ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ഡെർബിയിൽ തകർപ്പൻ ജയമവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഗോളുകൾക്കാണ് യുണൈറ്റഡ് സിറ്റിയെ തകർത്ത് വിട്ടത്.ഒരു ഗോളിന് പിന്നിട്ട് നിന്ന് ശേഷമായിരുന്നു യുണൈറ്റഡിന്റെ ജയം. 60 ആം മിനുട്ടിൽ ജാക്ക് ഗ്രീലീഷിന്റെ ഗോളിൽ മുന്നിലെത്തിയ സിറ്റിയെ 78 ആം മിനുറ്റിൽ ബ്രൂണോ ഫെർണാണ്ടസും 82 ആം മിനുട്ടിൽ മാർക്കസ് റഷ്ഫോഡും നേടിയ ഗോളുകൾക്കുമാണ് യുണൈറ്റഡ് വിജയം നേടിയെടുത്തത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ സിറ്റിയാണ് ആധിപത്യം പുലർത്തിയതെങ്കിലും കൂടുതൽ ഗോളവസരം സൃഷ്ടിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു.റാഷ്ഫോർഡ് എഡേഴ്സണെ മറികടന്നു എങ്കിലും ഗോൾ ലൈനിൽ വെച്ച് റാാഹ്ഫോർഡിനെ മാനുവൽ അകാൻജിയുടെ ബ്ലോക്ക് തടഞ്ഞു. രണ്ടാം അവസരത്തിൽ റാഷ്ഫോർഡിന്റെ ഷോട്ട് എഡേഴ്സൺ തടയുകയും ചെയ്തു. സിറ്റി പ്രതിരോധത്തിന് ഇംഗ്ലീഷ് മുന്നേറ്റ നിര താരം നിരന്തരം തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു.ണ്ടാം പകുതിയിൽ സിറ്റിയുടെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്.കരക്കാരനായ ഗ്രീലിഷിലൂടെ 60 മിനിറ്റിൽ അവർ ലീഡ് നേടി.സെപ്റ്റംബറിന് ശേഷം ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡ് തങ്ങളുടെ ആദ്യ പ്രീമിയർ ലീഗ് ഗോൾ വഴങ്ങി.
വലതു വിങ്ങിലൂടെ വന്ന ഡി ബ്രുയിനെ പെനാൾട്ടി ബോക്സിൽ എത്തി നൽകിയ ക്രോസ് ഗ്രീലിഷ് ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു . 81ആം മിനുട്ടിൽ ഒരു വിവാദ ഗോളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിച്ചു. കസമിറോയുടെ പാസിൽ റാഷ്ഫോർഡ് ഓഫ് ആയിരുന്നു എങ്കിലും അദ്ദേഹം പന്ത് കളിക്കാതെ അവസാന ഘട്ടത്തിൽ പിന്മാറി. ബ്രൂണോ അടിച്ച് പന്ത് വലയിലും എത്തിച്ചു. ആദ്യം ഓഫ്സൈഡ് വിളിച്ചു എങ്കിലും അവസാനം ഗോൾ എന്ന് വിളിച്ചു. അഞ്ച് മിനിറ്റിനുള്ളിൽ റാഷ്ഫോർഡ് യുണൈറ്റഡിനെ ലീഡിലേക്ക് അയച്ചു.
രണ്ട് സുവർണ്ണ ആദ്യ പകുതി അവസരങ്ങൾ നഷ്ടപ്പെട്ടതിന് ശേഷം സബ്സ്റ്റിറ്റ്യൂട്ടായ ഗാർനാച്ചോയുടെ ക്രോസ് ടാപ്പു ചെയ്ത് റാഷ്ഫോഡ് വലയിലാക്കി.18 മത്സരങ്ങളിൽ നിന്ന് സിറ്റിക്ക് 39 പോയിന്റും മാഞ്ചസ്റ്റർ യുണൈറ്റഡിന് 38 പോയിന്റും ആണുള്ളത്.