ഈ ട്രാൻസ്ഫർ വിൻഡോയുടെ ആദ്യ സൈനിംഗിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും കാത്തിരിക്കുകയാണ്. ആരുടേയും സൈനിങ് യുണൈറ്റഡ് ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ മോശം പ്രകടനത്തിനിടയിൽ മാനേജർ എറിക് ടെൻ ഹാഗ് പുതിയ വീര്യത്തോടെ വരാനിരിക്കുന്ന സീസണിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.
കഴിഞ്ഞ ആഴ്ചയാണ് യുണൈറ്റഡ് തങ്ങളുടെ പ്രീ-സീസൺ പരിശീലനം ആരംഭിച്ചത്. ഡച്ച് പരിശീലകൻ അഞ്ച് പുതിയ നിയമങ്ങൾ ക്ലബ്ബിൽ കൊണ്ട് വന്നിരിക്കുകയാണ്. മുന്നോട്ട് കളിക്കാൻ മാത്രമാണ് താരങ്ങളോട് ടെൻ ഹാഗ് ആവശ്യപ്പെട്ടിരിക്കുന്നത്. ആരെങ്കിലും വശത്തേക്ക് അല്ലെങ്കിൽ പിന്നിലേക്ക് പോയാൽ അവർ മാറ്റി നിർത്തപ്പെടും.പാസിംഗിന് പുറമെ ടീമിലെ ഉയർന്ന ഫിറ്റ്നസും ടെൻ ഹാഗിന് ആവശ്യമാണ്.
കഴിഞ്ഞ സീസണിൽ ഡ്രസ്സിംഗ് റൂമിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിയോജിപ്പ് നേരിട്ടിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ, ക്യാപ്റ്റൻ ഹാരി മഗ്വയർ തുടങ്ങിയ കളിക്കാർ ടീമിൽ ചേരി തിരിവ് സൃഷ്ടിച്ചെന്നും റിപ്പോർട്ടുണ്ട്.ടെൻ ഹാഗ് ഇപ്പോൾ ടീം ഐക്യപ്പെടണമെന്ന് ആഗ്രഹിക്കുന്നുവെന്നും പരിശീലന സെഷനുകൾക്ക് ശേഷം കളിക്കാർക്ക് ഭക്ഷണം കഴിക്കാനും ഒരുമിച്ച് സമയം ചെലവഴിക്കാനും നിര്ബന്ധിക്കുന്നുണ്ട്.
Chelsea have been offered both Cristiano Ronaldo and Neymar this summer, according to the Evening Standard 😳 pic.twitter.com/G8SMEFNGRE
— GOAL (@goal) July 4, 2022
വമ്പൻ പേരുകളും മുൻകാല നേട്ടങ്ങളും ടീം സെലക്ഷനിൽ കാര്യമായിരിക്കില്ല. പരിശീലന സെഷനിൽ ഒരു കളിക്കാരന്റെ പ്രകടനം തിരഞ്ഞെടുക്കാനുള്ള ഏക മാനദണ്ഡമായിരിക്കണമെന്ന് മുൻ അജാക്സ് മാനേജർ ആഗ്രഹിക്കുന്നു.യുവ കളിക്കാർക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനും മുതിർന്ന ഫുട്ബോൾ താരങ്ങളെ മാറ്റി നിർത്താനും ധാരാളം അവസരങ്ങൾ ലഭിക്കുമെന്നും ടെൻ ഹാഗ് അറിയിച്ചു.
പ്രീ സീസണിൽ യുണൈറ്റഡ് ജൂലൈ 12 ന് തായ്ലൻഡിൽ ലിവർപൂളിനെതിരെ സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടും. മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പ്രീമിയർ ലീഗ് കാമ്പെയ്ൻ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനെതിരെ ഓഗസ്റ്റ് 7 ന് ആരംഭിക്കും.കഴിഞ്ഞ സീസണിൽ യുണൈറ്റഡ് പ്രീമിയർ ലീഗിൽ 58 പോയിന്റുമായി ആറാം സ്ഥാനത്തെത്തി.