എഫ് എ കപ്പിൽ ലിവർപൂളിനെതിരെ അവിശ്വസനീയമായ തിരിച്ചുവരവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് | Manchester United

ഓൾഡ് ട്രാഫൊഡിൽ ഏഴു ഗോൾ ത്രില്ലർ പോരാട്ടത്തിൽ ലിവർപൂളിനെ കീഴടക്കി എഫ്എ കപ്പ് സെമി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് .മൂന്നിനെതിരെ നാല് ​ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയെടുത്തത്.122-ാം മിനിറ്റിലെ അമദ് ദിയാലോയുടെ ​ ഗോളാണ് യുണൈറ്റഡിന് വിജയം നേടിക്കൊടുത്തത്.ഓൾഡ് ട്രാഫോർഡിലെ യുണൈറ്റഡിൻ്റെ വിജയം ഈ സീസണിൽ അവർക്ക് ഒരു കിരീടം നേടാനുള്ള പ്രതീക്ഷ നിലനിർത്തി.

ടീമിനൊപ്പം മാനേജർ ജർഗൻ ക്ലോപ്പിൻ്റെ അവസാന കാമ്പെയ്‌നിൽ നാല് ട്രോഫികൾ ഉയർത്തുക എന്ന ലിവർപൂളിൻ്റെ സ്വപ്നങ്ങൾ നശിപ്പിച്ചു. എറിക് ടെൻ ഹാഗിൻ്റെ ടീം സെമിയിൽ ശനിയാഴ്ച വോൾവ്‌സിനെ 3-2ന് പരാജയപ്പെടുത്തിയ ചാമ്പ്യൻഷിപ്പ് ടീമായ കവെൻട്രി സിറ്റിയെ നേരിടും.മത്സരത്തിന്റെ 10-ാം മിനിറ്റിൽ തന്നെ സ്കോട്ട് മക്ടോമിനെ യൂണൈറ്റഡിനായി സ്കോർ ചെയ്തു.എന്നാൽ ഹാഫ് ടൈമിന് മുമ്പ് അലക്‌സിസ് മാക് അലിസ്റ്റർ, മുഹമ്മദ് സലാ എന്നിവരിൽ നിന്ന് മൂന്ന് മിനിറ്റ് വ്യത്യാസത്തിൽ ലിവർപൂൾ ഗോൾ നേടി മത്സരത്തിലേക്ക് തിരിച്ചുവന്നു. 44ാം മിനിറ്റിൽ അർജന്റൈൻ താരം അലെക്‌സിസ് മാക് അലിസ്റ്ററും തൊട്ടടുത്ത മിനിറ്റിൽ മുഹമ്മദ് സലാഹിലൂടെ(2-1) ലീഡ് നേടിയാണ് ആദ്യ പകുതി അവസാനിപ്പിച്ചത്.

87-ാം മിനിറ്റിൽ രണ്ട് ലിവർപൂൾ കളിക്കാരെ മറികടന്ന് ആൻ്റണി ഓൾഡ് ട്രാഫോഡിൽ ആദ്യ ഗോൾ നേടി.എക്സ്ട്രാ ടൈമിൽ 105-ാം മിനിറ്റിൽ ഹാർവെ ഇലിയറ്റിന്റെ ​ഗോളിൽ ലിവർപൂൾ മുന്നിലെത്തി. പക്ഷേ 112-ാം മിനിറ്റിൽ മാർകസ് റാഷ്ഫോർഡ് തിരിച്ചടിച്ചു.പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുമെന്നുറപ്പിച്ച സമയത്താണ് അന്തിമ വിസിലിന് മുൻപുള്ള അവസാന കൗണ്ടർ അറ്റാക്കിലൂടെ യുണൈറ്റഡ് വിജയ ഗോൾ നേടിയത്.ഗർണാചോയും അമാദ് ഡയലോയും നടത്തിയ കൗണ്ടർ നീക്കത്തിനൊടുവിൽ മികച്ചൊരു ഷോട്ടിലൂടെ ഡയലോ വലചലിപ്പിക്കുകയായിരുന്നു. തൻ്റെ ആഘോഷങ്ങൾക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതിനെ തുടർന്ന് ഡിയാലോ പുറത്തായി.

മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ചെൽസി സെമിയിലേക്ക് കടന്നു.രണ്ടിനെതിരെ നാല് ​ഗോളുകൾക്കാണ് ചെൽസിയുടെ വിജയം.മാർക്ക് കുക്കുറെല്ലയുടെ ​ഗോളിൽ 13-ാം മിനിറ്റിൽ ചെൽസി മുന്നിലെത്തി. 27-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി റഹിം സ്റ്റെർലിങ് പാഴാക്കി. ആദ്യ പകുതി അവസാനിക്കും മുമ്പെ 46-ാം മിനിറ്റിൽ കോൾ പാൽമറുടെ ​ഗോളും പിറന്നു.

51 ആം മിനുട്ടിൽ ആക്‌സൽ ഡിസാസിയുടെ സെല്ഫ് ഗോളിൽ ലെസ്റ്റർ മത്സരത്തിലേക്ക് തിരിച്ചുവന്നു.62-ാം മിനിറ്റിലെ സ്റ്റെഫി മാവിദിദിയുടെ ​ഗോളിലൂടെ ലെസ്റ്റർ സിറ്റി ഒപ്പമെത്തി,92-ാം മിനിറ്റിൽ കാർനി ചുക്വുമെക്കയും 98-ാം മിനിറ്റിൽ നോനി മദുകെയും ​ഗോളുകൾ നേടി ചെൽസിയുടെ വിജയമുറപ്പിച്ചു. സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ചെൽസിയുടെ എതിരാളികൾ.

Rate this post
Manchester United