കുകയായിരുന്നു. ക്ലബ്ബിന്റെ പരിശീലന സെഷനിൽ നിന്നും താരം വിട്ടു നിൽക്കുകയും വിമർശനം നടത്തുകയും ചെയ്തിരുന്നു.ബ്രസീലിയൻ താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരണം എന്നുറപ്പിച്ചിരിക്കുകയാണ്. ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ തങ്ങളുടെ നമ്പർ വൺ ട്രാൻസ്‌ഫർ ലക്ഷ്യത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
പ്രമുഖ ഡച്ച് ജേർണലിസ്റ്റായ ജേർഹാൻ ഹാംസ്റ്റെലാറാണ് ആന്റണിയെ വിൽക്കാൻ അയാക്‌സ് തയ്യാറാണെന്ന വാർത്ത പുറത്തു വിട്ടിരിക്കുന്നത്. താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുന്ന കാര്യത്തിൽ തീരുമാനമായി എന്ന അർത്ഥത്തിൽ “ആന്റണി ഈസ് ഗോൺ” എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 90 മില്യൺ ഡച്ച് ക്ലബ് നിരസിച്ചതോടെ 100 മില്യണിൽ കുറയാത്ത ഒരു തുകക്കാവും ബ്രസീലിയനെ യുണൈറ്റഡ് സ്വന്തമാക്കിയത്.
🚨 Manchester United are close to an agreement with Ajax to sign Antony. Progress has been made in talks between #MUFC & #Ajax, so confidence increasing that deal gets done. 22yo Brazil winger a top target for manager Erik ten Hag all window @TheAthleticUK https://t.co/j7PBx7PVot
— David Ornstein (@David_Ornstein) August 28, 2022
22കാരനായ ആന്റണി അവസാന രണ്ട് വർഷമായി അയാക്സിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ 12 ഗോൾ നേടുകയും 10 അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്തിരുന്നു. യുണൈറ്റഡ് അറ്റാക്കിൽ ആന്റണി അത്ഭുതങ്ങൾ കാണിക്കും എന്ന് പ്രതീക്ഷിക്കാം.മികച്ച പന്തടക്കവും പ്രതിരോധതാരങ്ങളെ കബളിപ്പിച്ചു മുന്നേറാനുള്ള വേഗതയും ഡ്രിബ്ലിങ് മികവുമുള്ള ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റനിരക്ക് കൂടുതൽ കരുത്തു പകരുന്നതിനൊപ്പം ടീമിന് കൂടുതൽ ആത്മവിശ്വാസവും നൽകുമെന്ന കാര്യത്തിൽ സംശയമില്ല.
🚨 Manchester United are close to an agreement with Ajax to sign Antony. Progress has been made in talks between #MUFC & #Ajax, so confidence increasing that deal gets done. 22yo Brazil winger a top target for manager Erik ten Hag all window @TheAthleticUK https://t.co/j7PBx7PVot
— David Ornstein (@David_Ornstein) August 28, 2022
കഴിഞ്ഞ രണ്ടു സണുകളിലായി ചാമ്പ്യൻസ് ലീഗിലും ഡച്ച് ലീഗിലും പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിന് കീഴിൽ മികച്ച പ്രകടനമാണ് നടത്തിയത്. ഈ സീസണിൽ യുണൈറ്റഡ് നടത്തുന്ന അഞ്ചാമത്തെ സൈനിങ്ങാവും ബ്രസീലിയൻ താരത്തിന്റേത്.