❝100 മില്യണിൽ നിന്നും ഫ്രീ ഏജന്റിലേക്ക് : പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു❞| Paul Pogba

ഈ മാസം അവസാനത്തോടെ കരാർ അവസാനിക്കുമ്പോൾ പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും. ആറു വർഷത്തിന് ശേഷം ക്ലബുമായുള്ള മികച്ച രണ്ടാം സ്പെൽ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തോടെ കരാർ അവസാനിച്ച പോൾ പോഗ്ബ ഫ്രീ ഏജന്റായാണ് ക്ലബ് വിടുന്നത്. താരം ഇനി എവിടേക്ക് പോകും എന്ന് വ്യക്തമല്ല. പോൾ പോഗ്ബയ്ക്ക് വേണ്ടി യുവന്റസും പി എസ് ജിയും ഇപ്പോൾ രംഗത്ത് ഉണ്ട്. തന്റെ മുൻ ക്ലബ് കൂടിയായ യുവന്റസിലേക്ക് പോഗ്ബ പോകാൻ ആണ് സാധ്യത.

2012 ൽ യുണൈറ്റഡ് വിട്ട് നാല് വർഷത്തിന് ശേഷം മിഡ്ഫീൽഡിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി തിരിച്ചെത്തിയ പോഗ്ബക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു.യുവന്റസിൽ നിന്ന് അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ യുണൈറ്റഡിന് അന്നത്തെ ലോക റെക്കോർഡ് £89.3 മില്യൺ ചിലവാക്കിയിരുന്നു. ജോസ് മൗറീഞ്ഞോ മാനേജരായി എത്തിയ ഒരു സീസണിൽ ഓൾഡ് ട്രാഫോർഡിൽ അത് ആവേശകരമായ ഒരു പുതിയ യുഗത്തിന്റെ തുടക്കമായി തോന്നി.

യുണൈറ്റഡിൽ തന്റെ ആദ്യ സീസണിലുടനീളം പോഗ്ബയുടെ ഫോം ഉയർന്നു താഴ്ന്നിരുന്നുവെങ്കിലും, രണ്ട് ട്രോഫികളോടെ ആ സീസൺ ഉയർന്ന നിലയിലാണ് അവസാനിച്ചത്.യുണൈറ്റഡ് EFL കപ്പും യൂറോപ്പ ലീഗും നേടിയപ്പോൾ ൽ രണ്ട് ഫൈനലുകളിലും ഫ്രഞ്ച് താരം സ്വാധീനം ചെലുത്തി.പോഗ്ബയുടെ രണ്ടാം സീസണിൽ മൗറീഞ്ഞോയുമായുള്ള ബന്ധം വഷളായി. പക്ഷേ 2018 ഏപ്രിലിൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മാഞ്ചസ്റ്റർ ഡെർബിയിലെ തകർപ്പൻ ജയം പോഗ്ബയെ വീണ്ടും യൂണൈറ്റഡിലെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റി. മത്സരത്തിൽ 2-0 ന് പിന്നിട്ട നിന്ന യുണൈറ്റഡ് പോഗ്ബയുടെ രണ്ടു ഗോളുകളുടെ പിൻബലത്തിൽ 3 -2 ന് ജയിച്ചു കയറി.

2018 ഡിസംബറിൽ മൗറീഞ്ഞോയുടെ വിടവാങ്ങൽ യുണൈറ്റഡിനും പോഗ്ബയ്ക്കും ഒരു പുനരുജ്ജീവനത്തിന് കാരണമായി. ഒലെ ഗുന്നർ സോൾസ്‌ജെയറിന് കീഴിൽ പോഗ്ബ നിലനിർത്തി .11 മത്സരങ്ങളിൽ നിന്ന് പോഗ്ബ ഒമ്പത് ഗോളുകൾ നേടി.2021-22 സീസണിലെ ആദ്യ മത്സരത്തിൽ, ലീഡ്സിനെതിരെ 5-1 ഹോം വിജയത്തിൽ നാല് അസിസ്റ്റുകൾ രജിസ്റ്റർ ചെയ്തതാണ് പോഗ്ബയുടെ യുണൈറ്റഡ് ജേഴ്സിയിലെ മറ്റൊരു അവിസ്മരണീയമായ പ്രകടനം.പ്രീമിയർ ലീഗ് ചരിത്രത്തിലെ ഒരു മത്സരത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കുന്ന ഏഴാമത്തെ കളിക്കാരനായി. കഴിഞ്ഞ രണ്ട് സീസണുകളിലും ലീഗിൽ നൽകിയ അസിസ്റ്റുകളുടെ എണ്ണത്തെ മറികടക്കുന്നതും നാം കണ്ടു.

സോൾസ്‌ജെയറിനു കീഴിലുള്ള പോഗ്ബയുടെ ഉയിർത്തെഴുന്നേൽപ്പും ടീമിന്റെ ഫോമും ആ സീസണിന്റെ അവസാനത്തിൽ പുറത്തായ കാർഡിഫിനോട് ഹോം ഗ്രൗണ്ടിൽ 2-0 തോൽവിയോടെ അവസാനിച്ചു.ചില ആരാധകർ പോഗ്ബയെ ഒറ്റപ്പെടുത്തി.യുണൈറ്റഡിന്റെ സ്റ്റേഡിയത്തിൽ വെച്ച് അദ്ദേഹം വാക്കാൽ അധിക്ഷേപിക്കുകയും ചില വ്യക്തികളുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.

തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ പോഗ്ബക്ക് നിരവധി പരിക്കിന്റെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു, പോഗ്ബ പൊതുവെ തളർന്നിരുന്നു.നവംബറിൽ സോൾസ്‌ജെയറിനെ പുറത്താക്കി റാൽഫ് റാങ്‌നിക്കിനെ ഇടക്കാല ബോസായി കൊണ്ടുവന്ന ശേഷവും പോഗ്ബയിൽ വലിയ മാറ്റങ്ങൾ കണ്ടിരുന്നില്ല.ടീമിന്റെ മോശം പ്രകടനങ്ങളിൽ പലപ്പോഴും ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേട്ടതും പോഗ്ബ ആയിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിനായി 233 മത്സരങ്ങൾ പോഗ്ബ കളിച്ചിട്ടുണ്ട്.

Rate this post
Manchester UnitedPaul pogba