എറിക് ടെൻ ഹാഗിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഫൈനലിന് ഇറങ്ങുന്നു, എതിരാളികളെ ഭയക്കുന്നു എന്നും പരിശീലകൻ|Manchester United

സമീപകാലത്തെ ഏറ്റവും മികച്ച ഫോമിലൂടെയാണ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ യൂറോപ്പ ലീഗ് മത്സരത്തിൽ സ്പാനിഷ് ടീമായ ബാഴ്സലോണയെ പരാജയപ്പെടുത്താൻ അവർക്ക് കഴിഞ്ഞിരുന്നു.ഇതോടുകൂടി യൂറോപ്പ ലീഗിൽ അവർ മുന്നോട്ടു പോവുകയാണ്.മാത്രമല്ല പ്രീമിയർ ലീഗിൽ ഇപ്പോൾ യുണൈറ്റഡ് മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

ഇതിനെല്ലാം നന്ദി പറയേണ്ടത് അവരുടെ പരിശീലകനായ എറിക്ക് ടെൻ ഹാഗിനോടാണ്.വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ യുണൈറ്റഡിന്റെ പ്രകടനത്തിൽ വലിയ പുരോഗതി ഉണ്ടാക്കിയെടുക്കാൻ ഇദ്ദേഹത്തിന് സാധിച്ചു.കഴിഞ്ഞ അഞ്ച് വർഷത്തിന് മുകളിലായി ഒരു കിരീടം പോലും നേടാൻ കഴിയാത്ത ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.അതിന് അറുതി വരുത്താൻ ടെൻ ഹാഗിന് സാധിക്കുമോ എന്നുള്ളതാണ് ഏവരും ഉറ്റു നോക്കുന്നത്.

അതിനുള്ള അവസരം ഇപ്പോൾ അദ്ദേഹത്തിന്റെ മുന്നിലുണ്ട്.അതായത് കരബാവോ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂകാസിൽ യുണൈറ്റഡും തമ്മിലാണ് ഏറ്റുമുട്ടുക.നാളെ രാത്രി 10 മണിക്കാണ് ഈ മത്സരം നടക്കുക.എന്നാൽ ഈ മത്സരത്തിലെ എതിരാളികളായ ന്യൂകാസിലിനെ കുറിച്ച് ചില കാഴ്ചപ്പാടുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പങ്കുവെച്ചു കഴിഞ്ഞു.

‘അവർക്കെതിരെ കളിക്കുക എന്നുള്ളത് ബുദ്ധിമുട്ടും അസ്വസ്ഥതയും ഉണ്ടാക്കുന്ന ഒന്നാണ്.എന്നിരുന്നാലും നമ്മൾ വിജയിക്കാനുള്ള വഴി കണ്ടെത്തണം.തീർച്ചയായും അവർ നമ്മെ ശല്യപ്പെടുത്താൻ ശ്രമിക്കും.മത്സരത്തിൽ പരമാവധി ശ്രദ്ധിക്കാൻ നമ്മൾ ശ്രമിക്കണം.അവർ വളരെയധികം പുരോഗതിപ്പെട്ടു വരുന്ന ടീമാണ് ഇപ്പോൾ.തീർച്ചയായും മത്സരത്തിൽ നാം വേഗത കൈവരിക്കണം.കൂടാതെ നല്ല റഫറിയിങ്ങും മത്സരത്തിൽ ആവശ്യമാണ് ‘മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് ന്യൂകാസിൽ യുണൈറ്റഡ് ഉള്ളത്.എളുപ്പത്തിൽ അവരെ കീഴടക്കാൻ സാധിക്കില്ല.ഏതായാലും അവരെ പരാജയപ്പെടുത്താൻ സാധിച്ചാൽ ഒരു വലിയ ഇടവേളക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ്ബിന് ഒരു കിരീടം നേടിക്കൊടുക്കാൻ ടെൻ ഹാഗിന് സാധിക്കും.അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതൊരു ചരിത്രപരമായ നേട്ടം തന്നെയായിരിക്കും.

Rate this post
Manchester United