ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന ആവേശ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ബയേൺ മ്യൂണിക്ക്. മൂന്നിനെതിരെ നാല് ഗോളിന്റെ വിജയമാണ് ബയേൺ മ്യൂണിക്ക് നേടിയത്.28-ാം മിനിറ്റിലും 32-ാം മിനിറ്റിലും ലെറോയ് സാനെയും സെർജ് ഗ്നാബ്രിയും നേടിയ ഗോളുകളിലൂടെ ബയേൺ തുടക്കത്തിൽ തന്നെ മത്സരത്തിലെ ആധിപത്യം ഉറപ്പിച്ചു.
49 ആം മിനുട്ടിൽ റാസ്മസ് ഹോയ്ലുണ്ട് നേടിയ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചു വരാനുള്ള ശ്രമം നടത്തി. എന്നാൽ 53 ആം മിനുട്ടിൽ ക്രിസ്റ്റ്യൻ എറിക്സന്റെ ഒരു ഹാൻഡ്ബോളിന് ലഭിച്ച പെനാൽറ്റി ഹാരി കെയ്ൻ ഗോളാക്കി മാറ്റി സ്കോർ 3 -1 ആക്കി ഉയർത്തി. എന്നാൽ 88-ാം മിനിറ്റിൽ കാസെമിറോ ക്ലോസ് റേഞ്ചിൽ നിന്ന് നേടിയ ഗോളിൽ സ്കോർ 3 -2 ആക്കി കുറച്ചു.എന്നാൽ ഇഞ്ചുറി ടൈമിൽ മത്യാസ് ടെൽ നേടിയ ഗോളിൽ ബയേൺ സ്കോർ 4 -2 ആക്കി.
കളിയുടെ അവസാന നീക്കത്തിൽ കാസെമിറോ യുണൈറ്റഡിനായി ഒരു ഗോൾ കൂടി നടി സ്കോർ 4 -3 ആയി കുറച്ചു.കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനോടും ആഴ്സണലിനോടും 3-1 ന് പരാജയപ്പെട്ട യുണൈറ്റഡ്, 1978 ഡിസംബറിന് ശേഷം ആദ്യമായി തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ മൂന്നോ അതിലധികമോ ഗോളുകൾ വഴങ്ങുന്നത്.
മറ്റൊരു മത്സരത്തിൽ ആറ് വർഷത്തിന് ശേഷം ചാമ്പ്യൻസ് ലീഗ് കളിക്കാനെത്തിയ ആഴ്സണൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് പിഎസ്വി ഐന്തോവനെ പരാജയപ്പെടുത്തി.ബുക്കയോ സാക്ക, ലിയാൻഡ്രോ ട്രോസാർഡ്, ഗബ്രിയേൽ ജീസസ്,ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാഡ് എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു ആഴ്സനലിനെ ജയം. എട്ടാം മിനുട്ടിൽ തന്നെ ബുക്കയോ സാക്ക ആഴ്സനലിനെ മുന്നിലെത്തിച്ചു. 20 ആമിനുട്ടിൽ ട്രോസാർഡിന്റെ ഷോട്ട് ആഴ്സനലിന്റെ ലീഡ് ഇരട്ടിയാക്കി. 38 ആം മിനുട്ടിൽ ബ്രസീലിയൻ സ്ട്രൈക്കർ ജീസസ് മൂന്നാമത്തെ ഗോൾ നേടി. 70 ആം മിനുട്ടിൽ ഒഡേഗാർഡ് നാലാം ഗോളും കൂട്ടിച്ചേർത്തു.അവസാനമായി ചാമ്പ്യൻസ് ലീഗിൽ ആഴ്സണൽ കളിച്ചപ്പോൾ ബയേൺ മ്യൂണിക്കിന്റെ കൈകളിൽ 10-2 എന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു.
ഗ്രൂപ്പ് സി ഓപ്പണറിൽ സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡ് യൂണിയൻ ബെർലിനിനെ ഒരു ഗോളിന് പരാജയപെടുത്തി. ഇഞ്ചുറി ടൈമിൽ ജൂഡ് ബെല്ലിംഗ്ഹാം നേടിയ ഗോളിനായിരുന്നു റയലിന്റെ ജയം. ഈ വിജയത്തോടെ ഈ സീസണിൽ മാഡ്രിഡ് അവരുടെ 100% റെക്കോർഡ് നിലനിർത്തി.ആദ്യ പകുതിയിൽ മാഡ്രിഡ് പൊസഷനിൽ ആധിപത്യം പുലർത്തി, പക്ഷേ യൂണിയന്റെ പ്രതിരോധം തകർക്കാൻ പാടുപെട്ടു.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് അവസരങ്ങൾ റയലിന് നഷ്ടമായി. രണ്ടമ്മ പകുതിയിൽ ജോസെലു, അന്റോണിയോ റൂഡിഗർ, റോഡ്രിഗോ എന്നിവർ ഗോളടിക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തി.അവസാനം സ്പാനിഷ് ക്ലബ്ബിനായി ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം കുറിക്കുന്ന ബില്ലിങ്ഹാമിന്റെ ഗോളിൽ റയൽ വിജയിച്ചുകയറി.
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സി പോരാട്ടത്തിൽ ഇറ്റാലിയൻ ചാമ്പ്യൻമാരായ നാപ്പോളി 2-1ന് ബ്രാഗയെ പരാജയപ്പെടുത്തി.ബ്രാഗ ഡിഫൻഡർ സിക്കോ നിയാക്കേറ്റിന്റെ സെൽഫ് ഗോളാണ് നാപോളിക്ക് വിജയം നേടിക്കൊടുത്തത്.ക്യാപ്റ്റൻ ജിയോവാനി ഡി ലോറെൻസോയിലൂടെ നാപ്പോളി ആദ്യ പകുതിയിൽ ലീഡ് നേടി.84-ാം മിനിറ്റിൽ പകരക്കാരനായ റോഡ്രിഗോ സലാസർ നൽകിയ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ ബ്രൂമ ബ്രഗക്കായി സമനില പിടിച്ചു.എന്നാൽ നാല് മിനിറ്റുകൾക്ക് ശേഷം ബ്രാഗ താരത്തിന്റെ നിർഭാഗ്യകരമായ സെൽഫ് ഗോളിൽ നാപോളി വിജയം നേടി.
കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ ഇന്റർ മിലാൻ റയൽ സോസിഡാഡുമായി സമനിലയിൽ പിരിഞ്ഞു.ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. 87 ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനെസിന്റെ ഗോളാണ് ഇന്ററിനു സമനില നേടിക്കൊടുത്തത്.ഒരു ദശാബ്ദത്തിനുള്ളിൽ അവരുടെ ആദ്യ ചാമ്പ്യൻസ് ഗ്രൂപ്പ്-സ്റ്റേജ് പ്രത്യക്ഷപ്പെട്ട സോഡിഡാഡ് കളിയുടെ ഭൂരിഭാഗവും കൂടുതൽ ആധിപത്യം പുലർത്തി. നാലാം മിനുട്ടിൽ ബ്രെയ്സ് മെൻഡെസ് നേടിയ ഗോളിലാണ് സോസിഡാഡ് ലീഡ് നേടിയത്.