ക്ലബിലെ മനോഭാവം മെച്ചപ്പെടുത്തിയില്ലെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ അവസാനിപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാണെന്ന് റിപ്പോർട്ട്. 12 വർഷത്തിന് ശേഷം ഓൾഡ് ട്രാഫോർഡിൽ എത്തിയ റൊണാൾഡോ ക്ലബ് വിടാനുള്ള ആഗ്രഹം തുറഞ്ഞു പറഞ്ഞിരുന്നു. എന്നാൽ യൂറോപ്പിലെ പ്രമുഖ ക്ലബുകളൊന്നും 37 കാരനെ സൈൻ ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ചില്ല.
പ്രീ സീസണിൽ വിട്ടുനിന്ന റൊണാൾഡോ യുണൈറ്റഡിന്റെ പ്രീമിയർ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിൽ പ്രത്യക്ഷ്യപെടുകയും ചെയ്തു.ബ്രെന്റ്‌ഫോർഡിനെതിരെയുള്ള 4 -0 ത്തിന്റെ ദയനീയ തോൽവിയിലും റൊണാൾഡോ ഉൾപ്പെട്ടിരുന്നു. തോൽവിക്ക് മുൻ റയൽ മാഡ്രിഡ് താരത്തിന്റെ മാനസികാവസ്ഥ വളരെ മോശമായിരുന്നു. മത്സരം അവസാനിച്ചതിന് ശേഷം ആരാധകർക്ക നേരെ കയ്യടിക്കാനോ എറിക് ടെൻ ഹാഗുമായി കൈ കുലുക്കാനോ പോലും അദ്ദേഹം തയ്യാറായില്ല. ഈ മനോഭാവം മാറ്റിയില്ലെങ്കിൽ റൊണാൾഡോയുടെ കരാർ അവസാനിപ്പിക്കാൻ യുണൈറ്റഡ് തയ്യാറായേക്കാം.
പോർച്ചുഗീസ് താരത്തിന്റെ കരാറിൽ ഒരു വര്ഷം കൂടി അവശേഷിക്കുന്നുണ്ട്.അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് വിൽപനയ്‌ക്കുള്ളതല്ലെന്ന് മുമ്പ് പരസ്യമായി യുണൈറ്റഡ് പ്രഖ്യാപിച്ചിരുന്നു.എന്നിരുന്നാലും മാസാവസാനം വരെ ട്രാൻസ്ഫർ സാഗ തുടരാൻ അനുവദിക്കുന്നതിനുപകരം കാര്യങ്ങൾ അവസാനിപ്പിക്കുക എന്നത് ക്ലബ്ബിന്റെ ഏറ്റവും മോശമായ ആശയമായിരിക്കില്ല.മുൻ റിപ്പോർട്ടുകൾ പ്രകാരം ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ റൊണാൾഡോയെ സ്വന്തം ടീമംഗങ്ങൾ നേരത്തെ തന്നെ ‘മടുത്തു’ കഴിഞ്ഞിരുന്നു.
Cristiano Ronaldo vs brentford 2022 pic.twitter.com/eGJWLhhkvS
— Sam© (@Fcb_s_a_m) August 14, 2022
ക്ലബ് റൊണാൾഡോ കരാർ അവസാനിപ്പിക്കുകയാണെങ്കിൽ അവർ ഇപ്പോഴും വേതനം നൽകേണ്ടിവരും, അതിനാൽ പരസ്പര സമ്മതോടെ പിരിച്ചുവിടൽ യഥാർത്ഥത്തിൽ ഓഫർ ചെയ്തേക്കാം. ഖത്തറിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി മികച്ച ഫോം തുടരേണ്ടത് റൊണാൾഡോക്ക് അത്യാവശ്യമാണ്.റൊണാൾഡോ പോയാലും ഇല്ലെങ്കിലും, ടെൻ ഹാഗിന് ഇപ്പോഴും ക്ലബിലേക്ക് ഒരു ഫോർവേഡ് കൊണ്ടുവരാൻ ആഗ്രഹമുണ്ട്, അയാക്സിൽ നിന്നും ആന്റണിയെ കൊണ്ട് വരാനുള്ള ശ്രമങ്ങൾ അദ്ദേഹം വീണ്ടും ആരംഭിച്ചിരിക്കുകയാണ്.