മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കാസെമിറോയെ ഒരു മികച്ച കളിക്കാരനായി കാണുന്നില്ല |Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ സ്വസിദ്ധ ഫുട്ബോളിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഒരു മാസം മുമ്പ് തങ്ങളുടെ ചിരവൈരികളായ സിറ്റിയോട് നേരിട്ട വേദനാജനകമായ 6-3 ന്റെ തോൽവിക്ക് ശേഷം ടെൻ ഹാഗിന്റെ ടീം ഒരു കളി പോലും തോറ്റിട്ടില്ല. ആ തോൽവിക്ക് ശേഷം അവർ ആറ് ജയവും രണ്ട് സമനിലയും രേഖപ്പെടുത്തി.

അവരുടെ വിജയങ്ങളിൽ ഈ സീസണിൽ ടീമിലെത്തിയ രണ്ടു ലാറ്റിനമേരിക്കൻ താരങ്ങളായ കാസെമിറോയും ലിസാൻഡ്രോ മാർട്ടിനെസും ഈ കുതിപ്പിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു. എന്നിരുന്നാലും രണ്ട് കളിക്കാരുടെയും പ്രകടനം എല്ലാവരേയും ബോധ്യപ്പെടുത്തിയില്ല. പ്രത്യേകിച്ചും 1980കളിലെ ഇതിഹാസ ലിവർപൂൾ ക്യാപ്റ്റൻ ഗ്രെയിം സൗനെസിനെ. മികച്ച പ്രകടനം നടത്തിയെങ്കിലും ലിസാൻഡ്രോയുടെ ഉയരത്തെ ചോദ്യം ചെയ്യുകയും ചെയ്തു.അർജന്റീനയുടെ സെന്റർ ബാക്കിൽ താൻ കാണുന്ന മറ്റൊരു ദൗർബല്യത്തെകുറിച്ചും മുൻ താരം പറഞ്ഞു.

“ലിസാൻഡ്രോ വളരെ വേഗതയുള്ളവനാണെന്ന് ഞാൻ കരുതുന്നില്ല,പന്തിൽ വളരെ മികച്ചവനാണെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ അവൻ മറ്റുള്ളവരെ കളിക്കാൻ പ്രേരിപ്പിക്കുന്നു. യഥാർത്ഥ ആക്രമണോത്സുകത അദ്ദേഹത്തിനുണ്ട് . അത് അർജന്റീനക്കാർക്ക് ഉണ്ടാകാറുണ്ട് ,പക്ഷെ നമ്മൾ പ്രീമിയർ ലീഗിനെക്കുറിച്ചാണ് സംസാരിക്കുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ക്ലബ് ഇതിഹാസമായ റിയോ ഫെർഡിനാൻഡ് മുൻ ലിവർപൂൾ താരത്തിന്റെ പ്രതികരണത്തിന് മറുപടി നൽകുകയും ചെയ്തു.

“കളി കണ്ടിട്ടില്ല. കളികൾ കാണണം. വ്യക്തമായും അദ്ദേഹം മാർട്ടിനെസിനെ നോക്കുന്നില്ല, കാരണം നിങ്ങൾ കളി അറിയുന്ന ഒരാളോട് സംസാരിച്ചാൽ അദ്ദേഹത്തിന്റെ ആട്രിബ്യൂട്ടുകളെ കുറിച്ച് അറിയാൻ സാധിക്കും.പന്തിൽ അദ്ദേഹം മികച്ചവനാണ്, അവന് പന്ത് മറികടക്കാൻ കഴിയും,ധൈര്യശാലിയാണ്, ആക്രമണോത്സുകനാണ്. പ്രതിരോധത്തിൽ മികവ് കാട്ടുന്നുണ്ട്. അദ്ദേഹത്തെക്കൊണ്ട് സാധിക്കില്ല എന്ന് പറയരുത്” ഫെർഡിനാൻഡ് പറഞ്ഞു.ഗ്രെയിം കാസെമിറോയെക്കുറിച്ച് സംസാരിക്കുകയും അദ്ദേഹത്തെ ‘നല്ല കളിക്കാരൻ’ എന്ന് മുദ്രകുത്തുകയും ചെയ്തു, പക്ഷേ അവനെ ഒരു മികച്ച ഫുട്ബോൾ കളിക്കാരനായി അദ്ദേഹം കാണുന്നില്ല.”ടീമിൽ വന്നതിന് ശേഷം കാസെമിറോ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായിരുന്നു” വിമര്ശനത്തിന് മറുപടിയായി ഫെർഡിനാൻഡ് പറഞ്ഞു.

ജൂലൈയിൽ അയാക്‌സിൽ നിന്ന് എത്തിയതുമുതൽ മാർട്ടിനെസ് യുണൈറ്റഡിന്റെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു 24 കാരനായ അർജന്റീന ഇന്റർനാഷണൽ.12 പ്രീമിയർ ലീഗ് ഗെയിമുകളിലും കളിച്ചു താരം ഓഗസ്റ്റിൽ ക്ലബ്ബിന്റെ പ്ലെയർ ഓഫ് ദ മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടു.കാസെമിറോ റയൽ മാഡ്രിഡിൽ അഞ്ച് യൂറോപ്യൻ കപ്പുകളും മൂന്ന് ലാലിഗ കിരീടങ്ങളും നേടി – മറ്റ് ബഹുമതികൾക്കൊപ്പം. 2019-ൽ കോപ്പ അമേരിക്ക നേടിയ ബ്രസീൽ ടീമിന്റെ ഭാഗമായിരുന്നു 30-കാരൻ, ഈ വർഷത്തെ ലോകകപ്പിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ ഒരുങ്ങുകയാണ്.

Rate this post